Movie prime

പി കെ സിൻഹയ്ക്ക് മൂന്നുമാസം കൂടി കാബിനറ്റ് സെക്രട്ടറി പദവി

കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹയെ മൂന്നു മാസം കൂടി പദവിയിൽ നിലനിർത്താൻ ആറു പതിറ്റാണ്ടത്തെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. രണ്ടുവർഷത്തേക്കാണ് കാബിനറ്റ് സെക്രട്ടറിയെ നിയമിക്കുന്നത്. 1958 ലെ അഖിലേന്ത്യാ സർവീസ് ചട്ട പ്രകാരം കേന്ദ്ര സർക്കാരിന് ആവശ്യമെങ്കിൽ കാബിനറ്റ് സെക്രട്ടറിയുടെ ഭരണകാലാവധി നീട്ടിക്കൊടുക്കാം. മൊത്തം സേവന കാലാവധി നാല് വർഷത്തിൽ കൂടരുതെന്നു മാത്രം. ജൂൺ എഴിനിറങ്ങിയ സർക്കാർ നോട്ടിഫിക്കേഷൻ പറയുന്നത് നാലുവർഷത്തെ കാലാവധിക്കുശേഷവും ആവശ്യമെങ്കിൽ കാബിനറ്റ് സെക്രട്ടറിക്ക് മൂന്നുമാസം കൂടി സമയം നീട്ടി നൽകാമെന്നാണ്. നോട്ടിഫിക്കേഷൻ ഇറങ്ങിയതിനു തൊട്ടുപിറകേ കാബിനറ്റ് More
 

കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹയെ മൂന്നു മാസം കൂടി പദവിയിൽ നിലനിർത്താൻ ആറു പതിറ്റാണ്ടത്തെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ.

രണ്ടുവർഷത്തേക്കാണ് കാബിനറ്റ് സെക്രട്ടറിയെ നിയമിക്കുന്നത്. 1958 ലെ അഖിലേന്ത്യാ സർവീസ് ചട്ട പ്രകാരം കേന്ദ്ര സർക്കാരിന് ആവശ്യമെങ്കിൽ കാബിനറ്റ് സെക്രട്ടറിയുടെ ഭരണകാലാവധി നീട്ടിക്കൊടുക്കാം. മൊത്തം സേവന കാലാവധി നാല് വർഷത്തിൽ കൂടരുതെന്നു മാത്രം.

ജൂൺ എഴിനിറങ്ങിയ സർക്കാർ നോട്ടിഫിക്കേഷൻ പറയുന്നത് നാലുവർഷത്തെ കാലാവധിക്കുശേഷവും ആവശ്യമെങ്കിൽ കാബിനറ്റ് സെക്രട്ടറിക്ക് മൂന്നുമാസം കൂടി സമയം നീട്ടി നൽകാമെന്നാണ്. നോട്ടിഫിക്കേഷൻ ഇറങ്ങിയതിനു തൊട്ടുപിറകേ കാബിനറ്റ് സെക്രട്ടറി പി കെ സിൻഹയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടി നൽകിയതായി ഉത്തരവിറങ്ങി. ഇതോടെ രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കാബിനറ്റ് സെക്രട്ടറി പദവി വഹിച്ച വ്യക്തിയായി സിൻഹ മാറും.

മൂന്നാമത് തവണയാണ് സിൻഹയുടെ കാലാവധി നീട്ടിനൽകുന്നത്. 2017 ലും 2018 ലും രണ്ടു തവണ അദ്ദേഹത്തിന് സേവന കാലാവധി നീട്ടി നൽകിയിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. 2015 മേയിലാണ് സിൻഹ രണ്ടുവർഷത്തെ സേവന കാലാവധിയിൽ കാബിനറ്റ് സെക്രട്ടറിയായി നിയമിതനാവുന്നത്.

1977 ബാച്ചിലെ ഉത്തർപ്രദേശ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാർ സിൻഹ മുൻപ് ഊർജ്ജ സെക്രട്ടറി ആയിരുന്നു. ഉത്തർപ്രദേശ് സർക്കാരിലും അദ്ദേഹം ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭരണവിഭാഗം തലവനാണ് കാബിനറ്റ് സെക്രട്ടറി.

സിവിൽ സർവീസസ് ബോർഡിന്റെ എക്സ് ഒഫീഷ്യോ ചെയർമാനും കാബിനറ്റ് സെക്രട്ടറിയാണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവ നടപ്പിലാക്കുന്നതിലും അതിനായി വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഏകോപനം സാധ്യമാക്കുന്നതിലും വലിയ പങ്കാണ് കാബിനറ്റ് സെക്രട്ടറിക്ക് വഹിക്കാനുള്ളത്.