Movie prime

പ്രവര്‍ത്തന മികവിന് പോലീസ് സ്റ്റേഷനുകള്‍ക്ക് അവാര്‍ഡ്

തിരുവനന്തപുരം: പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തില് ഏറ്റവും നല്ല പോലീസ് സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ പോലീസ് സ്റ്റേഷനുകള്ക്ക് പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. തിരുവനന്തപുരം റേഞ്ച് ഓഫീസില് നടന്ന ചടങ്ങില് റേഞ്ച് ഐ.ജി അശോക് യാദവ് ആണ് അവാര്ഡുകൾ വിതരണം ചെയ്തത്. അതത് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന് ഹൗസ് ഓഫീസര്മാര് അവാര്ഡ് ഏറ്റുവാങ്ങി. പരിസര ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷം നിലനിര്ത്തലും, ഔദ്യോഗിക കൃത്യനിര്വ്വഹണവും പൊതുജനങ്ങള്ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചുളള പ്രവര്ത്തനങ്ങള് വിലയിരുത്തിയാണ് മികച്ച More
 
പ്രവര്‍ത്തന മികവിന് പോലീസ് സ്റ്റേഷനുകള്‍ക്ക് അവാര്‍ഡ്

തിരുവനന്തപുരം: പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും നല്ല പോലീസ് സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. തിരുവനന്തപുരം റേഞ്ച് ഓഫീസില്‍ നടന്ന ചടങ്ങില്‍ റേഞ്ച് ഐ.ജി അശോക് യാദവ് ആണ് അവാര്‍ഡുകൾ വിതരണം ചെയ്തത്. അതത് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

പരിസര ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തലും, ഔദ്യോഗിക കൃത്യനിര്‍വ്വഹണവും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മികച്ച പോലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.

ആദ്യ വിഭാഗത്തില്‍ തിരുവനന്തപുരം സിറ്റിയിലെ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ കിളിമാനൂര്‍, കൊല്ലം സിറ്റിയിലെ അഞ്ചാലുമ്മൂട്, കൊല്ലം റൂറലിലെ പത്തനാപുരം, പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ എന്നീ പോലീസ് സ്റ്റേഷനുകള്‍ അവാര്‍ഡിന് അര്‍ഹമായി.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചതിന് തിരുവനന്തപുരം സിറ്റിയിലെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ മലയിന്‍കീഴ്, കൊല്ലം സിറ്റിയിലെ കൊല്ലം ഈസ്റ്റ്, കൊല്ലം റൂറലിലെ ഈസ്റ്റ് കല്ലട, പത്തനംതിട്ട ജില്ലയിലെ അടൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളും അവാര്‍ഡിന് അര്‍ഹമായി.