peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,  Rajya Sabha ,Executive Committee, Kerala Agricultural University, Member, State Planning Board,Political Secretary , Chief Minister,elected ,Committee on Rural Development , Rohingya, Syria, terrorism, Pakistan, military, war, Japan, AIPSO , students 
in , ,

ലോകസമാധാന ഭീഷണികളെ ഓർമ്മപ്പെടുത്തി മറ്റൊരു ഹിരോഷിമാദിനാചരണം കൂടി വരവാകവെ

ലോകസമാധാനത്തിന് ( peace ) വിഘ്‌നം സൃഷ്‌ടിക്കുന്ന യുദ്ധം, ആണവായുധം എന്നീ ഭീഷണികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് മറ്റൊരു ഹിരോഷിമാ ദിനാചരണം കൂടി ആസന്നമായിരിക്കുകയാണ്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നരുൾ ചെയ്ത ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ ജപ്പാന്റെയും ലോകശാന്തിയുടെയും കറുത്ത ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി ( ഐപ്സോ ) ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ സെമിനാറുകളും സമാധാന റാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ലോകസമാധാനം ജനതയുടെ ജന്മാവകാശമാണെന്നും അത് ഉറപ്പാക്കാന്‍ മനുഷ്യസ്‌നേഹികള്‍ ഒത്തൊരുമയോടെ പുതിയ പോരാട്ടത്തിനിറങ്ങണമെന്നും കഴിഞ്ഞ വർഷത്തെ ഐപ്‌സോ സമ്മേളനം ആഹ്വാനം ചെയ്തിരുന്നു.

പരിസ്‌ഥിതി സംരക്ഷണ വാരാചരണ പ്രവർത്തങ്ങളിലും സജീവമായി പ്രവർത്തിക്കാറുള്ള ഐപ്‌സോ റോഹിങ്ക്യന്‍ അഭയാർത്ഥികളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും ലൈംഗിക അതിക്രമങ്ങളും മാനവികതക്കു മേലുള്ള കടന്നുകയറ്റമെന്ന് പ്രതികരിച്ചും മറ്റും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയ പലസ്‌തീൻ പ്രതിനിധി സംഘാംഗങ്ങളെ ശ്രീ സി പി നാരായണൻ ഉൾപ്പെടെയുള്ള ഐപ്സോ നേതാക്കൾ സന്ദർശിച്ചത് വാർത്തയായിരുന്നു.

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും കൂടിയായ ശ്രീ സി പി നാരായണൻ 2012 ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വടക്കാഞ്ചേരി ചേറശ്ശേരിൽ കുടുംബാംഗമായ ശ്രീ സി പി നാരായണന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎസ്സി ഓണേഴ്സും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. 1969 മുതൽ 1974 വരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി പ്രവർത്തിച്ച ഇദ്ദേഹം തുടർന്ന് പാർട്ടിയുടെ മുഴുവൻ സമയ പൊതുപ്രവർത്തകനായി. 1978 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ ശ്രീ സി പി നാരായണന്‍ ആസൂത്രണ ബോർഡ് അംഗമായും വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,  Rajya Sabha ,Executive Committee, Kerala Agricultural University, Member, State Planning Board,Political Secretary , Chief Minister,elected ,Committee on Rural Development , ജനകീയ ശാസ്ത്രപ്രവർത്തകൻ കൂടിയായ ഇദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗമായും അഖിലേന്ത്യാ ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ (എ.ഐ.പി.എസ്.എൻ) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനി, സ്വിറ്റ്‌സർലാൻഡ്, ബ്രിട്ടൻ, യുഎഇ എന്നീ ലോക രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുള്ള ഇദ്ദേഹം ‘ഫിലോസോഫിക്കൽ ഇഷ്യൂസ് ഓഫ് അൾട്രാ റെവല്യൂഷൻ’, ‘ഒർജിൻസ്‌ ഓഫ് മാർക്സിസം’, ‘ലേബർ ഈസ് വെൽത്ത്’, ‘ഇംപീരിയലിസം ആൻഡ് റ്റെററിസം’ ‘സയന്റിഫിക് കോൺഷ്യസ്നെസ് ത്രൂ ഏജസ്’, ‘ഗ്ലോസ്സറി ഓഫ് മാർക്സിസ്റ്റ് ടേംസ്’ എന്നീ കൃതികളുടെ കർത്താവാണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പത്രപ്രവർത്തകനായും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. വീണ്ടുമൊരു ഹിരോഷിമാ ദിനം കൂടി വന്നയണയവെ ‘ഐപ്‌സോ’ പ്രസിഡന്റും മുൻ രാജ്യസഭാംഗവും, താത്വിക വാരികയായ ‘ചിന്ത’യുടെ പത്രാധിപരും സർവ്വോപരി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ സി പി നാരായണന്‍ ബിലൈവ് ന്യൂസുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ.

താങ്കളെ ആദ്യമായി സ്വാധീനിച്ച രാഷ്ട്രീയ നേതാവ് ആരാണ്?

ആദ്യമായി സ്വാധീനിച്ച നേതാവ് എന്റെ അമ്മാവനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ എ പി നമ്പ്യാരാണ്. ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം പ്രശസ്ത പത്രപ്രവർത്തകനും കൂടിയായിരുന്നു. മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ രാഷ്ട്രീയ ഗുരു എന്ന നിലയിലും പ്രശസ്‌തനായിരുന്ന അദ്ദേഹം തൃശൂരിലെ ‘എക്സ്പ്രസിലും’, മാതൃഭൂമിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷമാണ് ഞാൻ സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്.

വിദ്യാർത്ഥി രാഷ്ട്രീയം വേണ്ടെന്ന നിലപാടാണ് മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഭൂരിപക്ഷവും ഇക്കാലത്ത് സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും ഹൈക്കോടതിയും ഈ അഭിപ്രായത്തെ പിൻതാങ്ങുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

പതിനെട്ടും അതിന് മുകളിലും പ്രായമുള്ള വിദ്യാർത്ഥികളാണ് കലാലയ രാഷ്ട്രീയത്തിൽ മുഖ്യമായും പ്രവർത്തിക്കുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യ മുൾപ്പെടെയുള്ള പൗരാവകാശങ്ങൾ ഈ വിദ്യാർത്ഥികൾക്കും ഉണ്ടെന്നിരിക്കെ ഇവർക്ക് രാഷ്‌ടീയം പാടില്ലെന്ന നിലപാടിനോട് വിയോജിപ്പുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ തങ്ങളുടെ നിലപാടുകളും പ്രതിഷേധങ്ങളും അറിയിക്കുവാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ടെന്നിരിക്കെ അത് നിഷേധിക്കുന്നത് സ്വാഹതാർഹമല്ല. 18 ഉം അതിനു മുകളിലും വയസുള്ള വിദ്യാർത്ഥികൾക്ക് എന്തു കൊണ്ട് രാഷ്ട്രീയ നിലപാടുകൾ പാടില്ല?

കുട്ടികളെ കുറിച്ചുള്ള മുതിർന്നവരുടെ പഴഞ്ചൻ കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികൾക്ക് ഒന്നുമറിയില്ലെന്നും അവരെ ശാസിച്ചും ശിക്ഷിച്ചും തങ്ങളുടെ വരുതിയിൽ വരുത്തണമെന്നും നേരത്തെയുള്ള തലമുറ കരുതിയിരുന്നു. കഠിനമായ ശിക്ഷാ നടപടികളാണ് അവരിൽ പലരും അക്കാലത്ത് കുട്ടികളോട് അനുവർത്തിച്ചിരുന്നത്. എന്നാൽ ഇന്നോ? കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന് ഭാഗമായി ഐക്യരാഷ്ട്ര സഭ കൈക്കൊണ്ട നിലപാടുകളുടെ തുടർച്ചയെന്നോണം ഇന്ത്യയിലും ‘പോക്സോ’ പോലുള്ള നിയമങ്ങൾ നിലവിൽ വന്നു.

ഇന്ന് കുട്ടികളെ ശിക്ഷിക്കുവാൻ രക്ഷകർത്താക്കളും അധ്യാപകരും ഒരു പോലെ മടിക്കുന്നു. ഈ സാഹചര്യത്തിൽ അവരോട് ഇടപെടേണ്ട രീതിയിൽ കാതലായ മാറ്റം ആവശ്യമാണ്. കുട്ടികൾക്ക് ഒന്നും അറിയില്ലെന്ന കാഴ്ചപ്പാട് മാറ്റണം. ഒരു പക്ഷേ മുതിർന്നവരെക്കാൾ കൂടുതൽ നന്നായി കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ളവരാണ് ഇക്കാലത്തെ കുട്ടികൾ. അവരുടെ നിലപാടുകൾ തുറന്നു പറയുവാനുള്ള സാഹചര്യം സൃഷ്‌ടിക്കപ്പെടണം.

പൊതുമുതലുകൾ നശിപ്പിക്കുന്ന രീതിയിലേക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനങ്ങൾ അതിര് കടക്കുന്നതിനാലാണല്ലോ വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെയുള്ള വികാരം പൊതുവായി അലയടിക്കുന്നത്? അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം.

ലണ്ടനിലും മറ്റും ഓരോ പൗരനും തന്റെ പ്രതിഷേധമറിയിക്കുവാനുള്ള സൗകര്യങ്ങൾ നേരത്തെ തന്നെ നിലവിലുണ്ട്. ഇറാഖിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് ബ്രിട്ടീഷ് പട്ടാളം അക്രമം നടത്തുന്നതിനെതിരെ ഒരു പൗരൻ തുടർച്ചയായി 320 ദിവസത്തോളം പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചതിനെ തുടർന്ന് ആ വിഷയം അവിടെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലും  അത്തരമൊരു സാഹചര്യം സൃഷ്‌ടിക്കപ്പെടണം. പ്രതികരിക്കുന്നവരുടെ ശബ്ദം അത് വിദ്യാർത്ഥികളുടേതാണെങ്കിൽ കൂടിയും അതിന് കാതോർക്കാൻ നാം തയ്യാറാകണം.

സ്വാതന്ത്ര്യ സമര വേളയിയിൽ പ്രത്യേകിച്ച് ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭ വേളയിൽ ദേശ സ്നേഹത്താൽ പ്രചോദിതരായി രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ കലാലയങ്ങൾ ബഹിഷ്ക്കരിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയം അക്രമത്തിലേക്ക് തിരിഞ്ഞത് 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായ വിമോചന സമരക്കാലത്തായിരുന്നു.

പലപ്പോഴും ശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണ് പ്രതിഷേധക്കാർ അക്രമത്തിലേക്ക് തിരിയാറുള്ളത് എന്നതാണ് പ്രധാന വസ്തുത. നായ മനുഷ്യനെ കടിക്കുന്നത് അത്രമേൽ സാധാരണമായതിനാൽ അതിനധികം വാർത്താപ്രാധാന്യം ലഭിക്കില്ലെന്നിരിക്കെ ഒരു മനുഷ്യൻ നായയെ കടിച്ചാലോ? പിന്നെന്തു സംഭവിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ആശയങ്ങൾക്ക് മുഖ്യ സ്ഥാനമുണ്ട്. ചർച്ചകളിൽ വിദ്യാർത്ഥി നേതാക്കൾ അവരുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കാറുണ്ട്. അഭിപ്രായ സമന്വയത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്. ഒരു വിഷയത്തെ കുറിച്ചും മറ്റും കൂട്ടായ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ തന്നെയാണ് പലപ്പോഴും നടപ്പാക്കാറുള്ളത്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇക്കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയുള്ള തങ്ങളുടെ കാഴ്ചപ്പാട്?

സ്വന്തം വീട്ടിൽ തന്നെ നാലു തലമുറയിൽപ്പെട്ട സ്ത്രീകളെ അടുത്തറിഞ്ഞ നിലയ്ക്ക് സ്ത്രീ സ്വാതന്ത്ര്യത്തിൽ കാതലായ മാറ്റം സംഭവിച്ചതായി പറയാനാകും. എനിക്കത് ചെയ്യാൻ ഇഷ്ടമല്ലെന്ന് തുറന്നു പറയുന്ന എന്റെ ചെറുമകൾ വെളിപ്പെടുത്തുന്നത് ഇക്കാലത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിലും മറ്റും സംഭവിച്ച മാറ്റം തന്നെയാണ്. സ്വന്തം നിലപാടുകൾ സധൈര്യം വ്യക്തമാക്കുന്നവരാണ് പുതു തലമുറ.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ സിപിഎം നേതാവ് എ പദ്മകുമാര്‍ ചെയര്‍മാനായ ദേവസ്വം ബോര്‍ഡ്‌, കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട് തന്നെ പിന്തുടരുന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

കാലങ്ങളായി വിശ്വാസ സമൂഹം തുടരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്ക് അനുസൃതമായി മാത്രമേ ദേവസ്വം ബോര്‍ഡിന് നിലപാട് സ്വീകരിക്കാനാകൂ. ഭൗതികപരവും ആചാരപരവുമായ കീഴ്വഴക്കം തള്ളിക്കളയും മുൻപ് വിദഗ്ദ്ധമായ സംവാദങ്ങൾ ഇക്കാര്യത്തിൽ കൈക്കൊള്ളേണ്ടതുണ്ട്.

സ്ത്രീകൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെയുള്ളവരോട് സൈബർ ലോകത്തെ ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി എന്താണഭിപ്രായം? 16 വയസ്സോളം മാത്രം പ്രായമുള്ളവരാണ് കൂടുതലായി സൈബർ രംഗത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭാവി തലമുറയുടെ ഇത്തരത്തിലുള്ള പോക്കിന് തടയിടാനുള്ള മാർഗ്ഗമെന്താണ്?

നിയമം മൂലം ഈ രംഗത്തെ മോശം പ്രവണതകളെ പൂർണ്ണമായും തടയാനാകില്ല. നല്ല സംസ്കാരം പഠനത്തിലൂടെ മാത്രം ഉരുത്തിരിയുന്ന ഒന്നല്ല. അത് കുടുംബങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റും കുട്ടികൾക്ക് പകർന്നു കിട്ടേണ്ടതാണ്. മറ്റു കുട്ടികളോട് ഇടപെടുന്നതു പോലെയല്ല കുറുമ്പു കൂടുതലുള്ള കുട്ടികളോട് ഇടപെടേണ്ടത്. അവിടെ മുതിർന്നവരാണ് മാറേണ്ടത്. കർശനമായ നിലപാടുകൾ കൈക്കൊള്ളേണ്ടിടത്ത് അങ്ങനെയാകാം.

അതിനർത്ഥം കഠിനമായ ശിക്ഷ നൽകിയോ ശാസിച്ചോ ഒരാളെ മാറ്റാമെന്നല്ല. കുട്ടികളെ കുറിച്ചുള്ള മുതിർന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ‘അവർക്കറിയില്ല, അവർ കുഞ്ഞല്ലേ’ എന്നൊക്ക കരുതുന്ന മുതിർന്നവരാണ് തെറ്റുകാർ. ഇക്കാലത്തെ കുട്ടികൾക്ക് ബൗദ്ധികപരമായി സംഭവിച്ച വികാസം നാം ഉൾക്കൊള്ളണം. നാം പറയുന്നതെന്നും ഉൾക്കൊള്ളാനും വിശകലനം ചെയ്യുവാനും പ്രാപ്തിയുളളവരാണ് യുവതലമുറയും.

അക്ഷരാഭ്യാസം കൊണ്ടു മാത്രം ഒരാൾ പ്രബുദ്ധത നേടണമെന്നില്ല. നല്ല സംസ്കാരം കൂടി ആർജിച്ചെങ്കിൽ മാത്രമേ ഓരോ വ്യക്തിയും സൈബർ പൊതുയിടങ്ങളിൽപ്പോലും മാന്യതയോടെ പെരുമാറുകയുള്ളൂ. തന്റെ യഥാർത്ഥ ഐഡന്റിറ്റി വെളിവാക്കപ്പെടുന്നില്ലെന്ന ധൈര്യത്താൽ ചെറുപ്പക്കാർക്ക് പുറമെ മുതിർന്നവരും അത്യന്തം നികൃഷ്ടമായ രീതിയിൽ പ്രതികരിക്കുന്നതിന് നാം സാക്ഷികളാണല്ലോ. മാന്യതയില്ലാതെ പെരുമാറുന്നവരിൽ യുവജനങ്ങളെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. അവർക്ക് മാതൃക കാട്ടേണ്ട; പക്വതയോടെ പ്രവർത്തിക്കേണ്ട മുതിർന്നവർ പോലും ഇത്തരത്തിൽ പെരുമാറുമ്പോൾ പിന്നെ അവരെ തിരുത്തുവാനോ ചോദ്യം ചെയ്യുവാനോ ഉള്ള അധികാരം മുതിർന്നവർക്ക് നഷ്‌ടമാകുകയാണ്.

ഒരു അധ്യാപകൻ തെറ്റ് കാട്ടിയാൽ അതും ചോദ്യം ചെയ്യപ്പെടണം. അധ്യാപകരോടും മുതിർന്നവരോടും ബഹുമാനപൂർവ്വം പെരുമാറണമെന്നും അവർ തെറ്റ് കാട്ടിയാലും അത് ചോദ്യം ചെയ്യാതെ അനുസരിച്ചു കൊള്ളണമെന്നതും പഴയ കാല തലമുറയുടെ കാഴ്ച്ചപ്പാടാണ്. മുതിർന്നവരുടെ തെറ്റുകൾക്ക് നേരെ കുട്ടികൾ വിരൽ ചൂണ്ടുമ്പോൾ അതിൽ സത്യമുണ്ടോ എന്നും തിരുത്തൽ നടപടി സ്വീകരിക്കണമോ എന്നും ചിന്തിക്കുന്നതിൽ കുറവ് കാണേണ്ട കാര്യമില്ല. ‌മാറിയ സാഹചര്യത്തിൽ സ്വയം മാറാൻ മുതിർന്നവരും തയ്യാറാകുമ്പോൾ കുട്ടികളിലും ആ മാറ്റം പ്രകടമാകും.

സിറിയ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള  അഭയാർത്ഥികളുടെ പ്രശ്നങ്ങൾ, റോഹിങ്ക്യകളുടെ കഷ്ടപ്പാടുകൾ. പലസ്തീനിലെ ദുരിതങ്ങൾ, മെക്സിക്കോയിലെ കുടിയേറ്റക്കാർ. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിലെ തീവ്രവാദം. മനുഷ്യാവകാശങ്ങൾ ലോകമെമ്പാടുമായി ചവിട്ടിമെതിക്കപ്പെടുന്നു. വികസിത രാഷ്ട്രങ്ങൾ പ്രശ്നബാധിതർക്ക് നേരെ മുഖം തിരിക്കുന്നു. ഈ പ്രശ്നത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

അതെ, ലോകമെമ്പാടും അഭയാർത്ഥി പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാഷ്ട്രങ്ങൾ മറ്റ് രാജ്യങ്ങളിൽ നടത്തുന്ന അന്യായമായ ഇടപെടലിലൂടെ അവിടെ സംഘർഷാവസ്ഥ സംജാതമാകുന്നു. ഫലമോ, ജീവന് വേണ്ടി ജനങ്ങൾക്ക് സ്വന്തം നാടും വീടുമുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നു. അഭയാർത്ഥികളെ സ്വീകരിച്ചാൽ തങ്ങളുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയാകെ തകരുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വാദഗതി.

എന്നാൽ ഇവർ തന്നെ സൃഷ്ടിച്ച ദുരിതങ്ങളാൽ അഭയാർത്ഥികളാകേണ്ടി വന്നവരെ സംരക്ഷിക്കുവാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഈ രാജ്യങ്ങൾക്കുണ്ടെങ്കിലും അവർ പരസ്പരം പഴി ചാരാൻ മത്സരിക്കുന്നു. തന്മൂലം അഭയാർത്ഥികളുടെ പ്രശ്നങ്ങൾ അനന്തമായി തുടരുന്നു. മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പ്രതികരിക്കാറുണ്ടെങ്കിലും പ്രമുഖ രാഷ്ട്രങ്ങൾ അതൊന്നും ചെവിക്കൊളളാൻ തയ്യാറാകുന്നില്ലെന്നത് അതീവ ഖേദകരമാണ്.

നമ്മുടെ ഇന്ത്യയിൽ കാശ്മീർ പ്രശ്നം കാലങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്നു. ‘ഐപ്സോ’യുടെ പ്രസിഡന്റ് എന്ന നിലയിൽ താങ്കൾക്ക് എന്താണ് പറയാനുള്ളത്? എന്താണ് പരിഹാര മാർഗ്ഗം?

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭൂരിഭാഗം ജനങ്ങളും ഇരുരാജ്യങ്ങളും തമ്മിൽ സമാധാനത്തോടെ കഴിയണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. പരസ്പരമുള്ള സഹവർത്തിത്വം ഇരു രാഷ്ട്രങ്ങളിലെയും പൗരന്മാർ അതിയായി മോഹിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്യൻ രാഷ്ട്രങ്ങളിലേയ്ക്ക് പോകേണ്ടി വരുന്ന പാകിസ്ഥാനികൾ അഭിപ്രായപ്പെടുന്നത് ഇന്ത്യയെപ്പോലെ തങ്ങളുടെ സംസ്കാരവുമായി യോജിക്കുന്ന രാജ്യത്ത് വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചെങ്കിൽ എത്ര നന്നായേനെ എന്നാണ്.

എന്നാൽ പാകിസ്ഥാനിലെ പട്ടാളത്തിന്റെയോ പലപ്പോഴും രാഷ്ട്രീയ നേതൃത്വത്തിന്റെയോ മനസ്സിലിരിപ്പ് അത്തരത്തിലുള്ളതല്ല. പല കാരണങ്ങളാൽ യുദ്ധം അവർക്ക് അനിവാര്യമാണ്. എരിതീയിൽ എണ്ണയൊഴിക്കുവാനായി തീവ്രവാദികൾ കൂടി ഒപ്പം ചേരുമ്പോൾ അതിർത്തി ഏറെ സംഘർഷഭരിതമാകുന്നു.

ഭൂരിഭാഗവും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന കാശ്മീർ ജനത ഇന്ത്യയോടാണ് കൂടുതലായി ആഭിമുഖ്യം പുലർത്തുന്നത്. എന്നാൽ തീവ്രവാദ പ്രവർത്തങ്ങൾക്ക് അവിടെ വേരോട്ടം ലഭിക്കാനുള്ള പ്രധാന കാരണം അവിടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പിടിപ്പു കേടാണ്. അഴിമതി തുടർക്കഥയാണവിടെ.

ജനോപകാരപ്രദമായ വികസന പദ്ധതികൾക്കായി മുടക്കേണ്ട തുകയിൽ ഭൂരിഭാഗവും പല കൈവഴി മറിഞ്ഞു നഷ്‌ടമാകുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ യുവജനത പ്രതികരിക്കുന്നു. പ്രതിഷേധ പ്രകടനങ്ങൾ നടക്കുമ്പോൾ പട്ടാളം പലപ്പോഴും കാഴ്ച്ചക്കാരായി നിൽക്കുന്ന സാധാരണക്കാർക്ക് നേരെയും പെല്ലറ്റ് ഗൺ പോലുള്ള ആയുധങ്ങൾ പ്രയോഗിക്കുന്നത് സാധാരണയാണ്.

peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,

ഒരു യുവതിയ്ക്ക് നേരെ പെല്ലറ്റ് ഗൺ ആക്രമണം ഉണ്ടായതും അവരുടെ കാഴ്ച നഷ്‌ടപ്പെട്ടതും നേരത്തെ വൻ വിവാദമായിരുന്നുവല്ലോ. സ്വാഭാവികമായും അത്തരമൊരു സംഭവമുണ്ടാകുമ്പോൾ അവരുടെ വീട്ടുകാരും ബന്ധുക്കൾ ഉൾപ്പെടെയുള്ള നാട്ടുകാരും പട്ടാളത്തിന് നേരെ തിരിയുന്നു. ഇത്തരം അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുവാനായി പെല്ലറ്റ് ഗൺ പോലുള്ള ആയുധങ്ങൾ നിരോധിക്കണമെന്ന് ഞങ്ങൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കേരളം പോലെയോ അതിനേക്കാളോ സുന്ദരമായ കാശ്മീരിൽ വിനോദസഞ്ചാര സാദ്ധ്യതകൾ അനന്തമാണ്. എന്നാൽ തീവ്രവാദവും മറ്റ് രാഷ്ട്രീയ സാഹചര്യവും അതിന്റെ വികസനത്തിന് പ്രതിബന്ധം സൃഷ്‌ടിക്കുന്നു. ലോകപ്രശസ്തമായ കുങ്കുമപ്പൂവ്, ഹിമാലയ സാനുക്കളിൽ മാത്രം കാണപ്പെടുന്ന അത്യപൂർവ്വമായ ഔഷധ സസ്യങ്ങളും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി സാമ്പത്തിക ഉന്നതി നേടുന്നതിന് പ്രദേശവാസികൾക്ക് പലവിധ പ്രതിസന്ധികളുമുണ്ട്.

അവയെല്ലാം ദൂരീകരിക്കാനും സംഘർഷങ്ങൾ ഒഴിവാക്കി സമാധാനം പുലരുന്നതിനും സമാധാന ചർച്ചകൾക്ക് ഭരണകൂടം മുൻകൈയെടുക്കണം. യുദ്ധം ഒന്നിനുമുള്ള പരിഹാരമല്ല. മറിച്ച് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയെയുള്ളൂ. ഇക്കാലമത്രയും സംഭവിച്ച യുദ്ധങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തയ്യാറാക്കിയത്: ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

slavery, Kerala, maid, police, complaint, media, allegation, minister, security, driver, Gavaskar, camp followers, rich , poor, 

കേരളത്തിലും അടിമപ്പണിയോ? വീണ്ടും ആരോപണം

മാറ്റങ്ങളോടെ അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്