Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 
in ,

വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ; ആശങ്കയോടെ പൊതുജനം; ആരോപണവുമായി നേതാക്കൾ

കണ്ണൂര്‍: സി.പി.എം നേതാവ് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെയും ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതോടെ കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതക ( political murders ) പരമ്പര ആരംഭിച്ചത് ജനങ്ങളിൽ ആശങ്ക പടർത്തി.

അതേസമയം, സംഭവത്തിൽ ആരോപണവും പ്രത്യാരോപണവുമായി നേതാക്കൾ രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ മന്ത്രി തയ്യാറായില്ലെന്നും ആരോപണമുണ്ട്.

സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും സിപിഎം ഉം ബിജെപിയും നാടിൻറെ ശാപമായി മാറിയതായും ആഭ്യന്തര വകുപ്പിന്റെ മുഖ്യമന്ത്രിയിൽ നിന്ന് നഷ്‌ടപ്പെട്ടതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മനുഷ്യ ജീവന് വിലയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും ഭീകരന്മാരെ കടത്തി വെട്ടുന്ന തരത്തിലാണ് സിപിഎമ്മും ബിജെപിയും പ്രവര്‍ത്തിക്കുന്നതെന്നും ആളുകളെ കൊല്ലുന്നതില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ മത്സരിക്കുകയാണെന്നും വിഎം സുധീരന്‍ ആരോപിച്ചു.

കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗണ്‍സിലർ പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു.

സിപിഎം പ്രവർത്തകന്റെ കൊലപാതകം സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമെന്ന് കോടിയേരി കുറ്റപ്പെടുത്തി.

സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ആർ എസ് എസിന് പങ്കില്ലെന്നും പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വകരിക്കുമെന്നും ആർഎസ് എസ് പ്രാന്തകാര്യവാഹക് പി ഗോപാലൻകുട്ടി മാസ്റ്റർ അറിയിച്ചു.

ബാബുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും കൊലപാതകത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നും സിപിഎം ആരോപിക്കുമ്പോള്‍ ഷമോജിനെ കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് ബിജെപി കുറ്റപ്പെടുത്തി.

മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ സംഘ‍ര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.

പുതുച്ചേരി പോലീസ് കേരളത്തോട് സഹായം തേടിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മും ബി.ജെ.പിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍  തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിൽ സുരക്ഷ ശക്തമാക്കി.

പോലീസ് പെട്രോളിംഗും വാഹന പരിശോധനയും തുടരുകയാണ്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്ലി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിച്ചിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാനായി എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെയാണ് ഈ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്.

സിപിഎം, ആർഎസ്എസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു വെട്ടേറ്റ് കൊല്ലപ്പെട്ടത്.

ഒരു മണിക്കൂര്‍ ശേഷം ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷമേജ് മാഹി മലയാളം കലാഗ്രാമത്തിന് സമീപം കൊല്ലപ്പെട്ടു. ചുരുങ്ങിയ ദൂരത്തിലാണ് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്.

സംഭവത്തില്‍ മാഹിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും, സിപിഎം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് എട്ടംഗ സംഘമാണെന്നും ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമോജിനെ വെട്ടിയത് ആറംഗ സംഘമെന്നും പോലീസ് വ്യക്തമാക്കി.

ഏറെ നാളുകളായി സ്ഥലത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേരളത്തിൽ വീണ്ടും രാഷ്ട്രീയകൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.

attack_kannur-bau-cpm-rss-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sarojini Damodaran Foundation ,SDF,scholarship , applications , Kumari Shibulal, Patron ,S.D Shibulal, Co-founder, Infosys, Vidyadhan scholarship program,economically backward students,  families ,an annual income,under Rs 2 lakh,

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾക്കായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

impeachment petition , congress, Kapil ,withdraws, chief justice,  plea,Deepak Misra, Venkaiya Naidu, Vice president, 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹർജി കോൺഗ്രസ് പിൻവലിച്ചു