തീവ്രവാദ പരാമർശം: പ്രതിഷേധവുമായി പ്രതിപക്ഷം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Pinarayi , Aluva, terrorism, opposition, Assembly, Aluva Edathala, police station ,protest

തിരുവനന്തപുരം: ആലുവ എടത്തല സ്വദേശിയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി ( Pinarayi ) നൽകിയ വിശദീകരണത്തിനിടെ അദ്ദേഹം നടത്തിയ തീവ്രവാദ പരാമർശത്തെ ചൊല്ലി ഇന്നും പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.

ചില നിയമസഭാംഗങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സഭ ബഹളം വച്ച്‌ പിരിയുന്നത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

അതേസമയം, ആലുവക്കാരെല്ലാവരും തീവ്രവാദികളെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും നാടിന്‍റെ സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുമ്പോള്‍ തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ പ്രതിപക്ഷം തെറ്റായ നിലയില്‍ ഇടപെട്ടപ്പോള്‍ അതില്‍ വ്യക്തത വരുത്തിയതാണെന്നും ആലുവയില്‍ പോലീസിനെ ആക്രമിച്ചവര്‍ക്ക് തീവ്രവാദബന്ധമുണ്ട് എന്ന പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളതെന്നും ഇത് വസ്തുതാപരമായ കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംഘര്‍ഷം ഉണ്ടാക്കിയയാള്‍ രണ്ട് യു.എ.പി.എ കേസുകളില്‍ പ്രതിയാണെന്നും ദേശവിരുദ്ധ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രധാനഭീകരവാദക്കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണ് പ്രതിപക്ഷം ഇത്രയും സാഹസം കാട്ടുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

തനിക്ക് ആലുവക്കാരെ നല്ലതുപോലെ അറിയാമെന്നും ആലുവയില്‍ തീവ്രവാദത്തെ നല്ലതു പോലെ എതിര്‍ക്കുന്ന ഉശിരന്മാരായ ആളുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘര്‍ഷം സൃഷ്ടിച്ചതിനു പിന്നില്‍ തീവ്രവാദികളുടെ ഇടപെടലുണ്ട് എന്നത് വസ്തുതയാണെന്നും ഇത് മറച്ചു വച്ചുകൊണ്ട് പ്രതിപക്ഷമെടുത്ത നിലപാട് ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

വ്യക്തത വരുത്തിയ കാര്യത്തിനു മുകളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ചില സംഭവങ്ങള്‍ യുഡിഎഫിനും കോണ്‍ഗ്രസിനകത്തുമുണ്ടായ പ്രശ്‌നങ്ങള്‍ മറച്ചു വച്ചുകൊണ്ട് തെറ്റായ വികാരങ്ങള്‍ കുത്തിപ്പൊക്കാനുള്ള ഇടപെടലായി മാത്രമേ കാണാന്‍ കഴിയൂ എന്നും അദ്ദേഹം ആരോപിച്ചു.

തീവ്രവാദത്തിന്റെ അപകടത്തെ സംബന്ധിച്ച്‌ ഓര്‍മ്മപ്പെടുത്തുകയാണ് താന്‍ പ്രസംഗത്തില്‍ ചെയ്തിട്ടുള്ളതെന്നും തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിലപാട് എടുക്കാന്‍ പാടില്ല എന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു.

തീവ്രവാദികളെ സഹായിക്കുന്ന ചിലരുടെ നിലപാട് നമ്മുടെ നാടിന്റെ സുഗമമായ പോക്കിന് തടസ്സപ്പെടുത്തുന്നത് തന്നെയാണെന്നും ഇവിടെ ശരിയായ നിലപാട് സ്വീകരിച്ചുപോകാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തു തന്നെ തീവ്രവാദ നിലയെ പലപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളുണ്ടെന്നും ആ ഒറ്റപ്പെട്ട വ്യക്തികള്‍ അവരുടെ നിലപാടല്ല ഇവിടെ പ്രതിഫലിപ്പിക്കേണ്ടതെന്നും ഇവിടെ പൊതുവായ നിലപാട് പ്രതിഫലിപ്പിക്കുവാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലുവക്കാരെല്ലാവരും തീവ്രവാദികളാണെന്ന പ്രയോഗം താന്‍ നടത്തിയിട്ടേയില്ല എന്നുമാത്രമല്ല, ഇക്കാര്യത്തില്‍ പ്രതിപക്ഷം തെറ്റായ നിലയില്‍ ഇടപെട്ടപ്പോള്‍ അതില്‍ വ്യക്തത വരുത്തുകയും ചെയ്തതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്നും അത്തരമൊരു അവസ്ഥ സംരക്ഷിക്കാന്‍ ഉതകുന്ന നിലപാട് സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാടിന്റെ ഈ സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നു കാട്ടുമ്പോള്‍ തെറ്റായ പ്രചാരണം നടത്തി മുന്നോട്ടുപോകുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kozhikode Baby Memorial Hospital, strike, nurses, meeting, Nipah, police arrest, termination, letter, UNA, 

ജൂനിയർ നഴ്‌സുമാരെ പിരിച്ചു വിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം

രാജ്യസഭാ സ്ഥാനാർത്ഥി; ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തി കുര്യൻ; പ്രതികരണവുമായി മാണി