കേരളത്തിൽ ചുവടുറപ്പിച്ച് പെപ്പർഫ്രൈ, തിരുവനന്തപുരത്ത് പുതിയ ഓഫ്‌ലൈൻ സ്റ്റോർ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ തങ്ങളുടെ ഓഫ്‌ലൈൻ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫർണിച്ചർ രംഗത്തെ അതികായരായ പെപ്പർഫ്രൈ കേരളത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് തിരുവനന്തപുരത്തെ ആദ്യ പെപ്പർഫ്രൈ ഓഫ്‌ലൈൻ സ്റ്റോർ ആയ സ്റ്റുഡിയോ പെപ്പർഫ്രൈ തുറന്നു.

ദക്ഷിണേന്ത്യയിലെ തങ്ങളുടെ സാന്നിധ്യത്തിന് ഏറെ മുൻതൂക്കം നൽകുന്ന സ്റ്റുഡിയോ പെപ്പർ ഫ്രൈ ഇതോടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മൈസൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്ത മേഖല വ്യാപിപ്പിച്ചിരിക്കുകയാണ്.

രണ്ടു വർഷം മുൻപ് കൊച്ചിയിൽ സ്റ്റുഡിയോ പെപ്പർഫ്രൈ ആരംഭിച്ച ശേഷം, കേരളത്തിലെ ബിസിനസിന് ആക്കം കൂട്ടുകയാണ് തിരുവനന്തപുരം സ്റ്റോറിലൂടെ. തിരുവനന്തപുരത്തെ സ്റ്റുഡിയോ പെപ്പർ ഫ്രൈ സംരംഭം ജിയോസാം ഫർണിഷിങ്ങ്സുമായി ചേർന്ന് ഫ്രാഞ്ചൈസി മാതൃകയിലാണ് തുടക്കമിട്ടിട്ടുള്ളത്. കേശവദാസപുരത്ത്, ഉള്ളൂർ റോഡിൽ, എഫ് സി ഐ യ്ക്ക് അടുത്ത് ശ്രീലക്ഷ്മിയിൽ 2450 ചതുരശ്ര അടി സ്ഥലത്താണ് സ്റ്റുഡിയോ പെപ്പർ ഫ്രൈ സ്ഥിതി ചെയ്യുന്നത്.

പുതിയ ഓഫ്‌ലൈൻ സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കായി സ്റ്റുഡിയോ പെപ്പർ ഫ്രൈ വൈവിധ്യമാർന്ന ഫർണിച്ചറും ഫർണിഷിങ് സാമഗ്രികളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, സ്റുഡിയോ പെപ്പർഫ്രൈയിൽത്തന്നെ ഉള്ള ഇന്റീരിയർ ഡിസൈൻ വിദഗ്ധരുടെ സേവനവും സൗജന്യമായി ലഭ്യമാകും. 

2014 ൽ സ്ഥാപിതമായ പെപ്പർ ഫ്രൈ, ഇന്ന് തങ്ങളുടെ വൈവിധ്യമാർന്ന ഫർണിച്ചർ വിപണന മേഖലയിൽ അഗ്രഗണ്യരാണ്. തിരുവനന്തപുരത്ത് തങ്ങളുടെ ഓഫ്‌ലൈൻ സ്റ്റുഡിയോ പെപ്പർ ഫ്രൈ രാജ്യത്തെ വിവിധ ഇടങ്ങളിൽ തങ്ങൾ നടത്തിവരുന്ന വികസന തന്ത്രങ്ങളുടെ ചുവടു പിടിച്ചുള്ളതാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്റ്റുഡിയോ പെപ്പർ ഫ്രൈ സ്റ്റോറുകൾ പെപ്പർഫ്രൈ യുടെ മൊത്തം ബിസിനസിന്റെ 25 ശതമാനം വരുമാനം പ്രദാനം ചെയ്തു വരുന്നു. പെപ്പർഫ്രൈ സ്റ്റുഡിയോകളുടെ വികസനം ലഷ്യമാക്കി ഫ്രാഞ്ചൈസി മാതൃക പരീക്ഷിക്കുക വഴി പുതുയുഗ സംരംഭകരെക്കൂടി തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയിരിക്കുകയാണ് കമ്പനി.

ഫ്രാഞ്ചൈസി പങ്കാളികൾ ആകുന്നത് വഴി, വലിയ മുടക്കു മുതലോ, വലിയ മുതൽ മുടക്കിൽ ആവശ്യമായ ഉല്പന്നങ്ങളോ ഫ്രാഞ്ചൈസി സംരംഭകർക്ക് സജ്ജമാക്കേണ്ടി വരുന്നില്ല . കൂടാതെ, ഫ്രാഞ്ചൈസി സ്റ്റുഡിയോകളിൽ ഓൺലൈൻ വിപണനം നടക്കുന്നുവെങ്കിൽ നല്ലൊരു തുക കമ്മിഷനായും സംരംഭകന് പെപ്പർഫ്രൈ കൈമാറും. കമ്പനിയുടെ തത്വങ്ങളോട് ചേർന്ന് ബിസിനസ് നടപ്പാക്കുന്നത് വഴി ഫ്രാഞ്ചൈസിക്ക് ഉത്പന്നങ്ങളുടെ ഡെലിവറി, അസംബ്ലി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതായും വരുന്നില്ല. അവയെല്ലാം കമ്പനിയുടെ ഭാഗത്ത് നിന്ന് നേരിട്ട് തന്നെ സാധ്യമാക്കുകയാണ് ചെയ്യുന്നത്. 

ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾ ഫർണിച്ചർ, ഹോം ഡിസൈൻ മേഖലകളിൽ മുൻ നിരയിലാണെന്നത് കൊണ്ടു തന്നെ തമിഴ്നാട്, കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ പെപ്പർ ഫ്രൈ തങ്ങളുടെ ഓഫ്‌ലൈൻ പെപ്പർഫ്രൈ സ്റ്റുഡിയോകൾ വലിയ രീതിയിൽ വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും കമ്പനി തങ്ങളുടെ ഓഫ്‌ലൈൻ സ്റ്റുഡിയോകൾ തുറക്കും.

മിഹിർ കുൽക്കർണി

“തിരുവനന്തപുരം നഗരത്തിൽ സ്റ്റുഡിയോ പെപ്പർ ഫ്രൈ ജിയോസാം ഫർണിഷിങ്സ് പോലെയൊരു പ്രമുഖ കമ്പനിയുമായി ചേർന്ന് തുറക്കാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ട്. പെപ്പർ ഫ്രൈയുടെ മൊത്തം ബിസിനസിൽ ദക്ഷിണേന്ത്യയിലെ സ്റ്റോറുകൾ നൽകുന്ന സംഭാവന വലുതാണ്. അതിനാൽത്തന്നെ സ്വന്തം നിലയിലും, ഫ്രാഞ്ചൈസി മാതൃകയിലും കൂടുതൽ പെപ്പർ ഫ്രൈ ഓഫ്‌ലൈൻ സ്റ്റോറുകൾ തുറക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. കേരളത്തിലെ ആദ്യ സ്റ്റുഡിയോ കൊച്ചിയിൽ ആരംഭിച്ചത് വളരെ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. കേരളം ഞങ്ങളുടെ ബിസിനസിനു മികച്ച മേഖലയാണെന്നതിൽ സംശയമില്ല. ഇപ്പോൾ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റോർ കൂടിയാകുമ്പോൾ ദക്ഷിണ ഇന്ത്യയിൽ ഞങ്ങൾക്ക് മികച്ച വിപണി സാധ്യത ഉണ്ടാകും. തിരുവനന്തപുരത്തെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിതന്നെയാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ളത്,” എന്ന് പെപ്പർ ഫ്രൈ ഓംനിചാനൽ എക്സ്പാൻഷൻ മേധാവിയും വൈസ് പ്രസിഡന്റുമായ മിഹിർ കുൽക്കർണി പറഞ്ഞു.

“ഇന്ത്യയിലെ മുൻനിര ഹോം ആൻഡ് ഫർണിഷിങ് വിപണിയായ പെപ്പർഫ്രൈയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പെപ്പർ ഫ്രൈ ഹോം ആൻഡ് ഫർണിഷിങ് ബിസിനസ്സ് മികവിന്റെ ഉദാഹരണമാണ്. അതിൽ പങ്കാളികളാകാൻ കഴിഞ്ഞു എന്നത് ചാരിതാർഥ്യം നൽകുന്നു,” എന്ന് തിരുവനന്തപുരത്തെ ഫ്രാഞ്ചൈസി കമ്പനിയായ ജിയോസാം ഫർണിഷിങ്‌സിന്റെ ഡയറക്റ്റർ സാമുവേൽ ജോർജ്ജ് അഭിപ്രായപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിയറ്റ്നാം സിനിമകളുടെ പ്രദര്‍ശനവുമായി ബിനാലെ ചലച്ചിത്രോത്സവം

ബജറ്റില്‍ വകയിരുത്തുന്ന കോടികള്‍ എവിടെ? എന്‍ഡോസള്‍ഫാന്‍ ലോബി ഇപ്പോഴും സജീവം: അംബികാസുതന്‍ മങ്ങാട്