politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people
in ,

ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ.

ആചാര്യൻ രാജ്യാധികാരിയായപ്പോൾ

ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത ദാരിദ്ര്യത്താൽ നട്ടം തിരിഞ്ഞ ദ്രോണർ ഒരിക്കൽ പാഞ്ചാല രാജ്യത്തിന്റെ അധിപനായ ദ്രുപദനോട് നേരത്തെ നൽകിയ വാഗ്ദാന പ്രകാരം സഹായം അഭ്യർത്ഥിച്ചതും; തുടർന്ന് അവിടെ നിന്ന് അപമാനിതനായി പുറത്തു പോയ അദ്ദേഹം പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും ആചാര്യനായതും; ഇന്ദ്രപ്രസ്ഥത്തിന്റെ മനം കവർന്നതും; ശേഷം പ്രിയ ശിഷ്യനായ അർജ്ജുനന്റെ സഹായത്താൽ ദ്രുപദനെ ബന്ധനസ്ഥനാക്കിയതും; പാഞ്ചാല രാജ്യം രണ്ടായി പകുത്ത് ദക്ഷിണ പാഞ്ചാലം ദ്രോണർ ഏറ്റെടുത്ത് ഉത്തര പാഞ്ചാലം ദ്രുപദനു നല്കുകയും ചെയ്തതായി മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു. അതെന്തായാലും ഭാരതം ആദരിക്കുന്ന ശ്രേഷ്ഠനായ ഈ ഗുരുവര്യനോടുള്ള ആദരവായി ഭാരത സർക്കാർ ഏറ്റവും നല്ല കായികാധ്യാപകന് ‘ദ്രോണാചാര്യ അവാർഡ്’ ഏർപ്പെടുത്തിയിട്ടുണ്ടെന്നത് ഏവർക്കും അറിയാവുന്നതാണല്ലോ.

കായിക രംഗത്തു നിന്ന് സുപ്രധാന പദത്തിലേക്ക് ഇമ്രാൻ

politics, power, film, sports, leaders, India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, rulers, peopleദ്രോണരെ പോലെ കായിക രംഗത്ത് ശോഭിച്ച് ഒടുവിലിതാ രാജ്യാധികാരം നേടാൻ പോകുന്നു ഇമ്രാൻ ഖാനും. പാകിസ്ഥാനിൽ അധികാരത്തിലേറുന്നവരുടെ നിലപാടുകൾ ഇന്ത്യയ്ക്ക് സുപ്രധാനമാണെന്നിരിക്കെ ഇമ്രാൻ ഖാൻ അധികാരത്തിലെത്തുന്നത് ശുഭസൂചനയല്ലെന്നാണ് രാഷ്ട്ര തന്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ത്യൻ പ്രധാനമന്ത്രിയായ മോഡിയെ പേരെടുത്തു പറഞ്ഞും പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന്റെ ഇന്ത്യയോടുള്ള മൃദു സമീപനത്തെ പരസ്യമായി വിമർശിച്ചും ഇമ്രാൻ പാക് സൈന്യത്തിന്റെ കൈയ്യടികൾ നേടിയിരുന്നു.

ഇന്ത്യയെ മുഖ്യശത്രുവായി ഉയർത്തിക്കാട്ടിയും അതിർത്തിയിൽ നിരന്തരം സംഘർഷം സംജാതമാക്കിയും മാത്രമേ പാക് സൈന്യത്തിന് നിലനിൽപ്പുള്ളൂ എന്നതാണ് സാഹചര്യമെന്ന രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു. അത്തരമൊരു അവസ്ഥയിൽ സൈന്യം പിന്തുണയ്ക്കുന്ന ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയാൽ അദ്ദേഹം സൈന്യത്തിന്റെ കൈയ്യിലെ വെറുമൊരു കളിപ്പാവയാകുമെന്നും ആക്ഷേപമുണ്ട്. ഇത്തവണത്തെ പാക് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര്യരും ചെറു പാർട്ടികളും നടത്തിയ മുന്നേറ്റം അതിശയകരമാണ്.

politics, power, film, sports, leaders, India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, rulers, peopleഅഴിമതി ആരോപങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നവാസ് ഷെരീഫ് സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ടപ്പോൾ പാകിസ്ഥാന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സുൾഫിക്കർ അലി ഭൂട്ടോയുടെ ചെറുമകനും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും മകനായ ബിലാവൽ ഭൂട്ടോയുടെ നേതൃപാടവം വേണ്ടത്ര വിജയം കണ്ടില്ല. എന്തായാലും പാകിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് നിർണായകമാണ്. രാഷ്ട്രീയത്തിൽ വേണ്ടത്ര പ്രവർത്തന പരിചയമില്ലെങ്കിലും ഇമ്രാൻ ഖാൻ മികച്ച ഭരണാധികാരിയാകുമെന്നും ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹൃദപരമായ നിലപാട് കൈക്കൊള്ളുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

നാംദാറും കാംദാറും ഏറ്റുമുട്ടവെ

മികച്ച രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനാകുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പക്ഷെ രാഷ്ട്രീയത്തിൽ ചുവടു വച്ച വേളയിൽ നേരിട്ട വെല്ലുവിളികളും അധിക്ഷേപങ്ങളും ഓർക്കുമ്പോഴും നിലവിൽ ഒരു നേതാവെന്ന നിലയിൽ അദ്ദേഹത്തിൻറെ പ്രകടനം വിലയിരുത്തുമ്പോഴും രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല നല്ലൊരു നേതാവിനെ സൃഷ്‌ടിക്കുന്നതെന്നും മികച്ച ഭരണാധികാരിയാകുവാൻ ജനങ്ങളോട് വേണ്ടത്രേ പ്രതിബദ്ധത പുലർത്തിയാൽ മാത്രം മതിയാകുമെന്നും വെളിപ്പെടുന്നു.

തുടക്കത്തിൽ ‘മിണ്ടാപ്പാവ’യെന്ന കളിയാക്കൽ നേരിട്ട ഇന്ദിരാ ഗാന്ധി തുടർന്ന് സുധീരമായ നിലപാടുകളിലൂടെ ഇന്ത്യയിലെ മികച്ച ഭരണാധികാരിയെന്ന നിലയിലേക്ക് ഉയർന്നതും ഉദാഹരണം. ‘പപ്പു’ എന്ന് ആക്ഷേപിക്കപ്പെട്ട രാഹുൽ അടുത്തിടെ മോഡിയെ കെട്ടിപ്പിടിച്ചതും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നുവല്ലോ.

politics, power, film, sports, leaders, India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, rulers, people

തന്റെ സ്വതസിദ്ധമായ ആലിംഗനങ്ങളിലൂടെ രാഷ്ട്രനേതാക്കളെ വരെ ഞെട്ടിച്ച മോഡി പക്ഷെ രാഹുലിന്റെ നടപടിയിൽ തികച്ചും അത്ഭുതസ്തബ്ധനായി എന്നത് മാധ്യങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. രാഹുലിനെ ‘നാംദാർ’ എന്നും താൻ സ്വയം ‘കാംദാർ’ ആണെന്നും മോഡി പ്രഖ്യാപിക്കുന്നതു വരെയെത്തി അന്ന് കാര്യങ്ങൾ.

വൻകിട കുത്തക മുതലാളികൾക്കൊപ്പം ചേർന്ന് മോഡി സർക്കാർ വൻ അഴിമതി നടത്തുന്നതായുള്ള ശക്തമായ ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്ന രാഹുലിന് സംഭവിച്ച മാറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

ജനപ്രിയരായ പ്രബുദ്ധർ

മറ്റൊരു മേഖലയിൽ നിന്ന് ഉന്നതാധികാരത്തിലെത്തിയവരുടെ പട്ടിക പരിശോധിക്കുമ്പോൾ ആദ്യം തെളിയുന്ന നാമം സുപ്രസിദ്ധ ശാസ്ത്രജ്ഞൻ എ പി ജെ അബ്ദുൾ കലാമിന്റേതു തന്നെയാണ്. ശാസ്ത്ര രംഗത്തു നിന്ന് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ അദ്ദേഹം സുസമ്മതനായ പ്രസിഡന്റായിരുന്നു എന്നതിൽ ആർക്കുമുണ്ടാകില്ല വിയോജിപ്പ്.

politics, power, film, sports, leaders, India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, rulers, people

രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനാകുന്ന ജവഹർലാൽ നെഹ്‌റു മികച്ചൊരു സാഹിത്യകാരൻ കൂടിയായിരുന്നുവല്ലോ. പ്രധാനമന്ത്രി പദവിയിൽ എത്തിയില്ലായിരുന്നുവെങ്കിൽ നെഹ്‌റുവിൽ നിന്ന് കൂടുതൽ മികച്ച സാഹിത്യ സൃഷ്‌ടികൾ നമുക്ക് ലഭിച്ചേനെ എന്ന് ഒരിക്കൽ ഓഷോ പ്രസ്താവിച്ചിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഭാഷകനെന്ന നിലയിലും കവിയായും നേരത്തെ തന്നെ പ്രശസ്തി നേടിയിരുന്നുവല്ലോ.

സിനിമാ രംഗത്തു നിന്നെത്തിയ പ്രമുഖ മുഖ്യമന്ത്രിമാർ

സിനിമാ രംഗത്തു നിന്ന് അധികാരത്തിലേറിയവരുടെ പട്ടികയെടുത്താൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട് തന്നെയാണ് മുന്നിൽ. നാടകം,കവിത,സാഹിത്യം, സിനിമാ രംഗങ്ങളിൽ തിളങ്ങി നിന്ന മുത്തുവേല്‍ കരുണാനിധി 1969-ലാണ് ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

ഇന്നും തമിഴ് ജനതയുടെ വികാരമായ എം ജി ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം ജി രാമചന്ദ്രന്‍ 1977 മുതല്‍ 87 വരെ മുഖ്യമന്ത്രിയായിരുന്നു. തമിഴ്‌നാട് കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന പദവി നേടിയെടുത്ത അദ്ദേഹം 1897 ല്‍ മുഖ്യമന്ത്രിയായിരിക്കേയാണ് മരണമടഞ്ഞത്.

politics, power, film, sports, leaders, India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, rulers, people

എം ജി ആറിന്റെ മരണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ ചേരിതിരിവിൽ രാഷ്ട്രീയ പ്രവർത്തന പരിചയം കുറവാണെങ്കിലും അദ്ദേഹത്തിൻറെ ഭാര്യ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായി. എന്നാൽ ആ ഭരണ കാലയളവ് ഹ്രസ്വമായിരുന്നു. എം ജി ആറിന്റെ നായികയായി ജനങ്ങളുടെ ഹൃദയം കവർന്ന ജയലളിത1984–89 കാലഘട്ടത്തിൽ തമിഴ് നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ പിന്നീട് രാജ്യസഭാംഗമെന്ന സ്ഥാനം രാജി വച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയും 1991-ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച് ജയ ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയായി. മരണ ശേഷവും എം ജി ആറും ജയലളിതയും തമിഴ് ജനതയുടെ വികാരാവേശമായി തുടരുകയാണ്. അവരുടെ പേരിൽ രാഷ്ട്രീയ രംഗത്ത് നടക്കുന്ന മുതലെടുപ്പുകൾ ഇപ്പോഴും തുടരുന്നു.

കായിക രംഗത്ത് നിന്ന് ജനങ്ങൾക്കിടയിലേയ്ക്ക്

കായിക രംഗത്തു നിന്ന് അധികാരത്തിന്റ ഉന്നത ശ്രേണിയിലെത്തിയവരിൽ പ്രഥമ സ്ഥാനീയൻ നിലവിലെ കായിക മന്ത്രിയായ രാജ്യവർദ്ധൻ സിംഗ് റാഥോഡ് ആണെന്നത് നിഃസംശയം. ഇരുപത്തിമൂന്ന് കൊല്ലം സൈനികനെന്ന നിലയില്‍ രാഷ്ട്രത്തെ സേവിച്ച ഇദ്ദേഹം 2004ലെ ഒളിമ്പിക്സിലെ ഷൂട്ടിംഗ് മത്സരത്തിൽ വെള്ളി മെഡല്‍ നേടിയിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഇദ്ദേഹം 2013 സെപ്റ്റംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ; രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി സ്വന്തമാക്കിയ; ‘മാസ്റ്റർ ബ്ലാസ്റ്റർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിനെ 2012 ലാണ് രാജ്യസഭാ എം പി യായി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

എന്നാൽ ആറ് വർഷത്തിനിടെ സഭയിൽ സച്ചിന്റെ ഹാജർ 7.3 ശതമാനം മാത്രമാണെന്നും 400 പാർലമെന്റ് സെഷനുകളിൽ വെറും 29 എണ്ണത്തിൽ മാത്രമാണ് അദ്ദേഹം ഹാജരായതെന്നും പരാതികൾ ഉയർന്നിരുന്നു. എന്നാൽ രാജ്യസഭാ എംപിയായി സേവനം അനുഷ്‌ഠിച്ചതിന് ലഭിച്ച ഏകദേശം 90 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കൊണ്ട് ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.

politics, power, film, sports, leaders, India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, rulers, people

രാജ്യസഭയിലെ പ്രമുഖ ബോളിവുഡ് നടിമാർ

രാജ്യസഭാ കാലാവധിക്കിടയിൽ പാർലമെന്റിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രം എത്തിയതിന്റെ പേരിൽ സച്ചിനൊപ്പം നടി രേഖയും വിമർശങ്ങൾ ഏറ്റു വാങ്ങിയിരുന്നു. താരത്തിളക്കത്തിൽ നിന്ന് രാജ്യസഭയിലെത്തിയ പ്രമുഖ ബോളിവുഡ് നടിമാരിൽ രേഖയ്‌ക്കൊപ്പം അവരുടെ സമകാലികയായി ജയാ ബച്ചനുമുണ്ട്.

എന്നാൽ രാജ്യസഭയിൽ ഇവർ ഇരുവരും അടുത്തടുത്ത് ഇരിക്കാറില്ലെന്നും പരസ്പരം മുഖം കൊടുക്കാറില്ലെന്നും സീറ്റ് മാറ്റി നൽകാൻ ആവശ്യപ്പെട്ടെന്നും മറ്റും നേരത്തെ ഗോസിപ്പുകൾ പരന്നിരുന്നു. ഹേമമാലിനിയാണ് രാജ്യസഭയിലെത്തിയ മറ്റൊരു പ്രമുഖ ബോളിവുഡ് സ്വപ്ന സുന്ദരി.

ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയ രണ്ടു പേർ

സിനിമാ രംഗത്ത് പ്രശസ്തി കൈവരിച്ച ശേഷമാണ് പ്രമുഖ ബോളിവുഡ് നടനായ ശത്രുഘ്നൻ സിൻഹ സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറിയത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു നവജ്യോത് സിംഗ് സിദ്ധു രാഷ്ട്രീയത്തിലിറങ്ങിയത്. തങ്ങളുടെ മേഖലകളിൽ തിളങ്ങിയ ഇരുവരും അധികാരത്തിന്റെ ഉന്നത പദവികൾ അലങ്കരിക്കുന്നതിൽ വിജയിച്ചു.

സിനിമാരംഗത്തു നിന്ന് അധികാരത്തിലെത്തിയ മലയാളികൾ

ചലച്ചിത്ര രംഗത്ത് നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചവരിൽ ഗണേഷ് കുമാറാണ് ഏറ്റവുമാദ്യം ഏറ്റവുമേറെ രാഷ്ട്രീയ നേട്ടം കൊയ്തതെന്ന് പറയാനാകും. മുൻ ഗതാഗത മന്ത്രിയായ ഇദ്ദേഹം നിലവിൽ എം എൽ എ എന്ന നിലയിൽ സജീവ രാഷ്ട്രീയത്തിലുണ്ട്. ഗണേഷ് കുമാറിനെ പോലെ സിനിമയിൽ നിന്ന് വന്നെത്തിയ മുകേഷ് നിലവിൽ എം എൽ എ പദവി അലങ്കരിക്കുമ്പോൾ ഹാസ്യ നടനും അമ്മയുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് എം പി പദവിയിലെത്തി.

ഇന്നസെന്റിനെ പോലെ പ്രശസ്ത നടനായ സുരേഷ് ഗോപിയും കേരളത്തിൽ നിന്നുള്ള എംപി സ്ഥാനത്തെത്തിയപ്പോൾ സുപ്രസിദ്ധ നടി കെ പി സി സി ലളിതയും രാഷ്ട്രീയത്തിൽ പ്രവേശിച്ചതും കേരള സംഗീത നാടക അക്കാദമി അധ്യക്ഷ പദവിയിലെത്തിയതും സമാനതകളില്ലാതെയായിരുന്നു.

രാഷ്‌ടീയത്തിലിറങ്ങുകയും എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ പിൻവാങ്ങുകയും ചെയ്തവരിൽ സുപ്രസിദ്ധരായി പ്രേംനസീർ, ഒ എൻ വി കുറുപ്പ്, മാധവിക്കുട്ടി എന്നിങ്ങനെ ഒട്ടേറെപ്പേരുണ്ട്.

കലാ-കായിക രംഗത്തെ മികവും വമ്പിച്ച ജനപ്രീതിയും മാത്രമല്ല രാഷ്ട്രീയ രംഗത്തും തുടർന്ന് അധികാര ശൃംഗങ്ങളിലും വിലസാനുള്ള ഉപാധിയെന്നും മറിച്ച് പൊതുജന ക്ഷേമവും നേതൃ പാടവവുമാണ് ഈ രംഗത്ത് ശോഭിക്കാൻ ആവശ്യം വേണ്ടതെന്നും ചരിത്രം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഇതിഹാസ-വർത്തമാനകാല സമാന സംഭവം ചരിത്രത്തിലും

വിഷ്ണു ഗുപ്തൻ , കൗടില്യൻ എന്നീ നാമങ്ങളിലും പ്രശസ്തനായ ചാണക്യൻ എന്ന പുരാതന ഭാരതത്തിലെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞനെ പറ്റി ഇവിടെ സൂചിപ്പിക്കുന്നത് അനൗചിത്യമാകില്ല. ഇതിഹാസത്തിൽ പറയുന്ന ദ്രോണരുടെ കഥയ്ക്ക് സമാനമാണ് ‘അർത്ഥ ശാസ്ത്ര’ത്തിന്റെ രചയിതാവായ കൗടില്യനെ കുറിച്ചുള്ള ചരിത്രത്തിലെ സൂചന.

നന്ദ സാമ്രാജ്യത്തിന്റെ അധിപതിയാൽ അപമാനിതനായ കൗടില്യൻ തന്റെ ശിഷ്യനായ ചന്ദ്ര ഗുപ്തനാൽ ആ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതും; മൗര്യ സാമ്രാജ്യത്തിന് അടിത്തറ പാകിയ അദ്ദേഹം തുടർന്ന് ചക്രവർത്തിയായ ചന്ദ്ര ഗുപ്ത മൗര്യന്റെ പ്രധാനമന്ത്രിയായി അവരോധിതനായതും ചരിത്രസത്യം.

അഴിമതി ആരോപങ്ങളെ തുടർന്ന് ജനപ്രീതി നഷ്‌ടമാക്കിയ നവാസ് ഷെരീഫ് പ്രജാ താത്പര്യം മറന്നു പ്രവർത്തിച്ച നന്ദ രാജാവിന് തുല്യനാണെന്നു വരികിൽ ആ അവസരം മുതലെടുത്ത പാക് സൈന്യവും ഇമ്രാൻ ഖാനും അർഹിക്കുന്ന താരതമ്യം ആരോടാവാം എന്നതിന് കാലം ഉത്തരമേകും.

ശാലിനി വി എസ് നായർ  

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

ഡിഫന്‍സ് പാര്‍ക്കും വ്യവസായ പാര്‍ക്കും ഉടന്‍ പൂര്‍ത്തിയാകും