Paper punch, Hole punch, birthday, Google,
in , ,

ഒരോഫീസാകുമ്പോൾ, പഞ്ചില്ലെങ്കിലെന്തു പഞ്ച്!

ശ്ശെടാ, ഇവിടെ എവിടെയോ വച്ചിരുന്നതാണല്ലോ? അതിനിടയിൽ ഇതെവിടെപ്പോയി? ഓഫീസിലെ സ്റ്റാഫ്‌ മൊത്തം ആ കുഞ്ഞു വസ്തുവിനെ തിരയുന്ന തിരക്കിൽ. അവസാനം ഒരു വിദ്വാൻ ആ മഹത്തായ സൃഷ്‌ടിയെ കണ്ടെത്തുന്നു. മറ്റൊന്നുമല്ല, ഒരു ചെറിയ പേപ്പർ പഞ്ചാണ് (Paper punch) ജീവനക്കാരുടെ ഇത്രയും നേരത്തെ സമയം പാഴാക്കിയത്.

സാങ്കേതിക വിദ്യ ഇത്രമേൽ വളർന്നിട്ടും പേപ്പർ ലെസ്സ് ഇടപാടുകൾ നിലവിൽ വന്നിട്ടും ഇന്നും ധാരാളം ഓഫീസുകളിലെയും ബാങ്കുകളിലെയും അവശ്യ വസ്തുവാണ് ‘ഹോൾ പഞ്ച്’ എന്നും അറിയപ്പെടുന്ന ഈ കുഞ്ഞൻ ‘പേപ്പർ പഞ്ച്’. മൊട്ടുസൂചിയോ, സ്റ്റേപ്ലറോ പകരം ഉപയോഗിക്കാമെങ്കിലും പേപ്പർ പഞ്ചിന് പകരം പേപ്പർ പഞ്ച് മാത്രം.

ഫ്രാൻസിലെ ലൂയി പതിനാലാമന് വേണ്ടി പതിനെട്ടാം നൂറ്റാണ്ടിലാണ് ആദ്യമായി സ്റ്റേപ്ലർ നിർമ്മിച്ചത്. 1941-ൽ ഇന്നുപയോഗിക്കുന്ന തരം പേപ്പർ സ്റ്റേപ്ലർ കണ്ടുപിടിച്ചു. എന്നാൽ മൊട്ടുസൂചിയുടെയും സ്റ്റേപ്ലറിന്റെയും സഹോദര സ്ഥാനം കൈയ്യാളുന്ന പേപ്പർ പഞ്ചിന്റെ ഉദ്ഭവത്തെ പറ്റി ഒന്നു പരിശോധിച്ചാലോ?

1885-ലാണ് പേപ്പറുകളിൽ തുളയിടാൻ ഉപയോഗിക്കുന്ന പേപ്പർ പഞ്ചിന് ആദ്യമായി പേറ്റൻറ് നൽകപ്പെട്ടത്. ബെഞ്ചമിൻ സ്മിത്ത് എന്ന സൃഷ്‌ടികർത്താവിന്റെ കരവിരുതിനാൽ നിർമ്മിക്കപ്പെട്ട പേപ്പർ പഞ്ചിനെ അദ്ദേഹം സ്നേഹപൂർവ്വം ‘കണ്ടക്ടർസ് പഞ്ച്’ എന്ന് അഭിസംബോധന ചെയ്തു.

Paper punch, Hole punch, birthday, Google,എന്നാൽ 1886 നവംബർ 14-ന് ജർമ്മൻ സ്വദേശിയായ ഫ്രീഡ്രിച് ഷോനക്കെന് പേപ്പർ പഞ്ചിന്റെ പേറ്റന്റ് ലഭിച്ചതാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.

കുറച്ചു വർഷങ്ങൾ കടന്നു പോയി. അതോടൊപ്പം നമ്മുടെ പേപ്പർ പഞ്ചിന്റെ പൂർവ്വികനും ചില മാറ്റങ്ങൾ സംഭവിച്ചു. അതായത് കൃത്യം 1893-ൽ ചാൾസ് ബ്രൂക്ക്സ് പേപ്പർ പഞ്ചിന്റെ പരിഷ്‌ക്കരിച്ച രൂപം പുറത്തിറക്കി. അദ്ദേഹം അതിനെ അരുമയായി ‘ടിക്കറ്റ് പഞ്ച്’ എന്നാണ് വിളിച്ചത്. അതേ വർഷം തന്നെ അദ്ദേഹം ടിക്കറ്റ് പഞ്ചിന്റെ പേറ്റന്റ് സ്വന്തമാക്കി.

നിസ്സാരമെന്ന് കരുതുന്ന പല ചെറിയ ഉപകരണങ്ങളും പലപ്പോഴും നാമേവരുടെയും നിത്യ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ഏവരുടെയും ജീവിതത്തിലുണ്ടാകും. അത്തരത്തിലൊരു വസ്തുവാണ് പേപ്പർ പഞ്ചെന്ന് നി:സംശയം പറയാം. പേപ്പർ പഞ്ച് ഈ ഭൂമിയിൽ ഭൂതജാതനായതിന്റെ സ്മരണയ്ക്കായി ഗൂഗിൾ ഇന്ന് പുറത്തിറക്കിയ ഡൂഡിൽ ഏവരെയും ആനന്ദതുന്ദിലരാക്കുന്നു.

131 വയസ്സായ നമ്മുടെ പ്രിയ പേപ്പർ പഞ്ചിന് ഗൂഗിൾ നൽകിയ ബഹുമാനത്തിന് പേപ്പർ പഞ്ചിന്റെ ആരാധകർ ഏറെ കടപ്പെട്ടിരിക്കുന്നു. വർഷങ്ങളായി യാതൊരു പരിഭവവും പറയാതെ നിസ്വാർത്ഥ സേവനം തുടരുന്ന പേപ്പർ പഞ്ച് സമൂഹം ഇത്തരമൊരു ബഹുമതിയ്ക്ക് എന്തുകൊണ്ടും അർഹരാണ്.

പേപ്പർ പഞ്ചിന്റെ വായ്ക്കുള്ളിൽ തുളയിടേണ്ട പേപ്പർ ഭാഗം നാം ശ്രദ്ധയോടെ തിരുകി വയ്ക്കുന്നു. പാവം പേപ്പർ പഞ്ച്, അത് അപ്പോൾ തൊട്ടടുത്ത നിമിഷം തന്റെ പുറത്ത് വന്നു പതിക്കാനൊരുങ്ങുന്ന ഭീകര ഹസ്തത്തെ പറ്റി ചിന്തിക്കുകയായിരിക്കാം.

ബലിഷ്‌ഠങ്ങളായ മുഷ്‌ടി പ്രഹരത്താൽ തുറന്ന വായ പെട്ടെന്നടയ്ക്കുന്ന പേപ്പർ പഞ്ച്. അതിന്റെ ആഘാതത്താൽ പേപ്പറുകളിൽ കിറുകൃത്യമായി ഒരു നൊടിയിടയിൽ തുളകൾ വീഴുന്നു. ശേഷം അവശേഷിക്കുന്നതോ സുന്ദരമായ വെള്ളപ്പൊട്ടുകൾ.

അവ ശേഖരിക്കുവാനുള്ള ചെറിയ സംവിധാനം ഒരുക്കിയ പേപ്പർ പഞ്ചുകൾ ഭാഗ്യമുള്ളവർ. കാരണം വെള്ളപ്പൊട്ടുകൾ ചിതറി വീണ് തറ വൃത്തികേടാക്കിയതിന്റെ കുറ്റം അവയ്ക്ക് പേറേണ്ടി വരില്ലല്ലോ. കൂടാതെ കരകൗശലത്തിൽ വിദഗ്ദ്ധരായവർ ചിലപ്പോൾ ഈ കുഞ്ഞു പേപ്പർ വൃത്തങ്ങളെ അതിമനോഹരമായ മറ്റൊരു സൃഷ്‌ടിയാക്കി മാറ്റുന്നതിൽ ചിലപ്പോൾ വിജയിക്കാറുമുണ്ട്.

അങ്ങനെയെങ്കിൽ ആ കരകൗശലവിദഗ്ദ്ധർ നിശബ്ദമായെങ്കിലും പേപ്പർ പഞ്ചുകളോട് തങ്ങളുടെ നിസ്സീമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്താറുണ്ടാകാം. ഏതായാലും പേപ്പർ പഞ്ചിനെ പറ്റി ഇത്രയും ഓർക്കാനും എഴുതുവാനും ഇടവരുത്തിയ ഗൂഗിൾ ഡൂഡിലിന് നന്ദി, ഒരായിരം നന്ദി.

 ശാലിനി വി എസ് നായർ

https://www.youtube.com/watch?v=h_MSz0XLwP8

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thomas Chandy,HC,Vivek Tankha, youth-congress

തോമസ് ചാണ്ടി വിഷയത്തിൽ കരിങ്കൊടിയും കോടതി വിമർശനവും

Mumbai, bank, robbery, Bank of Baroda,thieves,tunnel,loot-,lockers,

മുംബൈയിലെ സിനിമാസ്റ്റൈൽ മോഷണം; അന്വേഷണം ഊർജ്ജിതം