Parvathy, My Story, dislikes, Jude Antony,  Cyber attack, Kasaba, Controversy, Mammootty , Prithviraj, Roshni Dinaker ,song,IFFK, open forum, actress, case, 
in , ,

ഡിസ്‌ലൈക്കുകളുടെ പെരുമഴ; മൈ സ്റ്റോറിയെ പിന്തുണച്ച് ജൂഡ്

കൊച്ചി: പാര്‍വതി നായികയായെത്തുന്ന ‘മൈ സ്റ്റോറി’ ( My Story ) എന്ന പുതിയ ചിത്രത്തിനെതിരെ നവമാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി.

‘ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്നും സപ്പോര്‍ട്ട് സിനിമ’ എന്നുമാണ് ജൂഡ് ആന്റണി പ്രതികരിച്ചത്.

എന്നാൽ സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് ആന്റണി സൂചിപ്പിച്ചിട്ടില്ല. പാര്‍വ്വതിയും ജൂഡ് ആന്റണിയും തമ്മിൽ നേരത്തെ സോഷ്യല്‍ മീഡിയയിൽ പോരാട്ടം നടന്നിരുന്നു. പരസ്പരം പേരെടുത്ത് പറയാതെയാണ് ഇരുവരും പരോക്ഷ പ്രതികരണങ്ങളിലൂടെ രംഗത്തെത്തിയിരുന്നത്.

പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്‌നി ദിനകറിന്റെ പുതിയ ചിത്രമാണ് ‘മെ സ്റ്റോറി’. ‘എന്ന് നിന്റെ മൊയ്തീനു’ ശേഷം പാർവതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്.

ഈ ചിത്രത്തിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയും ടീസറും അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നാൽ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്കും ഗാനത്തിനും ഡിസ്‌ലൈക്കുകള്‍ നല്‍കിയാണ് മമ്മൂട്ടി ഫാൻസ്‌ എന്ന പേരിൽ ചിലർ സൈബർ ആക്രമണം നടത്തുന്നത്.

കൂടുതല്‍ പേരെ ഡിസ്‌ലൈക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുകയാണ്. സൈബര്‍ ഇടങ്ങളിൽ ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്കുകൾ നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്‌ലൈക്കുകളാണ് ലഭിച്ചത്.

വീഡിയോയ്ക്ക് താഴെയും പാര്‍വതിക്കെതിരെയുള്ള അശ്ലീല പദപ്രയോഗങ്ങളും മറ്റും ചിലർ രേഖപ്പെട്ടുത്തുന്നുണ്ട്. സൈബർ ബുള്ളിയിംഗിനെതിരെ കേസെടുക്കാൻ വകുപ്പുണ്ടെങ്കിലും ഡിസ്‌ലൈക്കുകൾ നൽകുന്നതിനെതിരെ നടപടിഎടുക്കാൻ വകുപ്പില്ലെന്നതും സൈബർ ആക്രമണകാരികൾക്ക് അനുകൂല ഘടകമാണെന്ന് പരാതിയുണ്ട്.

ഡിസ് ലൈക്കുകള്‍ ഒന്നും ചിത്രത്തിനുള്ളതല്ലെന്നും പാര്‍വതി എന്ന നടിക്കെതിരെയാണെന്നും കമന്റ് രേഖപ്പെടുത്തിയവർ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും അതിനാല്‍ പൃഥ്വിരാജിനോട് ക്ഷമ ചോദിക്കുന്നു എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.

ഇരുപത്തിരണ്ടാമത് ചലച്ചിത്രോത്സവത്തോടനുബന്ധിച്ച നടന്ന ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി നായകനായ ‘കസബ’യിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്കെതിരെ വിവാദങ്ങൾ ഉടലെടുത്തത്. തുടര്‍ന്ന് പാര്‍വതി കൊടുത്ത പരാതിയില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടർന്നും സൈബര്‍ ഇടങ്ങളിൽ നടിക്കെതിരെ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പെൺവാർത്തയുടെ വർഷം

NMC Bill, Medical Bandh, doctors,India, Kerala,NMC Bill,  hospitals, doctors,medical services,  Indian Medical Association, nationwide protest ,Center, propose, National Medical Commission,practitioners ,alternative medicines,  homoeopathy , ayurveda, practise ,Allopathy , "bridge course",Union Health Minister,J P Nadda 

എന്‍എംസി ബിൽ: രാജ്യ വ്യാപക മെഡിക്കല്‍ ബന്ദ് ആരംഭിച്ചു