in ,

പെരിയാര്‍ കടുവ സങ്കേതം മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

രാജ്യത്തെ മികച്ച കടുവസങ്കേതത്തിനുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതത്തിനു ലഭിച്ചു. കടുവ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, കടുവസംരക്ഷണരീതികളും മാതൃകകളും, കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് രാജ്യത്തെ കടുവ സങ്കേതങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 93.75 ശതമാനം പോയന്റുകള്‍ കരസ്ഥമാക്കി പെരിയാര് ടൈഗര്‍ റിസര്‍വും മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ സിദ്ധാനന്ദ ദാസിൽ നിന്നും പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ കെ.ആർ.അനൂപ് അവാർഡ് ഏറ്റുവാങ്ങി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലതാ മങ്കേഷ്ക്കറുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി 

തൊണ്ണൂറു ദിവസമായി ജയിലിൽ, ജാമ്യം അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ചിദംബരം