Pinarayi , chennai-apollo-hospital-kerala-
in ,

മുഖ്യമന്ത്രി പിണറായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി ( Pinarayi ) വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ ( Apollo Hospital ) പ്രവേശിപ്പിച്ചു.

പതിവ് പരിശോധനക്കായാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയതെന്നും പരിശോധന നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് പിണറായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ രക്തത്തില്‍ പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ഒാഫീസ് നിഷേധിച്ചു.

അദ്ദേഹത്തിൻറെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malayattoor, rector ,murder, stabbed ,death, sexton ,Malayattoor Church stabbing, Johny, escape, forest region, Kochi , St. Thomas Church , Kurishumudi ,priest,

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ചു

Tripura , BJP, CPM, assembly election, results, Meghalaya, Nagaland, 

ത്രിപുര: സിപിഎമ്മിന് തിരിച്ചടി; ബിജെപിയ്ക്ക് മുന്നേറ്റം