hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 
in ,

ഹർത്താലുമായി ബന്ധമില്ലെന്ന്​ മുസ്ലിം ലീഗ്; തെമ്മാടിത്തരം കാട്ടരുതെന്ന് നടി പാര്‍വതി

കൊച്ചി: ജമ്മുവിലെ കത്വയിൽ മൃഗീയമായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയ്ക്ക് നീതി ആവശ്യപ്പെടുന്നു എന്ന പേരിൽ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞു കൊണ്ട് ഒരു വിഭാഗക്കാർ കേരളത്തിൽ പലയിടത്തും നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ നടി പാര്‍വതി ( actress Parvathy ) രംഗത്തെത്തി.

കാലിക്കറ്റ് എയര്‍പോര്‍ട്ട് ചെമ്മാട് കൊടിഞ്ഞി- താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരമാണ് ഇതെന്നും പാര്‍വതി ആരോപിച്ചു.

ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണമെന്നും ജനങ്ങളെ സുരക്ഷിതരാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും പാര്‍വതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. ഇന്നത്തെ ഹർത്താലിന് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാർത്തയാണെന്ന് കെ.പി.എ മജീദ് വ്യക്തമാക്കി.

എന്നാൽ, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാൻ നിയമ സഹായം ഉൾപ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും കുട്ടിക്ക് നീതി ലഭ്യമാക്കാൻ മുസ്ലിം ലീഗ് മുന്നിൽ ഉണ്ടാകുമെന്ന് മജീദ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒരു വിഭാഗം ആളുകൾ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ രാത്രിയിലും ദേശീയപാതയില്‍ ഹര്‍ത്താലെന്ന പേരില്‍ ചിലര്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 

വ്യാജ ഹര്‍ത്താല്‍ യാഥാര്‍ഥ്യമാക്കി; പലയിടത്തും സംഘർഷം

ഹൈക്കോടതിയുടെ പരാമർശം: സുപ്രീം കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു