Pinarayi mass murder , Soumya, parents , kids, poison, case, victims, Kunjikannan , Kamala ,children ,Aiswarya , Keerthana,murdered ,mysterious deaths, poison, aluminium phospide, investigation, reveals, Pinarayi mysterious murder,
in ,

പിണറായി കൊലപാതക പരമ്പര; കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി സൗമ്യ

കണ്ണൂർ: നാടിനെ നടുക്കിയ പിണറായി കൊലപാതക പരമ്പരയിൽ ( Pinarayi mass murder ) അറസ്റ്റിലായ സൗമ്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും.

അതേസമയം, അരുംകൊല ആസൂത്രണം ചെയ്യുന്നതിൽ സൗമ്യയെ ചിലർ സഹായിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ടു യുവാക്കളുടെ പ്രേരണയാലാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

കുട്ടികളുടെ പിതാവായ കിഷോര്‍ തന്നെ കൊല്ലാന്‍ നേരത്തെ വിഷം നല്‍കിയെന്നും സൗമ്യയും മൊഴി നല്‍കി. അതിനിടെ, കൊലപാതകങ്ങൾക്കായി സൗമ്യയ്ക്കു എലിവിഷം വാങ്ങി നൽകിയ ഓട്ടോറിക്ഷാ ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ (80), ഭാര്യ കമല (65), മകൾ ഐശ്വര്യ (ഒൻപത്) എന്നിവർ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ സംഭവത്തിലാണ് സൗമ്യയെ (28) പോലീസ് അറസ്റ്റ് ചെയ്തത്.

പുതിയ ജീവിതത്തിനായാണ് താൻ സ്വന്തം മകളെയും മാതാപിതാക്കളെയും ഒഴിവാക്കിയതെന്ന് സൗമ്യ വെളിപ്പെടുത്തി. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും കാരണം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം.

ശാരീരിക അസ്വസ്ഥത അഭിനയിച്ച് സൗമ്യ ആശുപത്രിയിൽ ചികിത്സ തേടിയത് പിടിക്കപ്പെടുന്നതിൽ രക്ഷപ്പെടാനാണെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ നാടകത്തിലൂടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാന്‍ പ്രതി ശ്രമിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിലൂടെ തെളിഞ്ഞത്.

എലിവിഷം നൽകിയാണ് സൗമ്യ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. ജനുവരിയിൽ മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ ആന്തരികാവയവ പരിശോധനയിൽ അലുമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തിയിരുന്നു. തുടർന്നാണ് കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ദിവസം പുറത്തെടുത്തു പരിശോധിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചതിനെ തുടർന്നാണ് എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡിന്റെ അംശം കണ്ടെത്തിയത്.

എന്നാൽ, ആറ് കൊല്ലം മുൻപ് മരിച്ച മൂത്ത മകൾ കീര്‍ത്തനയുടെ മരണത്തിൽ പ്രതിയ്‌ക്ക് പങ്കില്ലെന്നാണ് സൂചന. തലശേരി പിണറായിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികളടക്കം നാലു പേർ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സൗമ്യ പതിനൊന്ന് മണിക്കൂറിലധികം നീണ്ട് ചോദ്യം ചെയ്യലിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്.

കൊലപാതകങ്ങളില്‍ സംശയമുണ്ടാകാതിരിക്കാന്‍ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സൗമ്യ തലശ്ശേരി ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ പരിശോധനയില്‍ സൗമ്യക്കു പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

Asaram Bapu ,convicted, verdict, Jodhpur, court jail, rape, arrest , self-styled godmen ,controversies , Gurmeet Ram Rahim Singh , Dera Sacha Sauda

ബാലപീഡനക്കേസ്: വിവാദ ആൾദൈവം ആസാറാം ബാപ്പു കുറ്റക്കാരൻ