പരീക്കറിന്റെ പിൻഗാമി ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി ജെപി 

പനാജി: പാൻക്രിയാറ്റിക് അർബുദം ബാധിച്ച് മരണപ്പെട്ട ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ പിൻഗാമിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ ശക്തമായി.

ഗവർണർ മൃദുല സിൻഹയെക്കണ്ട കോൺഗ്രസ് നേതാക്കൾ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. എന്നാൽ ഇന്ന് മൂന്നു മണിയോടെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വിനയ് ടെൻഡുൽക്കർ അവകാശപ്പെട്ടത്.

വൈകീട്ട്  അഞ്ചു മണിക്കാണ് പരീക്കറുടെ  ശവസംസ്കാര ചടങ്ങുകൾ നടക്കുന്നത്. പൂർണമായ  ഔദ്യോഗിക ബഹുമതികളോടെയാണ്  സംസ്കാരം. സംസ്ഥാനത്ത് ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കുചേരാൻ സംസ്ഥാനത്തെത്തിയിട്ടുണ്ട്. അതിനിടെ കർണാടകയിലെ കൽബുർഗിയിൽ നടന്ന പൊതുസമ്മേളനത്തിൽ മനോഹർ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ്  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ പ്രസംഗം തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട്;  ജനപിന്തുണ തേടി സുരേഷ് കീഴാറ്റൂര്‍

തലവേദനയാവുന്ന സ്പാം മെസേജുകൾ