Perry, Ellyse Perry, won,Rachael Heyhoe Flint Award, ICC Women's Cricketer of the Year,Australia ,all rounder,women's cricket, Beth Moone, rewarded, bat,ICC Women, T20, Emerging Player awards, Perry ,Ashes Day-Night Test , North Sydney, performances ,ODI series,South Africa, New Zealand ,England ,Commonwealth Bank Women's Ashes ,
in , ,

എല്‍സെ പെറി ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ

സിഡ്‌നി: ആസ്ട്രേലിയൻ ഓൾറൗണ്ടർ എല്‍സെ പെറി (Perry) ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ ( ICC Women’s Cricketer of the Year) ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗർ (Harmanpreet Kaur)  മൂന്നാം സ്ഥാനത്തിന് അർഹയായി.

ന്യൂസിലാണ്ടിന്റെ ആമി സാതര്‍ത്‍വൈറ്റാണ് രണ്ടാം സ്ഥാനം കൈക്കലാക്കിയത്. വിമന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്ഥാനം നേടിയതിനെ തുടർന്ന് എല്‍സെ പെറി റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റ് അവാര്‍ഡിനും (Rachael Heyhoe Flint award) അര്‍ഹയായി.

ആസ്ട്രേലിയയുടെ ബെത്ത് മൂണി ടി20 യിലെ ഉയര്‍ന്നു വരുന്ന താരമായി. ഏകദിനത്തിലെ മികച്ച താരമായി ആമി സാതര്‍ത്‍വൈറ്റ് തിരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷം മുതൽ ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടിരുന്നു. ഇതോടെ റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റിന്റെ പേരിലുള്ള പുരസ്കാരം നേടുന്ന ആദ്യതാരമെന്ന ബഹുമതിയും എല്‍സെ പെറി സ്വന്തമാക്കി.

കഴിഞ്ഞ മാസം നോർത്ത് സിഡ്‌നിയിൽ വച്ചു നടന്ന ആഷസ് ഡേ-നൈറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടിയതിലൂടെ പെറി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പെറിയുടെ മികച്ച പ്രകടനത്തെ തുടർന്ന് സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ ആസ്ട്രേലിയ ഒഡിഐ സീരീസ് നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ ലോക കപ്പ് ജേതാവും ഐസിസി ഹാള്‍ ഓഫ് ഫെയിലിടം പിടിച്ച താരവുമായ റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം പുനർനാമകരണം ചെയ്തത്.

ഈ വർഷം ആദ്യമാണ് പ്രശസ്ത താരമായിരുന്ന റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റ് അന്തരിച്ചത്. 2006-മുതൽ സമ്മാനിക്കാൻ തുടങ്ങിയ ദ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് 2012 മുതൽ ടി20യ്ക്കും ഒ ഡിഐക്കുമായി വിഭജിച്ച് നൽകാൻ ആരംഭിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indian Science Congress,postponed, protests, Modi,  Hyderabad,Osmania University , 105th Indian Science Congress ,ISC,inaugurated, Prime Minister ,Narendra Modi , Chief minister, students, scheduled,January 3-7 , OU , Dr M Prithviraj, scientist ,Department of Science and Technology,DST,

പ്രതിഷേധ സാധ്യത: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

 Campus leaders, innovative programme , CISSA, Dr Vandana Siva The Regional Centre of Expertise ,RCE,Thiruvananthapuram,  United Nations University,  launch , programme ,Campus Leaders for Sustainable Development ,UNURCE,  Dept of Aquatic Biology and Fisheries, University of Kerala,

മികച്ച ക്യാമ്പസ് നേതാക്കളെ വാർത്തെടുക്കാൻ നൂതന സംരംഭം