Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
in ,

പോലീസ് ഡ്രൈവറുടെ പരാതിയിൽ കൂടുതൽ നടപടികളുമായി അധികൃതർ

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ( Police driver ) ഗവാസ്‌കറെ മര്‍ദ്ദിച്ച കേസിൽ കൂടുതൽ നടപടികളുമായി അധികൃതർ രംഗത്തെത്തി.

ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചു.

പോലീസ് ഡ്രൈവര്‍ തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്ന സുധേഷ് കുമാറിന്റെ മകളുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ വരും.

നിലവില്‍ ഈ സംഭവത്തെ കുറിച്ച്‌ തിരുവനന്തപുരം സിറ്റി ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ അന്വേഷണം നടത്തുകയാണ്.

പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനംകൈക്കൊണ്ടത്. മര്‍ദ്ദനമേറ്റ ഗവാസ്‌കറിന് 50,000 രൂപ ചികിത്സാ സഹായം നല്‍കാനും തീരുമാനമായി.

എല്ലാ ജില്ലകളിലും പോലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ വിളിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. പരാതികളില്‍ കൗണ്‍സിലുകള്‍ നടപടിയെടുക്കണമെന്നും പരാതികള്‍ ഡിജിപി ഓഫീസില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കൂടാതെ പോലീസുകാര്‍ക്കുള്ള പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും തീരുമാനമായി. ഐജി ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ നേതൃത്വത്തിലായിരിക്കും സെല്‍ രൂപീകരിക്കുക.

അതേസമയം, ആംഡ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സുധേഷ് കുമാറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചു. സംഭവത്തെ കുറിച്ച്‌ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയതിനെ തുടർന്നാണ് ഡി.ജി.പി സുധേഷ് കുമാറിനെ വിളിച്ചുവരുത്തിയത്.

അതേസമയം, എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പോലീസ് ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറിന് മര്‍ദ്ദനമേറ്റ സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെയല്ല ഇവിടെയെന്നും കേരളത്തനിമ അറിയില്ലെങ്കില്‍ അത് പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Samsung Galaxy S9+ , Sunrise Gold,limited edition ,launched ,SmartThings,TV Control App,

സാംസങ് ഗാലക്സി എസ് 9+ ന്റെ സൺറൈസ് ഗോൾഡ് എന്ന പരിമിത എഡിഷൻ ഇന്ത്യയിൽ

World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 

ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ