രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുന്നു; പരാതിയുമായി വാട്സ് അപ്പ് 

ന്യൂഡൽഹി: രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ  ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരം ശ്രമങ്ങൾക്ക് കടിഞ്ഞാണിടുമെന്നും മുന്നറിയിപ്പ് നൽകി വാട്സ് അപ്പ്. കമ്പനിയുടെ കമ്മ്യൂണിക്കേഷൻ മേധാവി കാൾവൂഗാണ് പത്ര സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. 

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തലത്തിൽ ആലോചനകൾ  നടക്കുന്നതിനിടയിലാണ് വാട്സ് അപ്പിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെറ്റായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള  ശ്രമങ്ങൾ നടത്തിയാൽ എകൗണ്ട് പൂട്ടുമെന്ന് ഫേസ് ബുക്കും ട്വിറ്ററും ഈയിടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു. വാട്സ് അപ്പ് കൂടി ഇത്തരം ആരോപണവുമായി രംഗത്തെത്തിയതോടെ അതിന്റെ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത കാട്ടേണ്ടിവരും.

ഐ ടി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ  നടക്കുന്നുണ്ട്. ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളായ വാട്സപ്പ്, ടെലഗ്രാം; ഫേസ് ബുക്കും ട്വിറ്ററും അടക്കമുള്ള മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ  എന്നിവ തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുരുപയോഗം ചെയ്യാനും വോട്ടർമാരെ അന്യായമായി സ്വാധീനിക്കാനുമുള്ള സാദ്ധ്യതകൾ ഏറെയാണ് എന്ന വിലയിരുത്തലാണ്  ഇത്തരം നീക്കങ്ങൾക്കു പിന്നിൽ. 

ഏതാനും മാസങ്ങളായി ഞങ്ങൾ ഇക്കാര്യം രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്തു വരികയാണ്. വാട്സ് അപ്പ് ഒരു ബ്രോഡ് കാസ്റ്റിംഗ് പ്ലാറ്റ് ഫോമല്ല. സ്വകാര്യമായ ആശയവിനിമയമാണ് അതിന്റെ രൂപീകരണോദ്ദേശ്യം. എന്നാൽ ഇലക്ഷൻ പ്രചരണം പോലുള്ള ആവശ്യങ്ങൾക്ക് വാട്സപ്പ് അന്യായമായി ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിക്ഷിപ്ത താല്പര്യങ്ങളാണ് ഇതിനുപിന്നിലുള്ളത്. സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനായി യാന്ത്രികമായി റോബോട്ടുകളെപ്പോലെ ഉപയോഗിക്കുന്ന വാട്സപ്പ് എകൗണ്ടുകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.  അത്തരം എകൗണ്ടുകൾ പൂട്ടേണ്ടതായി വരും, വൂഗ്  വ്യക്തമാക്കി.

എന്നാൽ ബാഹ്യമായ അമിത  നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല എന്നും വൂഗ് കൂട്ടിച്ചേർത്തു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിന്റെ ലാപ്‌ടോപ് പദ്ധതി മുന്നോട്ട്

അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റ്: 4.96 കോടി രൂപയുടെ ഭരണാനുമതി