Patriarch Bava,meet, CM, Pinarayi,Syriac Orthodox Church, Cliff House, Moran Mor Ignatius Aphrem II is the patriarch of the Syriac Orthodox Church. He became the 123rd Syriac Orthodox Patriarch of Antioch,  , 
in ,

സഭാപ്രശ്നം: മുഖ്യമന്ത്രി പാത്രിയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സുറിയാനി സഭ അധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുമായി ( Patriarch Bava ) ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി.

നാലു ദിവസത്തെ ഭാരത സന്ദര്‍ശനത്തിനെത്തിയ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലെത്തി.

സഭാപ്രശ്നത്തില്‍ സമാധാനശ്രമവുമായി മുന്നോട്ടു പോകുമെന്ന് ബാവ വ്യക്തമാക്കി. സഭാവിശ്വാസികളില്‍ ഭൂരിഭാഗവും സമാധാനപരമായി മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്ന് വരേണ്ടതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ പ്രതികരിച്ചു. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ദമാസ്കസില്‍ നിന്ന് ഇവിടെ വരെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും അതിനാൽ സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും പാത്രിയാര്‍ക്കീസ് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.

ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ടെന്നും എന്നാല്‍ അതിനോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുത്തതില്‍ പാത്രിയാര്‍ക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പിണറായി കുറിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം ബാവ മഞ്ഞനിക്കര ദയറായിലേക്കു മടങ്ങി. മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി, ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,

സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ അസുഖബാധിതനോ? സത്യാവസ്ഥയുമായി മാനേജർ

Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.

സാംസങ് ഗാലക്സിയുടെ പുതുപുത്തൻ ഫോണുകളുടെ വിശേഷങ്ങളിതാ