plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 
in , ,

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട; പരിസ്ഥിതി സൗഹാർദ്ദ ബദൽ മാർഗ്ഗമൊരുങ്ങുന്നു

കോട്ടയം: ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക്കിനെ ( plastic ) പടിക്കു പുറത്താക്കാനായി ബയോ ഡീഗ്രയിഡബിള്‍ ക്യാരി ബാഗുകളുമായി ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

കോട്ടയം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫ്രട്ടേണിറ്റി, ഗ്രീന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി, റസിഡന്റസ് അസോസിയേഷന്‍ കൂട്ടായ്മയായ കൊറാക്ക എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കുവാനുള്ള ബദല്‍ മാർഗ്ഗം പ്രചരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പോളിമര്‍ നിര്‍മിത ബയോ ഡീഗ്രയിഡബിള്‍ ക്യാരിബാഗുകള്‍ പൂര്‍ണമായും മണ്ണില്‍ ലയിച്ചു ചേരുമെന്ന് ഈ കൂട്ടായ്‌മ ഉറപ്പ് നൽകുന്നു. 90 മുതല്‍ 180 വരെ ദിവസങ്ങള്‍ക്കുള്ളിൽ ഈ ക്യാരിബാഗുകള്‍ മണ്ണില്‍ ലയിക്കുമെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്.

കൊച്ചിയിലെ ഗ്രീന്‍ എര്‍ത്ത് സൊലൂഷന്‍സ് സ്ഥാപനമാണ് ഈ പരിസ്ഥിതി സൗഹൃദ ഉല്‍പന്നം കേരളത്തിലെത്തിക്കുന്നത്.

plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 
ജൂണ്‍ 15-ന് ആരോഗ്യസുരക്ഷയെ സംബന്ധിച്ച ബോധവത്കരണവും ഈ ഉത്പന്നത്തിന്റെ പ്രചാരണവും ലക്ഷ്യമിട്ട് കോട്ടയം ജറുസലേം പള്ളിയിലെ യൂഹാനോന്‍ മാര്‍ത്തോമ ഹാളില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

പ്ലാസ്റ്റിക്കില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷണ
സാധനങ്ങള്‍ കാന്‍സറിന് പുറമെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതായി ഇതിനോടകം തെളിഞ്ഞ സാഹചര്യത്തിൽ സമൂഹമിപ്പോൾ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്. ഈ സാഹചര്യത്തിൽ ഈ പരിസ്ഥിതി സൗഹൃദ ഉല്‍പന്നം കൂടുതൽ ജനകീയമാകുമെന്നാണ് പ്രതീക്ഷ.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഈ വർഷം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്.
plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 
പൊതുതാൽപര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ടെന്നും ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സംസ്ഥാനത്തിന് നിരോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണത്തിന്റെ അഭാവത്തിൽ പരിസ്ഥിതിക്കും സമസ്ത ജീവജാലങ്ങൾക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ബദൽ മാർഗ്ഗങ്ങൾ കർശനമായി നടപ്പാക്കണമെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ദീർഘനാളായുള്ള ആവശ്യം.

നിലവില്‍ സംസ്ഥാനത്ത് 50 മൈക്രോണ്‍ മുകളിലുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Bond 25, James Bond ,Danny Boyle ,Daniel Craig , confirmed ,twitter,  speculation, 007 role , film, Eon Productions,Michael G Wilson , Barbara Broccoli ,

അടുത്ത ജെ​യിം​സ് ​ബോണ്ട് ചിത്രത്തിൽ നായകനാര്?

ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise

സീലിംഗ് ഫാന്‍ തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?!