Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
in

അമീറുളിന്റെ ശിക്ഷ; കീഴ്‌ക്കോടതിക്കെതിരെ വിമർശനവുമായി ആളൂർ

കൊച്ചി: നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌ക്കോടതികളെന്ന് (lower court) അമീറുല്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ (Adv Aloor) ആരോപിച്ചു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്നാണ് ആളൂർ കീഴ്‌ക്കോടതികൾക്ക് നട്ടെല്ലില്ലെന്ന് കുറ്റപ്പെടുത്തിയത്.

വിധിയിലൂടെ ഇന്ത്യന്‍ ജനാധിപത്യവും ജുഡീഷ്യറിയും തകര്‍ന്നുപോയെന്ന് ബി.എ.ആളൂര്‍ വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

കീഴ്‌ക്കോടതികള്‍ വികാരത്തിന് അടിമപ്പെട്ട് ശിക്ഷ വിധിക്കുന്നുവെന്നും നട്ടെല്ലുള്ള ജഡ്ജിമാര്‍ കേരളത്തിന് അകത്തും പുറത്തുമില്ലെന്നും അഭിഭാഷകന്‍ വിമർശിച്ചു. പ്രോസിക്യൂഷന്റെ മൗത്ത് പീസായി കോടതി പ്രവര്‍ത്തിച്ചതായും വിധി സര്‍ക്കാരിനെയും പോലീസിനെയും പേടിച്ചാണെന്നും ആളൂര്‍ കുറ്റപ്പെടുത്തി.

എന്നാൽ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം തന്റെ മകളെ കൊലപ്പെടുത്തിയ അമീറുള്‍ ഇസ്ലാമിന് താന്‍ ആഗ്രഹിച്ച ശിക്ഷയാണ് കോടതി വിധിച്ചതെന്നും വിധിയില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും യുവതിയുടെ അമ്മ അഭിപ്രായപ്പെട്ടു. ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും യുവതിയുടെ അമ്മ പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,

ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

energy saving, sub collector, Dr Divya S Ayyer, students, Thiruvananthapuram, energy conservation, energy, wastage, improvement, environment, improvement, efficiency, technology, upgradation, maintenance, sustainable energy

ഊര്‍ജ്ജദിന സന്ദേശവുമായി വിദ്യാര്‍ത്ഥികൾക്കൊപ്പം സബ്‌കളക്‌ടറും