പാര്‍വ്വതിയുടെ ഹിന്ദി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Qarib Qarib Singlle

മലയാളി താരം പാര്‍വ്വതി ( Parvathy ) ബോളിവുഡിൽ (Bollywood) അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം (song) പുറത്തിറങ്ങി. നടിയുടെ ആദ്യ ഹിന്ദി ചിത്രമായ ‘ഖരിബ് ഖരിബ് സിംഗ്ല്ലേ’യിലെ (Qarib Qarib Singlle) ആദ്യ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്.

പ്രമുഖ നടൻ ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന തനൂജ് ചന്ദ്രയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

‘ഹോപ് ആന്റ് എ ലിറ്റില്‍ ഷുഗര്‍’ (2006) എന്ന ചിത്രമിറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് തനൂജ് ചന്ദ്ര മറ്റൊരു ചിത്രവുമായി എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഒറ്റയ്ക്ക് യാത്ര തിരിക്കുന്ന നായികയും നായകനും യാത്രയ്ക്കിടയില്‍ പരസ്പരം പരിചയപ്പെടുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമായാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തികച്ചും ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറായ ഈ ചിത്രം രാജസ്ഥാനിലെ ബിക്കാനഗര്‍, ഉത്തരാഖണ്ഡിലെ ഋഷികേശ്, ഗാംഗ്ടോക് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നവംബര്‍ 10-ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

‘പാൻ സിംഗ് തോമർ’ (2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടിയിട്ടുള്ള നടനാണ് ഇര്‍ഫാന്‍ ഖാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള ചലച്ചിത്ര രംഗത്ത് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പാർവ്വതി.

ബാംഗ്‌ളൂര്‍ ഡേയ്‌സ്, ചാര്‍ളി, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭ തെളിയിച്ച പാര്‍വ്വതി മികച്ച നടിക്കുളള സംസ്ഥാന അവാര്‍ഡും താരം കരസ്ഥമാക്കിയിരുന്നു.

താരത്തിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയിരുന്നു. ഇതിൽ “വേഗം ഇറങ്ങ് കഴുതെ” എന്ന് പാര്‍വതി മലയാളത്തിൽ വിളിച്ചു പറയുന്ന ഡയലോഗ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണാഘടനാ ബെഞ്ചിന് വിട്ടു

Google Pixel 2, Pixel 2 XL, India, November, sale

ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 2 നവംബറിൽ ലഭ്യമാകും