പനാമ അഴിമതി കണ്ടെത്തിയ മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടു

AMMA, Lal, Mukesh, media freedom,journalists,  Gauri, panama papers, journalist

മാള്‍ട്ട: ലോകമെമ്പാടും വൻ വാർത്താപ്രാധാന്യം നേടിയ പനാമ (panama) അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക (journalist) അതിദാരുണമായി വധിക്കപ്പെട്ടു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പനാമ രേഖകള്‍ ലോകത്തിനു മുന്നിലെത്തിച്ച ഡാഫിന്‍ കരോണ ഗലീസിയ (Daphne Caruana Galizia) മാള്‍ട്ടയില്‍ വീടിനടുത്ത് വച്ചാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് ‘വണ്‍ വിമന്‍ വിക്കിലീക്ക്സ് ‘ എന്നറിയപ്പെട്ടിരുന്ന ഗലീസിയയെ അക്രമികൾ വധിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അൻപത്തിമൂന്നുകാരിയായ ഇവർ കൊല്ലപ്പെട്ടതെന്ന് അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഗലീസിയയുടേത് രാഷ്ട്രീയ കൊലപാതകം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്ടാഴ്ച്ച മുന്‍പ് ഗലീസിയ പോലീസില്‍ പരാതി നല്കിയിരുന്നു. കാര്‍ പല കഷണങ്ങളായി പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സ്ഫോടനാത്മകമായ പല രാഷ്ട്രീയ വാര്‍ത്തകളും ഗലീസിയ പുറത്തു വിട്ടിട്ടുണ്ട്. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലെ പ്രധാനമന്ത്രിയും രണ്ട് അടുത്ത സഹായികളും നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ചായിരുന്നു കരോണ റിപ്പോർട്ട് ചെയ്ത അവസാനത്തെ വാര്‍ത്ത.

ഇവരുടെ അതിപ്രശസ്തമായ ബ്ലോഗുകള്‍ രാജ്യത്തെ എല്ലാ പത്രങ്ങളുടെയും സര്‍ക്കുലേഷനേക്കാള്‍ ഉയര്‍ന്ന തോതില്‍ എത്തിയ സന്ദര്‍ഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റും രണ്ട് അനുയായികളും പനാമ ഷെല്‍ കമ്പനിയും അസര്‍ബെയ്ജാന്‍ പ്രസിഡണ്ടിന്റെ മകളും ചേര്‍ന്ന് നടത്തിയ അഴിമതി സംബന്ധിച്ച വാര്‍ത്ത വൻ വിവാദമായിരുന്നു. പനാമ അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പുറമെ ഷെരീഫിന്‍റെ മൂന്ന് മക്കൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

BJP, Richest Party , Country ,Assets

രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയിൽ വൻ വർദ്ധനവ്

Solar commission report, chief minister,

സോളാര്‍ കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരെ എ ഹേമചന്ദ്രന്‍