ഭിന്നശേഷി കായികതാരങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ധര്‍ണ്ണ നടത്തി

തിരുവനന്തപുരം: ശാരീരിക വൈകല്യമുളള കായികതാരങ്ങളുടെ സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റും പാരാലിമ്പിക് സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണല്‍ മെഡല്‍ ജേതാവുമായ കിഷോര്‍ എ.എൻ – ന്റെ  നേത്യത്വത്തില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ധര്‍ണ്ണ നടത്തി.  പി.സി ജോര്‍ജ് എംഎല്‍എ വോളി ബോള്‍ സ്മാഷ് ചെയ്ത്  ഉദ്ഘാടനം നിര്‍വഹിച്ചു.

ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ച പി സി ജോർജ്ജ് നിയമസഭയില്‍ ഈ പ്രശനം ഉന്നയിക്കും എന്ന് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുപ്പതില്‍പ്പരം ശാരീരികവൈകല്യമുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. 

അസോസിയേഷന്‍ പ്രസിഡന്റ് കിഷോര്‍ എ.എം അധ്യക്ഷനായിരുന്നു. പാരാലിമ്പിക്ക്‌സ് സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണല്‍ മെഡല്‍ ജേതാക്കളായ വൈശാഗ് എസ്. ആര്‍, വിനീഷ് എം. ആര്‍, പ്രമുഖ കായിക താരമായ ഫിലിം ആക്ടര്‍ മജ്ജു പി.ആര്‍, ദേശീയ മെഡല്‍ ജേതാക്കളായ അബ്ദുള്‍ മുനീര്‍ കെ, അനീസ് കെ, വിഷ്ണു പി.യു,  ദേശീയ തലത്തിൽ മത്സരാര്‍ത്ഥികളായ സുമ വി, മണികണ്ഠൻ, മുഹമദ് ഷാഫി, അനില്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

ശാരീരിക വൈകല്യമുള്ളവരുടെ സ്‌പോര്‍ട്‌സ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിക്കുക,  ശാരീരിക വൈകല്യമുള്ളവര്‍ക്ക് ജില്ല, സംസ്ഥാന, നാഷണല്‍ തലങ്ങളില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്തുക, എല്ലാ തരത്തിലുളള സ്‌പോര്‍ട്‌സിനും സൗജന്യ പരിശീലനം നല്‍കുക, നാഷണൽ, ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടുന്ന സാമ്പത്തിക സഹായം നല്‍കുക, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുക, സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കിഴിലുളള ഗ്രൗണ്ട്, സ്റ്റേഡിയം, മറ്റ് ഉപകരണങ്ങള്‍, താമസ സൗകര്യം എന്നിവ സൗജന്യമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. 

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർഗോത്സവം 2018 കലാമേളയ്ക്ക് ഗംഭീര തുടക്കം

ശിവഗിരി തീർഥാടനം പൂർണ ഹരിത ചട്ടത്തിൽ നടത്തും