petrol price , rise, diesel, Kerala, RS 81, Delhi, Amit Shah, question, refuses, BJP chief, GST, tax, 
in , ,

ഇന്ധന വിലയില്‍ വർദ്ധനവ് തുടരുന്നു; സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു

കൊച്ചി: വർദ്ധിച്ചു വരുന്ന ഡീസല്‍, പെട്രോള്‍ വിലയെ ( petrol price ) തുടർന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിൽ പിടിച്ചുനിര്‍ത്താന്‍ വില വർദ്ധന നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് സൂചന.

പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എണ്ണക്കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. തിങ്കളാഴ്ച പെട്രോള്‍ വില ഡല്‍ഹിയില്‍ 84.40 ഉം ഡീസല്‍ വില 76.57 ആണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയും വർദ്ധിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. തുടര്‍ച്ചയായ പത്താം ദിവസമാണ് പെട്രോള്‍,ഡീസല്‍ വില വർദ്ധിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 79 രൂപ 60 പൈസയും ഡീസലിന് 72 രൂപ 50പൈസയുമാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് പെട്രോളിന് 79 രൂപ 97 പൈസയും ഡീസലിന് 72 രൂപ 94 പൈസയുമാണ് വില.

വരും ദിവസങ്ങളിലും പെട്രോള്‍വില ഉയരുമെന്നാണ് സൂചനകള്‍. കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ മൂന്നാഴ്ചയോളം വിലയിൽ വർദ്ധനവുണ്ടായിരുന്നില്ല. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ 30 പൈസയോളം ദിവസവും വർദ്ധിക്കുകയാണ്.

2014-ന് ശേഷം രാജ്യാന്തര വിപണിയിലുണ്ടായ ഏറ്റവും ഉയര്‍ന്ന എണ്ണ വിലയും രൂപയുടെ മൂല്യത്തിന്റെ ഇടിവുമാണ് എണ്ണ വില വര്‍ദ്ധനയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ദിവസവും പെട്രോള്‍,ഡീസല്‍ വില കൂടിയിട്ടും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവാത്തതും തിരിച്ചടിയാണ്.

അതിനിടെ, കര്‍ണാടക തെരഞ്ഞെടുപ്പിനു പിന്നാലെ വീണ്ടും എന്തു കൊണ്ട് ഇന്ധന വില വർദ്ധിപ്പിച്ചു എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി.

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ അമിത് ഷാ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

കര്‍ണാടകയെക്കുറിച്ചു മാത്രമേ ഇപ്പോൾ പറയൂ എന്നും നിങ്ങളുടെ അജണ്ട തനിക്കു മനസിലാകുമെന്നും അമിത് ഷാ പ്രതികരിച്ചു. ഈ ചോദ്യത്തിന് പിന്നീട് മറുപടി തരുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

മാണി യുഡിഎഫിലേയ്ക്ക് . . .

Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 

ചെങ്ങന്നൂരില്‍ കെ എം മാണി യുഡിഎഫിനൊപ്പം; മുന്നണിയിലേയ്ക്ക് മടങ്ങാന്‍ ധാരണയായി