Movie prime

വെള്ളത്തെ യുദ്ധായുധമാക്കുന്നു എന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ

മുന്നറിയിപ്പ് നൽകാതെ ഡാം തുറന്നുവിട്ട് അയൽരാജ്യത്ത് പ്രളയം സൃഷ്ടിക്കുന്ന ഇന്ത്യ വെള്ളത്തെ ഒരു യുദ്ധായുധമാക്കുകയാണ് എന്ന പാകിസ്താന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഇൻഡസ് നദീജല ഉടമ്പടി പ്രകാരമാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ സമയാസമയങ്ങളിൽ പാകിസ്താന് നൽകി വരുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു. കശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ഗൗരവമുള്ളതാണ് ഇത്തരം ആരോപണ പ്രത്യാരോപണങ്ങളെന്ന് കരുതപ്പെടുന്നു. അതിർത്തിക്കപ്പുറത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന വിധത്തിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് നദിയിലെ ഡാം ഇന്ത്യ തുറന്നതെന്നും അഞ്ചാം തലമുറ യുദ്ധായുധമാണ് ഇതിലൂടെ ഇന്ത്യ പ്രയോഗിക്കുന്നതെന്നുമാണ് പാകിസ്താന്റെ ആരോപണം. അപ്രതീക്ഷിതമായി More
 
മുന്നറിയിപ്പ് നൽകാതെ ഡാം തുറന്നുവിട്ട് അയൽരാജ്യത്ത് പ്രളയം സൃഷ്ടിക്കുന്ന ഇന്ത്യ വെള്ളത്തെ ഒരു യുദ്ധായുധമാക്കുകയാണ് എന്ന പാകിസ്താന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു.
ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഇൻഡസ് നദീജല ഉടമ്പടി പ്രകാരമാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ സമയാസമയങ്ങളിൽ പാകിസ്താന് നൽകി വരുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.
കശ്‍മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ഗൗരവമുള്ളതാണ് ഇത്തരം ആരോപണ പ്രത്യാരോപണങ്ങളെന്ന് കരുതപ്പെടുന്നു. അതിർത്തിക്കപ്പുറത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന വിധത്തിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് നദിയിലെ ഡാം ഇന്ത്യ തുറന്നതെന്നും അഞ്ചാം തലമുറ യുദ്ധായുധമാണ് ഇതിലൂടെ ഇന്ത്യ പ്രയോഗിക്കുന്നതെന്നുമാണ് പാകി സ്താന്റെ ആരോപണം. അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ട നടപടി നദീജല കരാറിന്റെ ലംഘനമാണ്- പാകിസ്ഥാൻ ആരോപിച്ചു.
കശ്‍മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതൽ അതിർത്തി ഗ്രാമങ്ങളിൽ സംഘർഷം വർധിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡറെ പുറത്താക്കിയും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള തീവണ്ടി ഗതാഗതം നിർത്തിവെച്ചും കച്ചവടം മരവിപ്പിച്ചുമാണ് പാകിസ്താൻ തി രിച്ചടിച്ചത്.
നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തിയും സാമ്പത്തിക സമ്മർദ്ദത്തിലാക്കിയും നീങ്ങുന്ന ഇന്ത്യ ജലസ്രോതസ്സുകളിലും പിടിമുറുക്കുകയാണ്. പാകിസ്താന്റെ കൃഷിയും ജലസേചനവും സമ്പദ് വ്യവസ്ഥയും അപകടത്തിലാക്കാനാണ് അവരുടെ ശ്രമങ്ങൾ – പാകിസ്താൻ വക്താവ് കുറ്റപ്പെടുത്തി. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഉയർന്ന മേഖലയിലുള്ള സ്ഥാനം പ്രയോജനപ്പെടുത്തിയാണ് ഈ അഞ്ചാം തലമുറ യുദ്ധതന്ത്രം ഇന്ത്യ പയറ്റുന്നതതെന്നും വക്താവ് കൂട്ടിച്ചേർത്തു.
പുൽവാമ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇൻഡസ് സത്‌ലജ് നദികളിൽ നിന്നുള്ള അധിക ജലം പാകിസ്താന് നൽകുന്നത് നിർത്തിവെയ്ക്കുമെന്ന് ഇന്ത്യ ഭീഷണി മുഴക്കിയിരുന്നു. പാകിസ്താനിലെ ജലസേചനാധിഷ്ഠിതമായ കാർഷികവൃത്തിയുടെ എൺപത് ശതമാനവും നിറവേറ്റുന്നത് ഈ നദികളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്.
2016 -ൽ ഇൻഡസ് കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പതിവു കൂടിക്കാഴ്ച ഏകപക്ഷീയമായി റദ്ദാക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. രക്തത്തിനും വെള്ളത്തിനും ഒന്നിച്ചൊഴുകാൻ കഴിയില്ലെന്നാണ് അന്ന് മോദി പറഞ്ഞത്.