national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
in , ,

പാര്‍വതിക്കെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

കൊച്ചി: സൈബർ ( cyber ) ആക്രമണത്തെ തുടർന്ന് നടി പാര്‍വതി ( Parvathy ) നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശിയായ പ്രിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു.

പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കൊച്ചി പോലീസ് പ്രിന്‍റോയെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സമൂഹമാധ്യമങ്ങളിലൂടെ താൻ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പാർവതി ഇന്നലെ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. കൂടാതെ നവ മാധ്യമങ്ങളിലൂടെ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പാര്‍വതി പരാതിപ്പെട്ടിരുന്നു. തുടർന്നാണ് കൊച്ചി സൈബർ സെല്ലിന് അന്വേഷണ ചുമതല കൈമാറിയത്.

മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടിക്കെതിരെ സൈബർ ആക്രമണമുണ്ടായത്. തുടർന്ന് പാര്‍വതിയെ പിന്തുണച്ച്‌ രംഗത്തെത്തിയ സഹപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സമാനമായ സൈബര്‍ അക്രമണം നേരിടേണ്ടി വന്നതായും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരത്ത് നടന്ന 22-മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി ‘കസബ’യെ വിമര്‍ശിച്ച്‌ സംസാരിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണ്ടേണ്ടി വന്നതായും ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തിയതായും നടി അഭിപ്രായപ്പെട്ടിരുന്നു.

ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണെന്നും പാർവതി പ്രസ്താവിച്ചിരുന്നു. കൂടാതെ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നുമായിരുന്നു പാര്‍വതി അഭിപ്രായപ്പെട്ടത്.

ഇതിനെതിരെ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് പുറമെ സംവിധായകരും, നടന്മാരും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമാ കളക്ടീവ്’ (WCC) പാർവതിയെ അനുകൂലിച്ചിരുന്നു. സൈബർ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് നടി ഡിജിപിയ്ക്ക് പരാതി നൽകിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Protein bars, study, fat, health snacks, researchers, harm, good, hamburger, preservatives, artificial colours, sweeteners, thickeners, oils, high cholesterol, muscle benefits, 

പ്രോട്ടീൻ ബാറുകളുടെ ഉപയോഗം; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

KSUM, startup, more space, Kochi, Thiruvananthapuram, Kerala Startup Mission,Kerala Govt, loan, Technopark,   facilities,professional mentors, technical experts,working space ,

മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്ഥലം നല്‍കുന്നു