പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

petrol, diesel, GST, Thomas Issac

തിരുവനന്തപുരം: പെട്രോളും (petrol) ഡീസലും (diesel) ചരക്കുസേവന നികുതിയിൽ (GST) ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് (Thomas Issac) വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രം നികുതി കുറയ്ക്കാതെ പെട്രോൾ വിലവർദ്ധനയുടെ പാപഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവെയ്ക്കാൻ ശ്രമിക്കരുതെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി. ഒരു ലിറ്റർ പെട്രോളിന് 19.48 രൂപയാണ് കേന്ദ്ര തീരുവയെന്നും സംസ്ഥാന നികുതി 17.94 രൂപയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനാൽ ലിറ്ററിന് 74 രൂപ വിലയുളള പെട്രോളിന് നികുതി മാത്രം 36.5 രൂപ ആകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം ചുമത്തിയാല്‍ പോലും ഒരു ലിറ്റർ പെട്രോള്‍ 45 രൂപക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്താൻ തയ്യാറാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ മധ്യപ്രദേശും നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

solar report, tabled, solar scam, assembly, CM,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഉമ്മൻചാണ്ടി; നൽകില്ലെന്ന് മന്ത്രി

Magic mushrooms ,reboot,brain,depression, study,

തലച്ചോർ റീബൂട്ട് ചെയ്യാൻ മാജിക് മഷ്‌റൂംസ്