ശ്രീകണ്ഠേശ്വരം പാര്‍ക്ക്  സംരക്ഷണം: ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പെബ്സ്

തിരുവനന്തപുരം:  മലയാള ഭാഷയ്ക്ക്  ശബ്ദതാരാവലി എന്ന ഏറ്റവും മികച്ച സംഭാവന നല്‍കിയ ശ്രീകണ്ഠേശ്വരം ജി.പത്മനാഭ പിള്ളയുടെ സ്മരണാര്‍ത്ഥം  തിരവനന്തപുരം ഫോര്‍ട്ട്  സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള ശ്രീകണ്ഠേശ്വരം ചില്‍ഡ്രന്‍സ് പാര്‍ക്ക്  കുട്ടികള്‍ക്ക് നഷ്ടമായിട്ട് നാളേറെയായി.

കാട് പിടിച്ചു കിടക്കുന്ന  ഈ പ്രദേശം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ  വിഹാരകേന്ദ്രമാണ്. കോര്‍പ്പറേഷന്‍ ലേലത്തില്‍ നല്‍കിയിട്ടുള്ള  ഒരു പാര്‍ക്കിംഗ്  ഏരിയ ഒരു സ്വകാര്യവ്യക്തി  ഇവിടെ നടത്തുന്നുണ്ട്.  മാസവാടകയ്ക്കും മറ്റും വാഹനങ്ങള്‍ അനധികൃതമായി  ഇവിടെ പാര്‍ക്കു ചെയ്യുന്നതായും  പറയപ്പെടുന്നു. ഇതിനുപുറമെ  രണ്ടുരൂപ നിരക്കില്‍ ഉപയോഗിക്കാവുന്ന  ഒരു ടോയ്ലറ്റും ഇവിടെയുണ്ട്. ഒരൊഴിഞ്ഞ കോണില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ചില ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശം മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റ്  കളിക്കാനാണ് ഉപയോഗിച്ചു വരുന്നത്.

ശോചനീയമായ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി , പാര്‍ക്കിനെ കാടും പടലും മാറ്റി വൃത്തിയാക്കി , കുട്ടികളുടെ കായികവും സാംസ്ക്കാരികവുമായ ഉന്നതിക്ക് ഇണങ്ങുന്ന കേന്ദ്രമായി വികസിപ്പിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്  നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി (പെബ്സ്) കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്  പരാതി നല്‍കി.

കുട്ടികള്‍ക്കുള്ള ക്യമ്പുകള്‍ സംഘടിപ്പിക്കുക, അവധി ദിവസങ്ങളില്‍ സാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, സംഘടനകളുടെ കലാ-സാംസ്ക്കാരിക പരിപാടികള്‍ക്ക് വേദിയാക്കുക തുടങ്ങിയവ സാമൂഹിക വിരുദ്ധരെ അകറ്റി നിര്‍ത്താന്‍ ഉപകരിക്കും. രാവിലെയും വൈകിട്ടും പ്രദേശവാസികള്‍ക്ക്  സായാഹ്ന- പ്രഭാത സവാരികള്‍ നടത്താനും ഈ പാര്‍ക്ക് ഉപകരിക്കും.

പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പാര്‍ക്ക് സംരക്ഷണ സമിതിയും രൂപീകരിക്കാവുന്നതാണ്. പരിപാടികള്‍ സംഘടിപ്പിക്കുക വഴി ലഭിക്കുന്ന വരുമാനം ഇതിന്‍റെ നടത്തിപ്പിനായി വനിയോഗിക്കാനും കഴിയും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ത്രീകളെ വേട്ടയാടിയ കായികതാരത്തിന്റെ ജീവിതവുമായി ‘മിഡ്നൈറ്റ് റണ്ണര്‍’

എയ്ഡ്‌സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മന്ത്രി