national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
in ,

വ്യക്​തിഹത്യ: നടി പാര്‍വതി പരാതി നല്‍കി

തിരുവനന്തപുരം: തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നതിനെ തുടർന്ന് നടി പാര്‍വതി ( Parvathy ) ഡിജിപിക്ക് പരാതി നല്‍കി. നടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് സൈബര്‍ പോലീസ് ( cyber police ) അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നു എന്ന് പാർവ്വതി പരാതിപ്പെട്ടു. ചലച്ചിത്ര മേളയ്‌ക്കിടെ മമ്മൂട്ടി നായകനായി അഭിനയിച്ച ‘കസബ’ എന്ന ചിത്രത്തെ പറ്റി അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നാണ് നവമാധ്യമങ്ങളില്‍ തനിക്കെതിരെ ട്രോളുകളും മോശം പരാമര്‍ശങ്ങളും ഉണ്ടായെന്നും പാർവതിയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

പ്രസ്തുത ചിത്രത്തെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ് ബുക്ക്, വാട്സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും നടി ആവശ്യപ്പെട്ടു.

കൂടാതെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടു. ‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമർശത്തെ എതിർത്ത് പാർവ്വതി പ്രതികരിച്ചതിനെ തുടര്‍ന്ന് നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിച്ചിരുന്നു.

തിരുവനന്തപുരത്ത് നടന്ന 22-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ വച്ചാണ് പാര്‍വതി വിവാദ പ്രസ്താവന നടത്തിയത്. ‘കസബ’യില്‍ സി.ഐ രാജന്‍ സ്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി സ്ത്രീകള്‍ക്കു നേരെ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയത് വേദനിപ്പിച്ചു എന്നായിരുന്നു പാര്‍വതിയുടെ പ്രസ്താവന.

താന്‍ ഏറെ ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലൊരു നടന്‍ സ്ത്രീ വിരുദ്ധതയെ മഹത്വവത്കരിക്കുകയാണ് ചെയ്തതെന്നും മറ്റ് പുരുഷന്മാര്‍ക്കും ഇക്കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ് അതെന്നും പാര്‍വതിയുടെ അഭിപ്രായപ്പെട്ടിരുന്നു.

മമ്മൂട്ടി ഫാൻസ്‌ എന്ന് അവകാശപ്പെട്ടവരാണ് നടിക്കെതിരെ കൂടുതലായി അശ്ലീല  പരാമർശങ്ങൾ  നടത്തിയത്. കൂടാതെ ‘കസബ’യെ വിമർശിച്ചതിന് ചലച്ചിത്ര മേഖലയിൽ നിന്നും പാർവതിക്കെതിരെ അധിക്ഷേപമുണ്ടായി. സംവിധായകൻ ജൂഡ് ആന്റണി, കസബയുടെ നിർമ്മാതാവ്, നടൻ ഹരീഷ് പേരാടി തുടങ്ങിയവർ പാർവതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടു.

ജൂഡ് ആന്റണിയുടെ പോസ്റ്റും അതിനു പാർവതി നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി. എന്നാൽ ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമാ കളക്ടീവ്’ (WCC) പാർവ്വതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Tiny t1, world's smallest phone, UK company, small size, smartphones ,UK based company,working phone.,Zanco tiny t1,  13g, tiny phone , 0.49-inch OLED display,OLED display ,human thumb, Android smartphones,  numerous features, nano-SIM card slot,  phone,space , save,contacts,SMS messages ,efficiently ,smoothness, ,keyboard,

ലോകത്തിലെ കുഞ്ഞൻ ഫോണായ ടൈനി ടി1 ശ്രദ്ധേയമാകുന്നു

Ockhi, School of the Good Shepherd, Akkulam,Rs 5 lakh, handed over, cheque ,victims, Ockhi cyclone, ,Contributes , Ochki Cyclone Victims, , amount,  school management, staff, parents , students, Thiruvananthapuram Latin Archdiocese Finance Manager Rev Fr. Yesudas Mathias , School Principal , Joy M Varghese, Ochki cyclone tragedy, organised,occasion ,Christmas,function,Christmas message, Rev Fr Yesudas Mathias,New Year,

ഓഖി: ആക്കുളം സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് 5 ലക്ഷം രൂപ നൽകി