women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism, Parvathy, kasaba, controversy, mammootty, WCC, malayalam actress, misogyny, dialogues, movies, article, cinema, comment, Intrnational Film Festival, Kerala, online abuse, case, death threats, police complaint,scroll .in
in , ,

സ്ത്രീ വിരുദ്ധത: പാർവതി വീണ്ടും നിലപാടുകൾ വ്യക്തമാക്കി

കൊച്ചി: ‘കസബ’ ( Kasaba ) എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചതിനെ തുടർന്ന് വിവാദ നായികയായി മാറിയ നടി പാർവതി ( Parvathy ) തന്റെ നയങ്ങളും നിലപാടുകളും വ്യക്തമാക്കുവാനായി വീണ്ടും രംഗത്തെത്തി. മമ്മൂട്ടിയോട് തനിക്ക് വ്യക്തിവിരോധമില്ലെന്നും അദ്ദേഹത്തോട് ബഹുമാനമേയുള്ളൂ എന്നും പാർവതി അറിയിച്ചു.

സിനിമകളിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും എന്നാൽ താൻ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നതെന്നും ‘സ്‌ക്രോൾ.കോമിൽ’ എഴുതിയ ലേഖനത്തില്‍ പാര്‍വതി കുറ്റപ്പെടുത്തി. സിനിമയ്ക്കകത്തുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ലെന്നും കണ്ടിരുന്നെങ്കില്‍ താന്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവര്‍ തിരിച്ചറിയുമായിരുന്നു എന്നും നടി ചൂണ്ടിക്കാട്ടി.

ചിത്രത്തിലെ കഥാപാത്രം ലൈംഗികപീഡനം നടത്തുന്നവരും സ്ത്രീ വിരുദ്ധരുമൊക്കെയാവാം. എന്നാല്‍, അയാളുടെ സ്ത്രീവിരുദ്ധത ഒരു മോശം കാര്യമായാണോ അതോ നല്ല കാര്യമായാണോ ചിത്രീകരിക്കുന്നത് എന്നതാണ് പ്രശ്നമെന്നും പാർവതി അഭിപ്രായപ്പെട്ടു.

എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നതെന്നും തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കുവാനും അവർ ആഹ്വാനം ചെയ്തു.

ലൈംഗികതയും സ്ത്രീവിരുദ്ധതയുമെല്ലാം ചിത്രീകരിക്കുകയും അവയെ മഹത്വവത്കരിക്കുകയും ചെയ്യുന്നതിനെ നടി രൂക്ഷമായി വിമർശിച്ചു. നിഷോത്മകമായ ഒന്നിനെയാണ് ഇവിടെ നല്ലതെന്ന വ്യാജേന വിറ്റഴിക്കപ്പെടുന്നതെന്ന് അവർ ആരോപിച്ചു.

സ്ത്രീവിരുദ്ധനായ ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കില്‍ പ്രേക്ഷകർ അയാളെ പിന്തുടരില്ലെന്നും കാരണം അയാള്‍ വില്ലനാണെന്ന് പ്രേക്ഷകർക്കറിയാമെന്നും നടി അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരു നായകൻ ആഘോഷത്തോടെയുള്ള ഒരു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ, സ്ലോമോഷന്‍ നടത്തത്തോടെ ഇതേ സീനുകളിൽ അഭിനയിക്കുമ്പോൾ ചിലർക്ക് അയാളെപ്പോലെയാവാന്‍ തോന്നുമെന്നും പാർവതി ചൂണ്ടിക്കാട്ടി.

സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അസഹിഷ്ണുത വളര്‍ന്നുവെന്നും നടി ആരോപിച്ചു. കൂടാതെ തടിച്ചവരെയും നിറം കുറഞ്ഞവരെയും വച്ച് ഹാസ്യമുണ്ടാക്കുന്നത് എന്തിനാണെന്നും ഇത്തരം അസഹിഷ്ണുതകളോട് എന്തിനാണ് ഇത്ര സഹിഷ്ണുതയെന്നും അവർ ആരാഞ്ഞു.

സ്ത്രീകളെയും ഇതര വിഭാഗങ്ങളില്‍പ്പെട്ടവരെയും മോശമായി ചിത്രീകരിക്കുന്നതിനോട് തനിക്ക് അസഹിഷ്ണുത തന്നെയാണെന്നും ഇത്തരം സീനുകള്‍ കണ്ടിരിക്കാന്‍ തനിക്കാവില്ലെന്നും അവർ വ്യക്തമാക്കി.

സിനിമാ വ്യവസായത്തിൽ ജോലി ചെയ്യുന്ന ആളാണ് താനെന്നും അതിനാൽ ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളെക്കുറിച്ച് യുക്തിസഹമായ തര്‍ക്കത്തില്‍ ഏര്‍പ്പടാനുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളും വേണം എന്നു മാത്രമാണ് നിര്‍ബന്ധമുള്ളതെന്നും പാർവതി സൂചിപ്പിച്ചു.

സ്ത്രീവിരുദ്ധത കേരളത്തില്‍ മാത്രമല്ലെന്നും ഇവിടെ ഇത്രയെങ്കിലും ബഹളമുണ്ടാകുന്നുണ്ടല്ലോ എന്നും നടി ചൂണ്ടിക്കാട്ടി. ഇതിലൂടെ മാറ്റത്തിനുള്ള വഴിയൊരുക്കാന്‍ നമുക്കാകുമെന്നും അവർ പ്രത്യാശിച്ചു.
സ്ത്രീവിരുദ്ധ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാല്‍ അതൊരു തെറ്റാണെന്നു പോലും തിരിച്ചറിയപ്പെടുന്നില്ലെന്നും സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ മോശം പരാമര്‍ശം നടത്തുമ്പോള്‍ സ്ത്രീകള്‍ തന്നെ നാണിച്ച് ചിരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

സമൂഹത്തിലെ ചെറിയ കൂട്ടങ്ങളിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളാണ് സിനിമാ തിയ്യേറ്ററിലും കാണുന്നതെന്നും അവിടെ എല്ലാവരും ഇതിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതരാവുകയാണെന്നും നടി ആരോപിച്ചു.

മിണ്ടാതിരിക്കാനും അധിക്ഷേപിക്കപ്പെടാനും വിധിക്കപ്പെട്ടവരാണെന്ന് സ്ത്രീകളെന്ന് അവർ സ്വയം ചിന്തിക്കുകയാണെന്നും അതിനാൽ വിമോചനത്തില്‍ നിന്ന് ഏറെ അകലെയാണ് അവരെന്നും നടി ഓർമ്മിപ്പിച്ചു. സിനിമയില്‍ ഒരു കാമുകനുമായ ഉഭയസമ്മത പ്രകാരം ചെയ്യുന്ന ഒരു കാര്യം ഒരു സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്ല്യമാകുന്നത് എങ്ങനെയെന്നും പാർവതി ചോദിച്ചു.

അത്തരത്തിലുള്ള ഒരു സീന്‍ ചെയ്തതിനാല്‍ തനിക്ക് മറ്റ് വിമര്‍ശനങ്ങളൊന്നും നടത്താന്‍ യോഗ്യതയില്ലെന്നാണ് പലരുടെയും ധാരണയെന്നും ഇത് സ്ത്രീകളുടെ വിശുദ്ധിയെന്ന നൂറ്റാണ്ടുകളായി വച്ചു പുലര്‍ത്തുന്ന പുരുഷ കേന്ദ്രീകൃതമായ കാഴ്ചപ്പാടിന്റെ സൃഷ്ടിയാണെന്നും നടി കുറ്റപ്പെടുത്തി.

കന്യകാത്വം നഷ്ടപ്പെട്ട, പുരുഷ സ്പര്‍ശനമേറ്റ സ്ത്രീ വിശുദ്ധയല്ലെന്നാണ് പൊതുവെയുള്ള ധാരണയെന്നും അവളുടെ വാക്കിന് പിന്നെ വിലയില്ലെന്നും പാർവതി ആരോപിച്ചു. താന്‍ ചെയ്ത കഥാപാത്രങ്ങളെ വച്ചാണ് തന്റെ വ്യക്തിത്വത്തെ ചിലർ വിലയിരുത്തുന്നതെന്നും എന്നാൽ താൻ ചെയ്ത ഒരു കഥാപാത്രവും സ്ത്രീവിരുദ്ധതയെ നല്ല കാര്യമായി കാണിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

തന്നോട് മൗനം അവലംബിക്കാന്‍ ഉപദേശിക്കുന്നവരുണ്ടെന്നും പ്രശ്നങ്ങള്‍ താനെ കെട്ടടങ്ങുമെന്നാണ് പലരും പറയുന്നതെന്നും അവർ വെളിപ്പെടുത്തി. എന്നാല്‍, താന്‍ ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ അടുത്ത തവണയും തനിക്ക് നിശ്ശബ്ദയാകേണ്ടി വരുമെന്നും അപ്പോള്‍ ജീവിതകാലം മുഴുവന്‍ താന്‍ ഭയന്ന് മിണ്ടാതിരിക്കേണ്ടിവരുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

താന്‍ നിയമം അനുസരിക്കുന്ന, നികുതിയടയ്ക്കുന്ന ഒരു പൗരയാണെന്നും അതിനാൽ മറ്റാരെയും പോലെ തനിക്കും സംസാരിക്കാനുള്ള അവകാശമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. വനിതാ കൂട്ടായ്മയായ ‘ഡബ്ല്യുസിസി’യെ പറ്റിയും പാർവതി ലേഖനത്തിൽ സൂചിപ്പിച്ചു.

ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും തലമുറകളായി നാം മറച്ചു വച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ നിയമവും സ്നേഹവും ബഹുമാനവും വഴി സാധ്യമാകുമെന്നും പാർവതി അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sushil Kumar, case, wrestler, supporters, fans, registered, Olympic medallist, clash, supporters group, praveen Rana, Gold Coast Common wealth Games, FIR, Delhi police,

ആരാധകരുടെ കൂട്ടത്തല്ല്; ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കേസ്

Padmavati, green signal, CBFC, Deepika Padukone, change, title, Padmavat, Deepika Padukone, Ranveer Singh, Shahid Kapoor, film,controversial content,Central Board of Film Certification ,filmmaker, society, Karnisena, Supreme court, certificate, release, panel member,

വിവാദ ചിത്രം പത്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി