പ്രതികാര ദുർഗയായി ജെന്നിഫര്‍; കിടിലം ട്രെയിലറുമായി പെപ്പര്‍മിന്റ്

Peppermint , Jennifer Garner , trailer, film,  American action thriller film, directed ,Pierre Morel , starring ,John Gallagher, John Ortiz,

‘പെപ്പര്‍മിന്റ്’ ( Peppermint ) എന്ന ബോളിവുഡ് ചിത്രത്തിൻറെ കിടിലം ട്രെയിലര്‍ പുറത്തിറങ്ങി. ജെന്നിഫര്‍ ഗാര്‍നർ കേന്ദ്രകഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ നായിക രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് തിരശ്ശീലയിലെത്തുക.

peppermointശ്രദ്ധേയമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രവുമായി പുറത്തു വരാനിരിക്കുന്ന ഈ ചിത്രം ഇതിനോടകം മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.

സ്നേഹമയിയായ അമ്മയായും ഭാര്യയായും രംഗത്തെത്തുന്ന താരം തുടർന്നുള്ള രംഗങ്ങളിൽ പ്രതികാരദാഹിയായി മാറുന്നത് ട്രെയിലറിൽ ദൃശ്യമാണ്. ഇന്നലെയാണ് പെപ്പര്‍മിന്റിന്റെ ട്രെയിലർ പുറത്തിറക്കിയത്.

തന്റെ പ്രിയ മകളുടെയും ഭർത്താവിന്റെയും മരണത്തിന് ഉത്തരവാദികളായവരെ നായിക നിയമത്തിന് മുന്നിൽ കൊണ്ടു വന്നെങ്കിലും മതിയായ തെളിവുകളുടെ അഭാവത്താൽ കുറ്റവാളികൾ സംശയത്തിന്റെ ആനുകൂല്യത്തിൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നു.

തുടർന്ന് നിരാലംബയും നിസ്സഹായയുമായ ആ നായികയുടെ വേഷപ്പകർച്ച തികച്ചും ശ്രദ്ധേയമാണ്. ധീരമായ തിരിച്ചു വരവ് നടത്തിയ നായിക കുറ്റവാളികളെ തകർക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഹൃദയസ്പർശിയായ രംഗങ്ങൾക്ക് പുറമെ ആക്ഷനും കോർത്തിണക്കിയ ട്രെയിലറിന് വമ്പിച്ച ജനപ്രീതി ലഭിച്ചു.
peppermint-jennifer-garner-trailer-blivenews.com

ജെന്നിഫറിന്റെ ഗംഭീരമായ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് നിരവധി അന്തർദേശീയ മാധ്യമങ്ങളും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

ഡിസ്ട്രിക്‌റ്റ് 13, ടേക്കണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പിയർ മൊറെലാണ് ‘പെപ്പര്‍മിന്റ്’ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ 7-ന് ഈ അമേരിക്കൻ ആക്ഷൻ ത്രില്ലർ ഫിലിം റിലീസ് ചെയ്യും.

ജോണ്‍ ഓര്‍ട്ടിസ്, റിച്ചാര്‍ഡ് കാബ്രല്‍, പെൽ ജയിംസ്, ടൈസൺ റിറ്റർ എന്നിവർ അണിനിരക്കുന്ന ചിത്രം എസ്ടിഎക്സ് വിതരണം ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Priyanka , Chopra, new dress, media, love, dating high-waisted denim trousers , white blouse , business meeting , Los Angeles,dating,Nick Jonas, former Miss World,

പ്രണയ വാർത്തയ്ക്ക് പിന്നാലെ വീണ്ടും വിദേശ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക

LDF, three-tier panchayat, by poll, won, wards, Kerala, UDF, Vilappilsala,

ചെങ്ങന്നൂരിന് പിന്നാലെ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ചെങ്കൊടിക്ക് മിന്നുന്ന വിജയം