മ​ഹാ​രാ​ഷ്ട്രയി​ല്‍ പുതു മുന്നേറ്റം; ഇന്ന് മുതൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍

plastic ban, Maharashtra , Mumbai,  violators , fine, imprisonment, 

മുംബൈ: കടുത്ത മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുവാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം ( plastic ban ) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഫഡ്‌നാവിസ് സർക്കാരിന്റെ ധീരമായ തീരുമാനത്തെ പരിസ്ഥിതി പ്രവർത്തകർ സ്വാഗതം ചെയ്തു.

പത്തു വർഷങ്ങൾക്ക് മുൻപ് തന്നെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു എന്നാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വൻശക്തി’ പോലുള്ള പരിസ്ഥിതി സംഘടനകൾ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഇന്ത്യയുടെ നഗരമായ മുംബൈ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പ്ലാസ്റ്റിക് നിരോധനം എത്രത്തോളം പ്രയോഗികമാണെന്ന ആശങ്കയും പരക്കെയുണ്ട്. പിന്തിരിപ്പൻ നടപടിയാണ് പ്ലാസ്റ്റിക് നിരോധന തീരുമാനത്തിലൂടെ സർക്കാർ കൈക്കൊണ്ടതെന്ന് പ്ലാസ്റ്റിക് ഇൻഡസ്ട്രി ആരോപിച്ചു.

മാർച്ച് 23-നാണ് പ്ലാസ്റ്റിക് നിരോധനമെന്ന സുപ്രധാന തീരുമാനവുമായി സർക്കാർ രംഗത്തെത്തിയത്. ജൂൺ 23 മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ അതിനുള്ള മുന്നൊരുക്കങ്ങൾക്ക് മൂന്ന് മാസത്തെ സമയം അനുവദിക്കുകയായിരുന്നു.

Kids walk to their house through garbage as the flyover is damaged, at Mankhurd. Express Photo by Vignesh Krishnamoorthy. 24.10.2017. Mumbai.

ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും. ആദ്യത്തെ നിയമലംഘനത്തിന് 5000 രൂപയാണ് പിഴ.

വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും മൂന്നാം തവണ 25000 രൂപ വരെ പിഴയും മൂന്നുമാസം വരെ ജയില്‍ ശിക്ഷയും നല്‍കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. .

പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്പോസബിള്‍ ഗ്ലാസ്, പ്ലേറ്റ്, സ്പൂണ്‍, ജാറുകള്‍ എന്നിവയ്ക്ക് പുറമെ തെര്‍മോകോള്‍, 500 മില്ലിയില്‍ കുറഞ്ഞ കുപ്പികള്‍ എന്നിവയും നിരോധിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല്‍ കവറുകള്‍ എന്നിവയെ നിരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

plastic ban, Maharashtra , Mumbai,  violators , fine, imprisonment, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Sujatha Devi , Prof B Sujatha Devi , passed away , writer, Sugathakumari, sister, Bodheswaran , 

ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു

Uttarakhand , BCCI ,  SGM ,against ,Uttarakhand , Ranji ,  Supreme Court,appointed ,Committee of Administrators ,CoA, 

രഞ്ജി ട്രോഫി: ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബിസിസിഐ