Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area
in , ,

ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പാലോട് ( Palode ) വനമേഖലയിൽ ഐഎംഎ ( IMA ) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനെ അനുകൂലിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ( KK Shailaja ) രംഗത്തെത്തി. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്ലാന്റിനെതിരെ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിനെ തുടർന്നാണ് ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പും രംഗത്തെത്തിയിരുന്നു. എന്നാൽ വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും കെ.കെ.ശൈലജ അറിയിച്ചു.

പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഡിഎഫ്‌ഒ വിവിധ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും, വന്യജീവികളെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാനായി തീരുമാനിച്ചിരിക്കുന്നത്.

യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിട്ടുള്ളത് പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

കുടിവെള്ളവും പരിസ്ഥിതിയും മലിനപ്പെടുത്തി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർക്കൊപ്പം പെരിങ്ങമല പഞ്ചായത്തും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് മൂന്ന് മണിയ്ക്ക് തിരുവനന്തപുരം ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ പദ്ധതിയെ സംബന്ധിച്ച് തെളിവെടുപ്പ് നടക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പെരുമ്പാവൂർ കൊലക്കേസ്; പുതിയ വെളിപ്പെടുത്തലുമായി യുവതി

മൂന്നാര്‍ കൈയ്യേറ്റ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം