ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ടങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, ഇരു സർക്കാരുകളുടെയും സംയുക്ത സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, ബോർഡുകൾ, സഹകരണ സൊസൈറ്റികൾ, സ്വയംഭരണ ജില്ലാ കൗൺസിലുകൾ, പൊതുനിക്ഷേപമുള്ള സ്ഥാപനങ്ങൾ, പ്രതിരോധ വകുപ്പ്, കേന്ദ്ര പോലീസ് സേന എന്നിവയുടെയെല്ലാം വാഹനങ്ങൾ ഔദ്യോഗിക വാഹനങ്ങളുടെ ഗണത്തിൽപെടും. 

കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്ക് സ്വകാര്യ സന്ദർശനങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. അത്തരം സന്ദർശനങ്ങളിൽ മന്ത്രിയുടെ ഔദ്യോഗിക പേഴ്‌സണൽ സ്റ്റാഫ് അനുഗമിക്കാൻ പാടില്ല. എന്നാൽ അടിയന്തര സാഹചര്യത്തിൽ പൊതുതാത്പര്യാർത്ഥം ഔദ്യോഗിക യാത്ര വേണ്ടിവന്നാൽ സർക്കാർ വാഹനം മന്ത്രിക്ക് ഉപയോഗിക്കാം. മന്ത്രി ഇത്തരം യാത്ര നടത്തുമ്പോൾ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകണം. ഇതിന്റെ പകർപ്പ് ഇലക്ഷൻ കമ്മീഷനും ലഭ്യമാക്കണം. ഇത്തരം യാത്രയ്ക്കിടെ രാഷ്ട്രീയ പരിപാടികളിലോ തിരഞ്ഞെടുപ്പ് പരിപാടികളിലോ പങ്കെടുക്കരുത്. സംസ്ഥാനങ്ങളിൽ മന്ത്രിമാർ നടത്തുന്ന ഇത്തരം യാത്രകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മുഖേന കമ്മീഷൻ നിരീക്ഷിക്കും.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗ്രീൻ ഇലക്ഷൻ ലോഗോ പ്രകാശനം ചെയ്തു

ലോക വൃക്ക ദിനത്തിൽ വിവിധ പരിപാടികളുമായി എസ് എ ടി ആശുപത്രി