പാരാലിമ്പിക്ക് സ്റ്റേറ്റ് സ്വിമിംഗ് ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

തിരുവനന്തപുരം: ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള ശാരീരികവൈകല്യമുളളവര്‍ക്കായി രണ്ടാമത് പാരാലിമ്പിക്ക് സ്റ്റേറ്റ് സ്വിമിംഗ് ചാമ്പ്യന്‍ഷിപ്പ് 5-02-2019 രാവിലെ 9 മണിക്ക് കോഴിക്കോട്‌വെച്ച്  നടത്തും.

തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.. നാല്പത് ശതമാനമോ അതിലധികമോ ശാരീരികവൈകല്യമുള്ള ഓര്‍ത്തോപീഡിക്, ബ്ലൈന്‍ഡ്, ഡാര്‍ഫ്, പാരാപ്ലിജിക്ക്, സെറിബ്രല്‍ പാള്‍സി എന്നി വിഭാഗങ്ങളിലുളള സ്വിമ്മിങ് അിറയാവുന്നവര്‍ക്ക് പങ്കെടുക്കാം. 

ഏഴു വയസു മുതല്‍ 54 വയസ്സുവരെയുളളവക്ക് സബ് ജൂനിയര്‍, ജൂനിയര്‍,സീനിയര്‍, മാസ്റ്റര്‍ എന്നി വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ MQS നേടുന്നവര്‍ക്ക് ഏപ്രില്‍ നടാക്കനിരിക്കുന്ന നാഷണല്‍ പാരാലി മ്പിക്ക് സ്വിമിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുളള അവസരം ലഭിക്കും. 

ജില്ലാതലത്തില്‍ വേറെ മത്സരങ്ങള്‍ ഉണ്ടാവുകയില്ല. സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുളള രജിസ്‌ട്രേഷന്‍ 3-02-2019 വൈകീട്ട് 5മണക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:  ജില്ലാ സെക്രട്ടറി സൂരജ് എസ് (8129834912) സംസ്ഥാന പ്രസിഡന്റ്റ് കിഷോര്‍ എ എം (9809921065)

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രിയങ്കയും ലോക്‌സഭയും എല്‍ഡിഎഫ് സര്‍ക്കാരും: വി എം സുധീരന് പറയാനുള്ളത് 

കായലുകളും വഞ്ചിവീടുകളും ഒരുക്കി ഫിറ്റുര്‍ മേളയില്‍ കേരളം