ജലനിരപ്പ് ഉയരുന്നു; പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്നതിനാൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. കരമനയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. ഇന്നു രാവിലെ മുതൽ പെയ്യുന്ന മഴയിൽ നീരൊഴുക്കു കൂടി കൂടി ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണു മൂന്നാമത്തെ ഷട്ടർ തുറക്കാനും മറ്റു രണ്ടു ഷട്ടറുകൾ 50 മീറ്റർ കൂടി ഉയർത്താനും തീരുമാനിച്ചത്.

നിലവിൽ 109.01 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം പരിസരത്ത് ഇപ്പോഴും മഴ പെയ്യുന്നതായാണു വിവരം. രാവിലെ ഒമ്പതിന് 108.99 മീറ്ററായിരുന്ന ജലനിരപ്പ് ഒരു മണിക്കൂർ കൊണ്ടാണ് ജലനിരപ്പ് 0.02 മീറ്റർ ഉയർന്നത്. 110.5 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

തിരുവനന്തപുരത്ത് സ്ഥിതി നിയന്ത്രണ വിധേയം

കാലവർഷക്കെടുതിയെത്തുടർന്നു ജില്ലയിലുണ്ടായ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നു സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേർന്നു.

ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യമായ ഭക്ഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മന്ത്രി റെവന്യൂ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇവിടങ്ങളിലുള്ളവർക്കു മെഡിക്കൽ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി തടസം മൂലം പമ്പിങ് തടസപ്പെട്ട സ്ഥലങ്ങളിൽ വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിക്കു നിർദേശം നൽകിയതായി യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു.

ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫിസർ അജിത് പാട്ടീൽ, സബ് കളക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് കളക്ടർ പ്രിയങ്ക, എ.ഡി.എം. വി.ആർ. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥർ, പൊലീസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ 

സംസ്ഥാനമൊട്ടാകെ വ്യാപക നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം