പോലീസിലെ ദാസ്യവൃത്തി: ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

police-driver-gavaskar-petition-high-court-

തിരുവനന്തപുരം: കേരളാ പോലീസിലെ വിവാദമായ ദാസ്യവൃത്തിയിൽ പുതിയ വഴിത്തിരിവ്. എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ തനിക്കെതിരെ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍ ( Gavaskar ) ഹൈക്കോടതിയെ സമീപിച്ചു.

എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്ന് ഗവാസ്‌കര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എഡിജിപിയുടെ മകളാണ്‌ തന്നെ മര്‍ദ്ദിച്ചതെന്നും അതിനെ കുറിച്ച് താൻ പോലീസിൽ പരാതി നൽകിയിരുന്നതായും ഗവാസ്‌കര്‍ അറിയിച്ചു.

താൻ പരാതി നല്‍കിയതിനെ തുടർന്നാണ് പ്രതികാര നടപടിയെന്നോണം എഡിജിപിയുടെ മകൾ തനിക്കെതിരെ പരാതി നൽകിയതെന്നും ഗവാസ്‌ക്കറുടെ ഹര്‍ജിയില്‍ പറയുന്നു.

അതിനാൽ പോലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കേസുകള്‍ റദ്ദാക്കണമെന്നും ഗവാസ്‌കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ഗാവസ്കർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതിനിടെ, പോലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പോലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണെന്നും പോലീസുകാര്‍ക്ക് അക്കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് അവര്‍ പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Rajini film 2.0 , release date, Akshay , date , postponed, 

രജനി ചിത്രം 2.0; റിലീസ് തീയതി പുറത്തുവിട്ടു

lawyers, can't select, judges, Acting Chief Justice, HC, Rishikesh Roy , Antony Dominic , Justice , Justice PN Ravindran , contempt of court , petition, advocate, HC, Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic 

അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കാനാകില്ല: ആക്ടിങ് ചീഫ് ജസ്റ്റിസ്