Pak media, India, Pakistan, resolve, differences, Koreas, Pakistan newspaper, North Korea, South Korea, peace, war, border, issues, meeting, relations, normalisation, noblest of goals, region, 
in , ,

ലോകശാന്തിക്കായി കൊറിയകള്‍ ഒന്നിച്ചു; ഇനി ഇന്ത്യയും പാകും ഒന്നിക്കണം: പാക് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: യുദ്ധങ്ങളും അഭയാർത്ഥി പ്രശ്നങ്ങളും ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോകശാന്തിയ്ക്ക് പുതു പ്രതീക്ഷയേകിക്കൊണ്ട് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സമാധാനപാതയിൽ എത്തിയതു പോലെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങൾ ( Pak media ).

ബദ്ധവൈരികളായിരുന്ന കൊറിയൻ നേതാക്കളുടെ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയെ പ്രശംസിച്ച്‌ പ്രമുഖ പത്രമായ ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ഇന്ത്യ-പാക് കൂട്ടുകെട്ടിനെ പറ്റിയുള്ള നിർദ്ദേശമുയർന്നത്.

ഇക്കാര്യത്തിൽ കൊറിയന്‍ ഭരണാധികാരികളെ ഇന്ത്യയും പാകിസ്ഥാനും അനുകരിക്കണമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

എഴുപതിലധികം വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും എന്നാണു പക്വത കാണിക്കുകയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ദേശീയ, പ്രാദേശിക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നും സമാധാന ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാധ്യമം നിർദ്ദേശിക്കുന്നു.

ഡെയ്‌ലി ടൈംസിനു പുറമെ ഔദ്യോഗിക മാധ്യമമായ ഡോണിലും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കൊറിയന്‍ പ്രശ്‌നത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതെന്നു വ്യക്തമാക്കുന്ന ഡോണിലെ ലേഖനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ സമാധാനമുണ്ടാകണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.

കൊറിയന്‍ രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനം 1999-ല്‍ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ലഹോറിലേക്കു നടത്തിയ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മപ്പെടുത്തലാണെന്നും
ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാതയിലെത്തണമെന്നും മാധ്യമം നിർദ്ദേശിക്കുന്നു.

പ്രതിരോധ സംവിധാനങ്ങൾക്കായി ഇരു രാജ്യങ്ങളും കോടിക്കണക്കിന് രൂപ ചിലവഴിക്കവെ; ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത മുതലെടുത്ത് ആയുധ നിർമ്മാണ കമ്പനികൾ പണം കൊയ്യവെ; തീവ്രവാദത്തിന്റെ പ്രത്യാഘാതം ഇരു രാജ്യങ്ങളിലും അലയടിക്കവെ; പരസ്പരമുള്ള പോരാട്ടത്തിൽ കുടുംബങ്ങളെ അനാഥമാക്കിക്കൊണ്ട് ഇരുപക്ഷത്തും ധാരാളം പട്ടാളക്കാർ കൊല്ലപ്പെടവെ പാക് മാധ്യമങ്ങളുടെ സുപ്രധാനമായ ഈ നിർദ്ദേശങ്ങളോട് രാഷ്ട്രത്തലവന്മാർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇരു രാജ്യങ്ങളിലെ സാധാരണക്കാർ ഉറ്റുനോക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി കെ ബാബുവിന് കോടതി നോട്ടീസയച്ചു

സിസ്സയുടെ ആഭിമുഖ്യത്തിൽ ലോക ഭൗമ ദിനം 2018 ആചരിച്ചു