Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,
in ,

പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ ( Parambikkulam-Aliyar ) പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കത്തയച്ചു.

ചിറ്റൂര്‍ പുഴയിലെ മണക്കടവ്‌ ചിറ വഴി 400 ക്യുസെക്‌സ്‌ വെള്ളമാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടതെന്നും എന്നാൽ ഇത്‌ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ ഫെബ്രുവരി 8-ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍, അതിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല.

ഫെബ്രുവരി 11-നും 12-നും 80 ക്യുസെക്‌സ്‌ വെള്ളം മാത്രമാണ്‌ കേരളത്തിന് ലഭിച്ചത്‌. ചിറ്റൂര്‍ പുഴയുടെ താഴ്‌വാരങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിനും ഇത്‌ ഇടയാക്കുമെന്നാണ് ആശങ്ക.

ചെന്നൈയില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ കേരളം ആഗ്രഹിക്കുന്നത്‌. അതിനാല്‍ ചര്‍ച്ചയ്‌ക്ക്‌ സൗകര്യമുള്ള ഏറ്റവും അടുത്ത ദിവസവും സമയവും നിശ്ചയിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പറമ്പിക്കുളം – ആളിയാര്‍ കരാറില്‍ ലംഘനം നടത്തി കേരളത്തിന് അര്‍ഹമായ ജലവിഹിതം തമിഴ്‌നാട് നിഷേധിച്ചിട്ടും ഫലപ്രദമായ ഇടപെടല്‍ നടത്താതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

തമിഴ്‌നാട് കരാര്‍ ലംഘനം പതിവാക്കിയിരിക്കുകയാണെന്നും പാലക്കാട് ജില്ലയിൽ വൻ കൃഷി നാശമുണ്ടാകുമ്പോഴും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വെറുതെ കത്തയച്ച് കടമ അവസാനിപ്പിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

കരാര്‍ പ്രകാരം ഫെബ്രുവരി 15 വരെ ദിവസവും 400 ക്യൂസെക്‌സ് വെള്ളമാണ് തമിഴ്‌നാട് കേരളത്തിന് നൽകേണ്ടത്. എന്നാൽ ഇപ്പോള്‍ ശരാശരി നൂറ് ക്യൂസെക്‌സിന് താഴെയാണ് തമിഴ്‌നാട് നൽകുന്നത്. ചില ദിവസങ്ങളില്‍ അത് 50 ക്യൂസെക്‌സിനും താഴെ പോകുന്നതായും റിപ്പോർട്ടുണ്ട്.

 Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CCochin Shipyard Blast, ochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali,

കൊച്ചി കപ്പല്‍ശാല: അപകട കാരണം വാതക ചോർച്ച; 10 ലക്ഷം രൂപ ധനസഹായം

Titanic , Jack, Rose, Winslet , DiCaprio, Cancer Patient, help , Kate Winslet , Leo DiCaprio ,   lovers, Jack, Rose, treatment, Germany, Gemma Nuttall, mother, hospital, dinner, doctors, UK, raise, funds, DiCaprio, cor-star, heroine, hero, auctioned, dinners, This Morning, show,

ടൈറ്റാനിക് പ്രണയജോഡികൾ യുവതിക്കേകിയത് പുതുജീവൻ