fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 
in , ,

കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ( Petrol price ) റെക്കോര്‍ഡ് നിരക്കിലെത്തിയതിനെ തുടർന്ന് പൊതുജനം കടുത്ത ആശങ്കയിലായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി വർദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ് ഇന്നത്തെ വില.

പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ദ്ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്നിന് ഡീസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമായിരുന്നു വില.

ഡല്‍ഹിയില്‍ പെട്രോളിന് 74.50 ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29 ഉം കൊല്‍ക്കത്തയില്‍ 77.20 ഉം രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഡല്‍ഹിയില്‍ 65.75, കൊല്‍ക്കത്തയില്‍ 68.45, മുംബൈയില്‍ 70.01 ചെന്നൈ 69.37 രൂപയുമാണ് ഒരു ലിറ്ററിന്റെ വില.

ദക്ഷിണേഷ്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോളിയം ഉൽപന്നങ്ങൾക്കു വില ഈടാക്കുന്നത് ഇന്ത്യയിലാണ്. എക്സൈസ് ഡ്യൂട്ടി ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് കഴിഞ്ഞ നാലു വർഷം കൊണ്ട് 4.65 ലക്ഷം കോടി രൂപയാണ് അധികമായി ഈടാക്കിയത്.

ഇക്കാലയളവിൽ ക്രൂഡോയിലിന്റെ രാജ്യാന്തര വില കുറഞ്ഞതു വഴി 13 ലക്ഷം കോടി രൂപ ലാഭിച്ചിരുന്നു. കൂടാതെ സബ്സിഡി വെട്ടിക്കുറച്ചതിലൂടെ 1.97 ലക്ഷം കോടി രൂപ വേറെയും കമ്പനികൾ നേടിയിരുന്നു. 2013 സെപ്റ്റംബർ 13നുശേഷമുള്ള ഉയർന്ന നിരക്കാണിപ്പോഴുള്ളത്. മാർച്ച് 17 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഡീസൽ വിലയിൽ ശരാശരി രണ്ടര രൂപയും പെട്രോൾ വിലയിൽ രണ്ടു രൂപയ്ക്കു മുകളിലുമാണ് വർദ്ധന. കഴിഞ്ഞ വർഷം ജൂൺ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാൻ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇഇന്ധന വിലയാണ് ഇപ്പോൾ ഈ രീതിയിൽ ഉയർന്നിരിക്കുന്നത്.

അൻപത് രൂപയ്ക്കു താഴെ പെട്രോളും ഡീസലും നൽകുമെന്നു വാഗ്ദാനം നടത്തി അധികാരത്തിലേറിയവർ നാലു വർഷം കൊണ്ടു ജനങ്ങളിൽ നിന്ന് 20 ലക്ഷം കോടി രൂപ പിഴിഞ്ഞെടുത്തതിനെതിരെ പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ പത്തു വർഷത്തെ രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനു തുല്യമായ തുകയാണിത്.

വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നൽകിയതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നത്തിന് കാരണമെന്നും അതിനാൽ എണ്ണകമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ കമ്പനികള്‍ ഇപ്പോഴും നഷ്ടത്തിലാണ് എന്ന തലതിരിഞ്ഞ ന്യായമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്.

കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് പുറമേ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക നികുതി കൂടിയാവുമ്പോള്‍ സാധാരണക്കാരന്റെ ചുമലിൽ ഇരട്ടി ഭാരം വന്നു ചേരുന്നു.

വിലക്കയറ്റത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Latvian woman, Liga, Kovalam, death, sister, Ilzie, press conference, DGP, Loknath Behra, suspect, murder, identified, police, post-mortem,  

വിദേശ വനിത ലിഗയുടെ ദുരൂഹ മരണം; അധികൃതർക്കെതിരെ ആരോപണങ്ങളുമായി സഹോദരി

http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 

അപ്രഖ്യാപിത ഹർത്താലിനും അക്രമത്തിനും ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി