in ,

പെരുമ്പാവൂർ കൊലക്കേസ്; പുതിയ വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകവുമായി ( Perumbavoor law student murder case ) ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ കെ വി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നുവെന്നും അതിനാലാണ് യുവതി കൊല്ലപ്പെട്ടതെന്നും നിഷ ആരോപിച്ചു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് നിയമവിദ്യാര്‍ഥിനി ദൃക്സാക്ഷിയായിരുന്നുവെന്നും ആ കുറ്റകൃത്യത്തിന് തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് നിയമവിദ്യാര്‍ഥിനി പെന്‍ക്യാമറ വാങ്ങിയതെന്നും നിഷ വെളിപ്പെടുത്തി.

ഇക്കാര്യങ്ങളെല്ലാം നിയമവിദ്യാര്‍ഥിനിയുടെ വീട്ടുകാർക്ക് അറിയാമെന്നും നിഷ അറിയിച്ചു. കുറ്റകൃത്യത്തെ പറ്റി നിയമവിദ്യാര്‍ഥിനി പോലീസില്‍ അറിയിച്ചിരുന്നുവെങ്കിലും അധികൃതർ അത് കാര്യമായെടുത്തില്ലെന്നും നിഷ ആരോപിച്ചു.

കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ വ്യക്തമാക്കി. നിയമവിദ്യാര്‍ഥിനിയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അസം സ്വദേശി അമീറുള്‍ ഇസ്ലാം മാത്രമാണ് കുറ്റക്കാരന്‍ എന്ന് കരുതുന്നില്ലെന്നും നിഷ അറിയിച്ചു.

നിയമവിദ്യാര്‍ഥിനിയുടെ അമ്മയ്ക്ക് സത്യങ്ങളെല്ലാം അറിയാമെന്നും എന്നാൽ പണത്തിന് വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ടെന്നും നിഷ അഭിപ്രായപ്പെട്ടു.

കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പോലീസ് സ്വീകരിച്ചില്ലെന്നും ആര്‍ക്ക് വേണമെങ്കിലും ആ വീട്ടില്‍ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്നും നിഷ കുറ്റപ്പെടുത്തി. കേസില്‍ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area

ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി