phone, family, couples, argue, partner, study blame, smartphone, use,  relationships, Kaspersky Lab , devices, technology, digital worls, device overuse,
in ,

ഫോൺ ഉപയോഗം കുടുംബ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ? പുതിയ പഠനഫലം പുറത്ത്

ഈ സാങ്കേതിക ലോകത്ത് ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെയാണ് മനുഷ്യ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുന്നത്. എത്ര അകലെയായാലും സാങ്കേതികതയുടെ മികവ് കൊണ്ട് മാത്രം ബന്ധങ്ങളുടെ കെട്ടുറപ്പിന് ശക്തി പകരാനാകും. മൊബൈൽ ഫോണിന്റെ ( Phone ) കണ്ടുപിടുത്തം സമൂഹത്തിൽ വിപ്ലവകരമായ ഒരു മാറ്റമാണ് സൃഷ്‌ടിച്ചത്‌.

എന്നാൽ ഉപകാരി ഉപദ്രവകാരിയായി മാറുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണാനാകുന്നത്. ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിലും തകർക്കുന്നതിലും മൊബൈൽ ഫോണിന് ഒരുപോലെ പങ്കുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇക്കാലത്ത് ദമ്പതിമാരുടെ ജോലിത്തിരക്കുകൾക്കിടയിലും പരസ്പരമുള്ള ആശയവിനിമയത്തിൽ മൊബൈൽ ഫോൺ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

എന്നാൽ ഇതേ ഫോൺ തന്നെ വില്ലനായാലോ? സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പർസ്കൈ ലാബ് അടുത്തിടെ നടത്തിയ പഠനത്തിൽ 55 ശതമാനം ദമ്പതിമാരും തമ്മിൽ വഴക്കിടുന്നതിന്റെ പ്രധാന കാരണം പങ്കാളികളുടെ അമിതമായ ഫോൺ ഉപയോഗം കൊണ്ടാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.

ദമ്പതിമാരെ തമ്മിൽ എത്രമാത്രം ബന്ധിപ്പിക്കുന്നോ അത്രമാത്രം അകലാനുമുള്ള സാഹചര്യം മൊബൈൽ ഫോൺ മൂലം ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. ഇത് ബന്ധങ്ങളുടെ കെട്ടുറപ്പിന് ശരിക്കും ഒരു വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇക്കാലത്ത് ധാരാളം ആളുകൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം കെട്ടിപ്പടുക്കുന്നതിന് മൊബൈൽ ഫോണിനെ ആശ്രയിക്കാറുണ്ട്. അതുപോലെ അവരുടെ പ്രണയബന്ധങ്ങളിലും ഫോൺ ഒരു പ്രധാന ഘടകം തന്നെയാണ്.

ഇന്ന് ഒട്ടു മിക്ക ആളുകളും തങ്ങളുടെ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഓൺലൈൻ മെസ്സേജിങ് സേവനങ്ങളും, മൊബൈൽ ഫോണും ധാരാളമായി ഉപയോഗിക്കാറുണ്ട്. തങ്ങളുടെ ബന്ധം മെച്ചപ്പെടുന്നതിന് ഓൺലൈൻ പ്രവർത്തനങ്ങളും മൊബൈൽ ഫോണുമൊക്കെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പഠനത്തിൽ പങ്കെടുത്ത 53% ആളുകൾ സാക്ഷ്യപ്പെടുത്തി.

phone, family, couples, argue, partner, study blame, smartphone, use,  relationships, Kaspersky Lab , devices, technology, digital worls, device overuse,ഒട്ടനവധി ഗുണങ്ങൾ ഇത്തരം സാങ്കേതികയാൽ ലഭ്യമാണെങ്കിലും ഇവയ്ക്ക് ചില പോരായ്മകളുമുണ്ടെന്ന് ഓർക്കേണ്ടത് അത്യാവശ്യമാണ്. അമിതമായ ഫോൺ ഉപയോഗം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയെ മുൻനിർത്തി സ്നേഹിക്കുന്നവർക്കിടയിൽ വലിയ തർക്കങ്ങളും വഴക്കുകളും നടക്കാറുള്ളതായി ഗവേഷണങ്ങൾ വ്യക്തമാകുന്നു.

നേരിട്ടുള്ള സംഭാഷണം, ആഹാരം കഴിക്കുന്ന സന്ദർഭം തുടങ്ങിയ സമയങ്ങളിൽ പോലും ഫോൺ ഉപയോഗിക്കുന്നതിലൂടെ അത് വലിയ വഴക്കുകൾക്ക് കാരണമാകുന്നതായി 51 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. ഫോൺ ചാർജ് ചെയ്യാൻ മറന്നു എന്ന കാരണത്താൽ തങ്ങളുടെ പങ്കാളിയോട് വഴക്കിടാറുണ്ടെന്ന് 45 ശതമാനം ആളുകളും കുറ്റസമ്മതം നടത്തി.

പങ്കാളികൾക്കിടയിലെ കടുത്ത വിയോജിപ്പുകൾ മൂലം ഫോൺ ഉപേക്ഷിക്കേണ്ടതായി വന്നു എന്ന് 28 ശതമാനം ആളുകൾ സമ്മതിച്ചു. ദമ്പതിമാർ ഒരുമിച്ചല്ലെങ്കിൽ പോലും അവരുടെ ബന്ധത്തെ ഊട്ടി ഉറപ്പിക്കാൻ ഇന്ന് ലഭ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് സാധിക്കും.

എന്നാൽ ഒരു നാണയത്തിന് ഇരുവശങ്ങൾ ഉള്ളതുപോലെ ആധുനിക സാങ്കേതിക സംവിധാനങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ബന്ധം ഊട്ടി ഉറപ്പിക്കും പോലെ അത് തകർക്കാനും ഇത്തരം സാങ്കേതികത കാരണമാകും.

അതിനാൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർത്തു കൊണ്ട് വളരെ അധികം ശ്രദ്ധയോടു കൂടി വേണം ഇവ കൈകാര്യം ചെയ്യാൻ. കുടുംബ ജീവിതത്തെ സാരമായി ബാധിക്കാത്ത തരത്തിൽ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ജീവിതത്തിന്റെ ഗുണം ആസ്വദിക്കുന്നവരെ മാതൃകയാക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

phone-couples-argue-partner-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vengara, survey, Ramesh Chennithala, Pinarayi, police, protest, opposed, Malappuram , national highway, G sudhakaran, minister 

വേങ്ങരയിലെ വിവാദ സർവേ: മുഖ്യമന്ത്രി ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

Cleo drone , doughnut , Canadian engineers, Omar Eleryan , Simon Czarnota ,regular drone, ,big, loud, hard to control , potentially dangerous ,Cleo Robotics, develop ,donut-shaped .

ഡൊനട്ട് മാതൃകയിലൊരു നൂതനമായ ഡ്രോൺ; ക്ലിയോ ഡ്രോൺ തരംഗമാകുന്നു