ഭിന്നശേഷി സൗത്ത് സോൺ ക്രിക്കറ്റ്: സെലക്ഷൻ ജനു 25 ന് 

ആലുവ: ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള ഭിന്നശേഷിയുള്ളവർക്കായി ഫെബ്രുവരി 8 മുതൽ 1 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിന് കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജനുവരി 25 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ആലുവ യുസി കോളേജ് ഗ്രൗണ്ടിൽ നടത്തും.

40 ശതമാനമോ അതിനു മുകളിലോ ഓർത്തോ വിഭാഗത്തിൽപ്പെടുന്ന ശാരീരികവൈകല്യമുള്ള വര്‍ക്ക് പങ്കെടുക്കാം. ഹാർഡ് ബോൾ ഉപയോഗിച്ചാണ് മത്സരം സംഘടിപ്പിക്കുക.

 കേരള ടീമിലേക്ക് സെലക്ഷൻ കിട്ടുന്നവർക്ക് മൂന്നു ദിവസത്തെ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കും. സെലക്ഷൻ ട്രയലിന് വരുന്നവർ 9 മണിക്കൂർ മുമ്പ് ആലുവ യുസി കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് എന്ന് ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള അറിയിച്ചു.

മത്സരാർത്ഥികൾ ശാരീരിക വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റും, ട്രെയിൻ കൺസഷൻ പാസും കൊണ്ടുവരണം. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളസംസ്ഥാന പ്രസിഡന്‍റ്  കിഷോർ എ.എം നെ 9809921065 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്..

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭൂമി ഇടപാടുകൾ ഓൺലൈനാകും

Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

കിള്ളിയാർ മിഷൻ അവലോകന യോഗം ചേർന്നു