Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area
in , ,

മാലിന്യ പ്ലാന്‍റ് പാലോട് തന്നെ വേണമെന്നില്ല: ഐഎംഎ

തിരുവനന്തപുരം: മാലിന്യ സംസ്കരണ പ്ലാന്‍റ്  ( treatment plant ) പാലോട് ( Palode ) തന്നെ നിർമ്മിക്കണമെന്നില്ലെന്ന് ഐഎംഎ ( IMA ) അറിയിച്ചു. പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പരിസ്ഥിതിക്ക് ദോഷം വരുന്ന പദ്ധതി വേണ്ടെന്ന് ഐഎംഎ വ്യക്തമാക്കി.

ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിനായി മറ്റൊരു സ്ഥലം കണ്ടെത്തിയാൽ അവിടെ പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറാണെന്നും സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അധികൃതർ വെളിപ്പെടുത്തി.

മാലിന്യ പ്ലാന്‍റിനെതിരെ നാട്ടുകാരിൽ നിന്നും സംഘടനകളിൽ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്ലാന്‍റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ നേരത്തെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളു എന്ന് റവന്യൂ മന്ത്രി അറിയിച്ചതിനു പിന്നാലെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്.

പ്ലാന്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം രേഖകളില്‍ നിലമാണെന്നും ഈ സ്ഥലത്ത് പ്ലാന്റ് നിര്‍മ്മിക്കുന്നത് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, പ്ലാന്റ് വരുന്ന സ്ഥലം ജനവാസ മേഖലയല്ല എന്ന ഐഎംഎ വാദവും റവന്യൂ വകുപ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഭൂമിയിലേക്കുള്ള റോഡിനിരുവശവും 40 കുടുംബങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാന്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിലപാടെടുത്തപ്പോള്‍ വനത്തെയോ മൃഗങ്ങളെയോ ദോഷകരമായി ബാധിച്ചാല്‍ പ്ലാന്റിന് അനുമതി നല്‍കില്ലെന്ന് വനംമന്ത്രി കെ രാജു പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

താജ് മഹല്‍: സന്ദര്‍ശകരുടെ എണ്ണം ചുരുക്കാൻ നിർദ്ദേശം

UST Global,Schroders ,Wins ,European testing awards, Strategic Testing Partner , Schroders , global investment management firm , London, European Software Testing Award of the Year,Prodapt Testing Management Team of the Year,digital technology services ,company,Testing Partner for Schroders, European Software Testing Awards ,celebrates , Europe,

ഷ്രോഡേഴ്‌സിന് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് പുരസ്‌കാരങ്ങൾ