നി​യ​മ​സ​ഭയില്‍ പതിനൊന്നാം സമ്മേളനം; വിവാദ വിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാട്‍സാപ്പ് ഹര്‍ത്താല്‍, വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ കൊല എന്നീ വിഷയങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി ( Pinarayi ) രംഗത്തെത്തി.

വാട്‌സാപ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയർത്തി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്നും സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക സംഘം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് ചില പരിമിതികളുണ്ടെന്നും കേന്ദ്ര സര്‍ക്കാറാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലുണ്ടായ ഹര്‍ത്താലടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പിടിയിലായ പ്രതികളില്‍ ഒരാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മറ്റൊരാള്‍ എ.ബി.വി.പി പ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസിന്റെ ആയുധ പരിശീലനത്തെയും മന്ത്രി വിമര്‍ശിച്ചു. ആര്‍.എസ്.എസ് നടത്തുന്നത് കായിക വ്യായാമം മാത്രമാണെങ്കില്‍ അത് തുടരുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ അതിന്റെ മറവില്‍ ആയുധ പരിശീലനം നടത്തുന്നത് തടയാൻ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.

വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് 85 ക്രിമിനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് എത്ര പേര്‍ക്കെതിരെ കേസെടുത്തെന്ന പി.ടി തോമസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് രണ്ട് സംഭവമാണെന്നും രണ്ട് ചോദ്യങ്ങളായി ചോദിച്ചാല്‍ മാത്രമേ മറുപടി പറയാന്‍ കഴിയൂ എന്നും അദ്ദേഹം പ്രതികരിച്ചു.

വാട്‍സാപ്പ് ഹര്‍ത്താലിനു പുറമെ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം, കോട്ടയത്തെ കെവിന്റെ മരണം എന്നീ വിവാദ വിഷയങ്ങളെ  സംബന്ധിച്ചും മുഖ്യമന്ത്രി എം.എല്‍.എമാര്‍ക്ക് മറുപടി നൽകി.

വരാപ്പുഴ കസ്റ്റഡി മരണവുമായി ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ടിഎഫിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതിനും തെളിവ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും, അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ വരാപ്പുഴ കസ്റ്റഡി മരണക്കേസന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. കെവിൻ കേസിൽ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തിയ പോലീസുകാരെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ സഗൗരവം സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 20,000ത്തിലധികം വോട്ടുകൾ നേടിയാണ് സജി ചെറിയാന്‍ വിജയിച്ചത്.

ജൂണ്‍ 21 വരെ 12 ദിവസമാണ് സഭ ചേരുക. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാെന്‍റ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ നടക്കും. ഇക്കുറി മാര്‍ച്ചില്‍ തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസ്താവന സ്വാഗതാർഹം – മന്ത്രി

Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

നിപ ഭീതി ഒഴിയുന്നതായും ജനങ്ങൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ