Parked cars, kids, child ,trapped ,overheated, deadly temperatures, an hour, vehicles , shade, sun, interior ,car temperatures , 37 degrees Celsius, dashboards ,steering wheels,seats , inside,  study , children ,US , hyperthermia,,,
in , ,

പാർക്ക് ചെയ്ത കാറുകളിൽ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നതെന്ത്?

കാർ പാർക്ക് ( parked cars ) ചെയ്ത് തൊട്ടടുത്ത സ്ഥലത്തേയ്ക്ക് പായുന്നതിനിടയിൽ പലപ്പോഴും ഒപ്പമുള്ള കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാതെ കാറിനുളളിൽ തന്നെ ഇരുത്തുക എന്നത് പലരുടെയും ശീലമാണ്. ഉടനടി മടങ്ങിയെത്താമെന്ന കണക്കുകൂട്ടലിലാണ് പലരും ഈ അബദ്ധം കാട്ടുന്നത്.

കുട്ടി ഒപ്പമുണ്ടെങ്കിൽ ഉണ്ടായേക്കാവുന്ന ചെറിയ പ്രശ്‌നങ്ങൾ ഒഴിവാക്കുവാനായി ചെയ്യുന്ന ഇത്തരം പ്രവർത്തി അതീവ ഗുരുതരമായ വലിയൊരു പ്രശ്നത്തിന് കാരണമാകുമെന്ന് പലരും അന്നേരം ഓർക്കാറില്ല. പാർക്ക് ചെയ്ത കാറിനുള്ളിൽ ഒരൽപ സമയം കഴിച്ചു കൂട്ടുക എന്നത് നമുക്കേവർക്കും ഏറെ പ്രയാസമേറിയ കാര്യമാണ്.

കാറിനുള്ളിൽ വർദ്ധിക്കുന്ന താപം തന്നെയാണ് പ്രധാന പ്രശ്നം. എന്നിരുന്നാലും ചില സമയങ്ങളിൽ നാം അത്തരം സാഹചര്യങ്ങളിൽ അകപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അപകട സാധ്യത ഏറെയാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡീഗോ, അമേരിക്കയിലെ അരൈസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിനൊടുവിലാണ് കാർ യാത്രക്കാർ അതീവ ജാഗ്രത നൽകേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നത്.

വേനൽക്കാലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ താപനില ഒരു മണിക്കൂറിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ഉള്ളിൽ അകപ്പെടുന്ന ഒരു കുഞ്ഞിന്റെ ജീവൻ അപഹരിക്കുവാൻ വരെ ഇത് വഴി വയ്ക്കുമെന്നുമാണ് മുന്നറിയിപ്പ്.

ഇത്തരത്തിൽ താപം ഉയർന്നു നിൽക്കുന്ന കാറുകളിൽ അകപ്പെട്ട് ഒരു വർഷം ശരാശരി 37 കുട്ടികൾ അമേരിക്കയിൽ മരണമടയുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവരുടെ ശരീരത്തിൽ താപം 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും അത് നിലനിൽകുകയും ചെയ്യുന്ന ‘ഹൈപ്പർതെർമിയ’ എന്ന അവസ്ഥ രൂപപ്പെടുന്നത് മൂലമാണ് മരണം സംഭവിക്കുന്നത്.

കൂടുതൽ ഭീതി ജനിപ്പിക്കുന്നത് വാഹനത്തിന്റെ ഡാഷ്ബോർഡിലെ താപനില 73 ഡിഗ്രി വരെ ഉയരുമെന്നതാണ്. ഇത് വാഹനത്തിനുള്ളിൽ അകപ്പെട്ടവരിൽ പ്രത്യേകിച്ച് കുട്ടികളിൽ ഗുരുതരമായ ആഘാതത്തിന് കാരണമാകുന്നു.

വ്യത്യസ്ത വാഹനങ്ങൾ സൂര്യ താപത്തിന്റെ ലഭ്യത വ്യത്യാസപ്പെടുന്നതിനനുസരിച്ച് താപ വ്യതിയാനം സംഭവിക്കുന്നത് താരതമ്യം ചെയ്തുകൊണ്ടാണ് പഠനം പുറത്തിറക്കിയിരിക്കുന്നത്. അതിന് പുറമെ ഈ താപ വ്യതിയാനം വാഹനത്തിനുള്ളിൽ അകപ്പെടുന്ന രണ്ട് വയസ്സുള്ള കുട്ടിയുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നും ഗവേഷകർ വിലയിരുത്തി.

ചെറിയ കുട്ടികളുടെ ശരീരം ഇത്തരത്തിൽ പൊടുന്നനെ ഉയരുന്ന താപത്തിന്റെ സ്വാധീനത്തിന് മുന്നിൽ ദുർബലമാണെന്നും ആന്തരികമായ മുറിവുകൾ 40 ഡിഗ്രി സെൽഷ്യസിൽ തന്നെ സംഭവിക്കുമെന്നും യു സി സാൻ ഡീഗോയിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ജെന്നിഫർ വാനോസ് വിശദമാക്കുന്നു.

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ താപനില അതിവേഗം ഉയരുമെന്നും അവ പൂർവ സ്ഥിതിയിലാകുന്നതിൽ മികവ് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് സമാനമായ സിൽവർ മിഡ് സൈസ് സെഡാൻ, രണ്ട് സിൽവർ ഇക്കോണമി കാറുകൾ, രണ്ട് സിൽവർ മിനിവാൻ എന്നിവയാണ് ഗവേഷകർ പഠനത്തിനായി ഉപയോഗപ്പെടുത്തിയത്.

താപനില ഉയർന്ന ദിനങ്ങളിൽ ഈ കാറുകൾ പരിശോധിച്ചപ്പോൾ സീറ്റുകളിലും സ്റ്റിയറിംഗ് വീലിലും സ്പർശിക്കുന്നത് പോലും അസാധ്യമായി അനുഭവപ്പെട്ടുവെന്ന് അരൈസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് പ്രൊഫസർ നാൻസി സെലോവേർ അഭിപ്രായപ്പെടുന്നു.

നിരീക്ഷണത്തിനൊടുവിൽ വാഹനങ്ങളിലെ ശരാശരി താപനില 46 ഡിഗ്രി സെൽഷ്യസായി ഗവേഷകർ രേഖപ്പെടുത്തി. അതേസമയം ഒരു മണിക്കൂറിനുള്ളിൽ ഡാഷ്ബോർഡിലെ ശരാശരി താപനില 52 ഡിഗ്രി സെൽഷ്യസും, സീറ്റുകളിലേത് 50 ഡിഗ്രി സെൽഷ്യസ് ആണെന്നും പഠനത്തിനൊടുവിൽ കണ്ടെത്തി.

എന്നാൽ തണലിൽ പാർക്ക് ചെയ്ത വാഹനങ്ങളിലെ ആന്തരിക താപനില 37 ഡിഗ്രി സെൽഷ്യസും, ഡാഷ് ബോർഡിലേത് 47 ഡിഗ്രിയും , സ്റ്റിയറിംഗ് വീലിലേത് 41 ഡിഗ്രിയുമായി കണ്ടെത്തിയപ്പോൾ സീറ്റിലെ താപനില ഒരു മണിക്കൂറിന് ശേഷം 40 ഡിഗ്രി മാത്രമാണെന്നും പഠനം പറയുന്നു.

നമ്മുടെ രാജ്യത്തും പാർക്ക് ചെയ്ത കാറിനുള്ളിൽ പെട്ട് ഒട്ടേറെ കുഞ്ഞുങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ഇതിനെ കുറിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇത്തരം അപകടങ്ങൾ ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.
Parked cars, kids, child ,trapped ,overheated, deadly temperatures, an hour, vehicles , shade, sun, interior ,car temperatures , 37 degrees Celsius, dashboards ,steering wheels,seats , inside,  study , children ,US , hyperthermia,,,കടപ്പാട്: ന്യൂസ് 18.കോം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kevin, media, Chief Minister, Pinarayi, Chennithala, police, press conference, murder case, controversy, security, 

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്