UP, pollution, factories, suspend, production,Ghaziabad,
in , ,

മലിനീകരണം: യുപിയിൽ ഇരുന്നൂറിലധികം ഫാക്ടറികൾക്ക് വിലക്ക്

ഖാസിയാബാദ്: രൂക്ഷമായ മലിനീകരണത്തിന് (pollution) കാരണമായ 90 ഫാക്ടറികളുടെ ( factories ) പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ ഉത്തർ പ്രദേശ് പൊലൂഷൻ കൺട്രോൾ ബോർഡ് (Uttar Pradesh Pollution Control Board) ഉത്തരവിട്ടു. ഖാസിയാബാദിലെ വ്യത്യസ്ത വ്യവസായ പ്രദേശങ്ങളിലുള്ള 90 ഫാക്ടറികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തുവാനാണ് യുപിയിലെ പൊലൂഷൻ കൺട്രോൾ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ വിഷയത്തിൽ തുടർ നടപടികൾക്കായി നവംബർ ഒൻപതാം തീയതി ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് മലിനീകരണത്തിന് കാരണമായ ഫാക്ടറികൾക്കെതിരെയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

അധികൃതർ നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ഇതുവരെ 220-ലധികം ഫാക്ടറികളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
ശനിയാഴ്ച്ച 69 ഫാക്ടറികളോട് പ്രവർത്തനം നിർത്തുവാൻ ആവശ്യപ്പെട്ടതിന് പിറകെയാണ് തൊട്ടടുത്ത ദിവസം കൂടുതൽ കർശന നടപടികൾ കൈക്കൊള്ളാൻ അധികൃതർ നിർബന്ധിതരായത്.

നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും കൂടുതൽ ഫാക്ടറികളുടെ പരിശോധന നടന്നു വരികയാണെന്നും യു പി പൊലൂഷൻ കൺട്രോൾ ബോർഡ് റീജിയണൽ മാനേജർ അജയ് ശർമ്മ വ്യക്തമാക്കി. സാഹിബാബാദ് സൈറ്റ് 4, സൗത്ത് സൈഡ് ജി ടി റോഡ്, ഉദ്യോഗ് കുഞ്ച എന്നിവിടങ്ങളിലെ നിർമ്മാണശാലകൾക്കാണ് പ്രവർത്തനം നിർത്തിവയ്ക്കുവാനുള്ള താത്കാലിക ഉത്തരവ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഔദ്യോഗിക കണക്കുകളനുസരിച്ച് നവംബർ 10 മുതൽ ഇതിനോടകം 223 ഫാക്ടറികൾ പരിശോധിച്ച് നടപടികൾ കൈകൊണ്ടു. മലിനീകരണ നിയമങ്ങളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫാക്ടറികൾ രൂക്ഷ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നടപടിയോട് പ്രതികരിച്ച സാഹിബാബാദ് സൈറ്റ് നാലിലെ വ്യാവസായിക തലവൻ ദിനേശ് മിത്തൽ അഭിപ്രായപ്പെട്ടു.

തങ്ങൾ വളരെ മുൻപ് തന്നെ ‘ഉദ്യോഗ് ബന്ധു’ മീറ്റിംഗിൽ അധികാരികളെ വിവരമറിയിച്ചിരുന്നെങ്കിലും യാതൊരുറപ്പും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവർത്തനം നിർത്തിവയ്ക്കുന്നത് സംബന്ധിച്ചും തങ്ങളെ ആരും ധരിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഖാസിയാബാദ് ഡെവലപ്പ്മെന്റ്റ് അതോറിറ്റി തങ്ങളുടെ നടപടികളുടെ ഭാഗമായി 14 നിർമ്മാതാക്കൾക്ക് 2.80 ലക്ഷം രൂപ പിഴ ചുമത്തി. എൻ ജി ടി യുടെ നിർമ്മാണ നിയമങ്ങൾ പാലിക്കപ്പെടാത്ത നിർമ്മിതികൾക്കെതിരെയാണ് അധികൃതർ നടപടികൾ കൈക്കൊള്ളുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വാട്ടര്‍ അതോറിറ്റി എം.ഡിക്കെതിരായ വാറണ്ട് കോടതി തിരിച്ചു വിളിച്ചു

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു