പാരഗണ്‍ ടിഎംടി പുതുമകളുമായി വീണ്ടും വിപണിയില്‍ 

തിരുവനന്തപുരം:  നിര്‍മാണ വ്യവസായരംഗത്ത് ശ്രദ്ധ നേടിയ പാരഗണ്‍ ടിഎംടി കമ്പികള്‍ ഒട്ടേറെ പുതുമകളുമായി വീണ്ടും വിപണിയില്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ഐ7 സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പാരഗണ്‍ ടി എം ടി കമ്പികളുടെ വിപണനോദ്ഘാടനം വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. ദേശീയവും അന്തര്‍ദേശീയവുമായ വിപണി കണ്ടെത്തി എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണിയില്‍ പ്രവേശിക്കാനുള്ള ഭൗതിക സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

പാരമ്പര്യത്തിന്റെ കയ്യൊപ്പിനോടൊപ്പം ആധുനിക സാങ്കേതികവിദ്യ കൂടി ചേരുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച ടിഎംടി കമ്പികളുമായി കിടപിടിക്കുന്ന പാരഗണ്‍ ടിഎംടി ഒരു മാതൃകയായി മാറുകയാണ്. ഇന്ത്യന്‍ കാലാവസ്ഥയില്‍ അത്യുത്തമമായ ഐ7 സാങ്കേതികവിദ്യ കമ്പികള്‍ക്ക് കൂടുതല്‍ ദൃഢതയും, ആയുസ്സും പ്രദാനം ചെയ്യും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഐ7 സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്ന കമ്പനിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

സംസ്ഥാനത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ വഴി പാരഗണ്‍ ടിഎംടി കമ്പികള്‍ ലഭ്യമാണ്. 500 കോടി രൂപയുടെ വിറ്റുവരവാണ് പ്രതിവര്‍ഷം കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഗുണമേന്മ എല്ലാ അര്‍ഥത്തിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പാരഗണ്‍ ടിഎംടി കമ്പനി ചെയര്‍മാന്‍ അബ്ദുള്‍ കരീം പറഞ്ഞു. പ്രവാസി സമൂഹത്തിനായി ഒട്ടേറെ ആനുകൂല്യങ്ങളാണ് കമ്പനി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

500 ചതുരശ്ര അടി വരെ വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ധനരായ 3000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള കമ്പികള്‍ കമ്പനി സൗജന്യമായി നല്‍കും. മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഒട്ടേറെ മലയാളികള്‍ക്ക് ഇതൊരു സഹായമായി മാറുമെന്ന് പാരഗണ്‍ ടിഎംടി മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ തറയില്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സത്യം പറഞ്ഞാ വിശ്വസിക്കുവോ: സംവൃത തിരിച്ചു വരുന്നു

പട്ടിക വര്‍ഗ സ്ത്രീകളുടെ സ്വയം പര്യാപ്തതക്ക് വേണ്ടി സംസ്ഥാന വനിതാ കോര്‍പ്പറേഷന്‍