Parthasarathy temple, Malabar Devaswom Board, Guruvayur, takes over
in

പാർത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

തൃശൂർ: ഗുരുവായൂരിലെ (Guruvayur) പാർത്ഥസാരഥി ക്ഷേത്രം (Parthasarathy temple) മലബാര്‍ ദേവസ്വം ബോര്‍ഡ് (Malabar Devaswom Board) ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ചൊവാഴ്ച്ച പുലര്‍ച്ചെയോടെയാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെ ഹിന്ദു സംഘടകൾ ശക്തമായി എതിർത്തിരുന്നു.

അതിനാൽ വൻ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങൾക്ക് കാരണമായി.

ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് അന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു. ഭക്തർ കൂട്ടത്തോടെ ക്ഷേത്രത്തിൽ പ്രേവേശിച്ച് അത്യുച്ചത്തിൽ നാമജപം നടത്തിയതിനെ തുടർന്നാണ് അന്ന് അധികൃതർ പിൻവാങ്ങിയത്.

ഭരണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ വളരെ നല്ല രീതിയിലാണ് ക്ഷേത്ര നടത്തിപ്പെന്ന് ഹിന്ദു സംഘടനകൾ അവകാശപ്പെട്ടിരുന്നു. അതിനാൽ മലബാര്‍ ദേവസ്വം ബോര്‍ഡ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നത് എതിർക്കുമെന്ന നിലപാടിലാണ് ചില ഹിന്ദു സംഘടനകൾ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Main Arch ,World's Highest Bridge, Chenab River

ഇന്ത്യ ഏറ്റവും ഉയരമുള്ള പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

രേഖ ശർമ്മയുടെ പരാമര്‍ശത്തിനെതിരെ എം സി ജോസഫൈന്‍