വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ട; നിലപാടിലുറച്ച് ഹൈക്കോടതി

കൊച്ചി: വിദ്യാലയങ്ങളിൽ (education institutions) രാഷ്ട്രീയം (politics) വേണ്ടെന്ന നിലപാടിലുറച്ച് കേരള ഹൈക്കോടതി വീണ്ടും രംഗത്തെത്തി. മാതാപിതാക്കള്‍ അവരുടെ മക്കളെ വിദ്യാലയങ്ങളിലേയ്ക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം ഉണ്ടാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി അറിയിച്ചു.

പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി കലാലയങ്ങളിലെ രാഷ്ട്രീയ നിരോധനം നേരത്തെ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ കോടതി വിധി ഉത്തരവ് വന്ന് ഒരാഴ്ച്ചയായെങ്കിലും പൊന്നാനി കോളേജിലെ വിദ്യാര്‍ത്ഥി സമരം തുടരുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Calcium, World Osteoporosis Day,

ലോക അസ്ഥിക്ഷയ ദിനത്തിൽ ചില വീണ്ടുവിചാരങ്ങൾ

പൊതുസ്ഥലങ്ങളിലെ വൈഫൈ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്